എനിക്ക് എന്നോടു തന്നെ പാവം തോന്നി
Vanitha
|August 02, 2025
ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ദിനങ്ങളെ കുറിച്ചു പറയുന്നു നടിയും വ്ലോഗറുമായ പ്രിയ മോഹൻ
എന്തൊരു മടിയാണിത്? നീ മാത്രമിതെന്താ ഇങ്ങനെ എപ്പോഴും തട്ടി വീഴുന്നത്? അൽപം ശ്രദ്ധിച്ചു നടന്നു കൂടേ?' ചുറ്റുമുള്ളവർ അത് ദേഷ്യത്തിൽ അല്ല പറഞ്ഞതെങ്കിലും അതു മുള്ള് പോലെയാണു പ്രിയ മോഹന്റെ മനസ്സിൽ തറച്ചത്.
“എനിക്കു മാത്രം എന്താ ഇങ്ങനെ വരുന്നതെന്നു ചിന്തിച്ചു ദിവസങ്ങൾ തള്ളിനീക്കി. നാളുകൾക്കു ശേഷമാണ് അതു തിരിച്ചറിഞ്ഞത്. ഇതു വെറും മടിയോ ക്ഷീണമോ അല്ല. എല്ലാറ്റിനും പിന്നിൽ നിശബ്ദമായി നിൽക്കുന്നുണ്ടായിരുന്നു ആ രോഗം ഫൈബ്രോമയാൾജിയ' കടന്നുപോയ കഠിനകാലത്തെക്കുറിച്ചു കൊച്ചിയിലെ വീട്ടിലിരുന്നു നടിയും ബ്ലോഗറുമായ പ്രിയ മോഹൻ പറഞ്ഞു തുടങ്ങി.
കൊല്ലാതെ കൊന്ന ദിവസങ്ങൾ
“ഒരു വർഷത്തോളമായി ഈ അവസ്ഥ തുടങ്ങിയിട്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരമാകെയൊരു മുറുക്കം. കഴുത്തിലും കയ്യിലും വേദന കൂടുതൽ. അമ്മയ്ക്ക് വാതത്തിന്റെ പ്രശ്നമുള്ളതുകൊണ്ടു ചിലപ്പോൾ എനിക്കും അതാകുമെന്നാണു കരുതിയത്.
എഴുന്നേൽക്കുമ്പോൾ കഴുത്തിനുള്ള വ്യായാമം ചെയ്യും. അന്നേരം കുറച്ചാശ്വാസം തോന്നും. അല്ലാതെ ഇതൊരു ഗൗരവമുള്ളരോഗമാണെന്ന തോന്നലേ തുടക്കത്തിൽ ഇല്ലായിരുന്നു.
കുറച്ചു നാളുകൾ അങ്ങനെ പോയി. പേശിവേദന സഹിക്കാവുന്നതിലും അധികമായി. കൈ തോളിനു മുകളിലേക്ക് ഉയർത്താൻ തന്നെ ബുദ്ധിമുട്ടായി. കുളിക്കാനും കാലുയർത്തി വയ്ക്കാനും വരെ ബുദ്ധിമുട്ട്. വേദന കാരണം ദൈനംദിന ജീവിതത്തിന്റെ വേഗം കുറഞ്ഞു. ചെയ്യുന്ന കാര്യങ്ങളെല്ലാം മെല്ലെയായി.
എന്നാലും യാത്രകളും ഷോപ്പിന്റെ നടത്തിപ്പും ഒക്കെയായി നേരത്തിന് ഡോക്ടറെ കാണാൻ പോലും കഴിഞ്ഞില്ല. വേദനയല്ലേ, പതുക്കെയങ്ങു മാറുമെന്നും കരുതി. ആദ്യമൊന്നും പെയിൻ കില്ലർ പോലും എടുത്തിരുന്നില്ല.
ബ്ലോഗിങ്ങിന്റെ ഭാഗമായുള്ള യാത്രകൾ ധാരാളം വരുന്നതു കൊണ്ടു സ്ഥിരമായി വ്യായാമം ചെയ്യാനും സാധിച്ചിരുന്നില്ല. ഞാൻ വേദന എന്നു പറയുമ്പോൾ ഭർത്താവും അമ്മയും ഒക്കെ ആദ്യമാദ്യം "നീ വ്യായാമം ഒന്നും ചെയ്യാത്തതു കൊണ്ടാകും എന്നു പറയും. അതു ശരിയായിരിക്കുമെന്ന് എനിക്കും തോന്നി. പേശികളിൽ നീർവീക്കവും ഉറക്കക്കുറവും തുടങ്ങിയെങ്കിലും അതും കാര്യമാക്കിയില്ല.
Esta historia es de la edición August 02, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

