Facebook Pixel Sayanora Unplugged | Vanitha - womens-interest - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

Sayanora Unplugged

Vanitha

|

November 22, 2025

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

- രൂപാ ദയാബ്ജി

Sayanora Unplugged

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന ദിവസം. വൈകിട്ടു മകളെ സ്കൂളിൽ നിന്നു വിളിക്കാനായി പോകുകയാണു സയനോര. തുരുതുരാ കോൾ വരുന്നതു കണ്ടു സംശയത്തോടെ ഫോണടുത്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളിൽ തന്റെ പേരുമുണ്ടെന്നു കേട്ടു സയനോര ഞെട്ടി. അവാർഡോ, എനിക്കോ ? എന്തിനുള്ള അവാർഡാ ? മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡു മധുരം സയനോര അറിഞ്ഞതങ്ങനെ.

21 വർഷമായി സയനോര ഫിലിപ് സിനിമയിൽ പാടിത്തുടങ്ങിയിട്ട്. മികച്ച ഗായികയും സംഗീത സംവിധായികയും നടിയുമൊക്കെയായി പേരെടുത്ത സയനോരയുടെ ശബ്ദം കൊണ്ടുള്ള മറ്റൊരു മാജിക്കാണ് ഇപ്പോൾ മലയാളി സിനിമാപ്രേക്ഷകർ കാണുന്നത്. ഹേയ് ജൂഡിലെ തൃഷ മുതൽ ലോകയിലെ കല്യാണി പ്രിയദർശൻ വരെ സംസാരിച്ചത് സയനോരയുടെ ശബ്ദത്തിലാണ്.

സ്പീക്കറിലൂടെ ഉച്ചത്തിൽ കേൾക്കുന്ന പാട്ടും അതിനേക്കാൾ ഉറക്കെയുള്ള ചിരിയുമാണു സയനോരയുടെ ട്രേഡ് മാർക്. അവാർഡു സന്തോഷം പങ്കുവച്ചു ചിരിയോടെ സയനോര ജീവിതം പറഞ്ഞു.

അവാർഡു വിവരം കേട്ടു ഞെട്ടിയതിനു കാരണം അന്നാണ് അവാർഡ് പ്രഖ്യാപിക്കുന്നതെന്നോ, നോമിനേഷൻ കൊടുത്തിട്ടുണ്ടെന്നോ അറിയില്ലായിരുന്നു. അതുകൊണ്ടാണ് അവാർഡ് വാർത്ത കേട്ട് ഞെട്ടിയത്. ബറോസിലെ കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചത് ടി.കെ. രാജീവ് കുമാർ സാറാണ്. ഫാന്റസി കഥാപാത്രമായതു കൊണ്ട് ശബ്ദത്തിൽ ഏതു ടോൺ വേണമെന്നൊക്കെ കൺഫ്യൂഷനായിരുന്നു. റിക്കോർഡിങ് കഴിഞ്ഞ ശേഷം അതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല എന്നതാണു സത്യം.

ലോകയും നീലിയും സയനോരയുടെ ക്രെഡിറ്റിലാണ് ?

ബറോസ്കഴിഞ്ഞാണു ലോകയിലേക്കു വിളി വന്നത്. കല്യാണിയുടെ ചന്ദ്ര അധികം സംസാരിക്കാത്ത പ്രകൃതമാണ്. സംസാരിക്കുമ്പോൾ കഥാപാത്രത്തിന്റെ ശക്തി പ്രകടമാകുകയും ചെയ്യും. ആ ടോൺ ശബ്ദത്തിൽ കൊണ്ടു വരുന്നതായിരുന്നു ടാസ്ക്.

അതിനിടെയാണ് അൽത്താഫ് ഓടും കുതിരയിലേക്കു വിളിച്ചത്. അതിലെ കല്യാണിയുടെ കഥാപാത്രം ചന്ദ്രയെ പോലെയേയല്ല. ചന്ദ്രയുടെ ശബ്ദത്തി ന് ഉൾക്കനം കൂടിയിരിക്കുമ്പോൾ നിധിയുടെ സംസാരം ഒഴുകിപ്പരന്നതു പോലെയാണ്. ശരിക്കും മിമിക്രി.

സംസാരിക്കുമ്പോൾ എനിക്കു കണ്ണൂർ സ്ലാങ് കയറിവരും. അതു വരാനേ പാടില്ല എന്നത് എല്ലാ ഡബ്ബിങ്ങിലെയും റിസ്ക് ആണ്.

ആദ്യം ഡബ് ചെയ്തതു തൃഷയ്ക്കു വേണ്ടിയല്ലേ ?

MÁS HISTORIAS DE Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size