മിസ്റ്റർ കേരള ഫ്രം ബംഗാൾ
Vanitha
|December 07, 2024
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മിസ്റ്റർ കേരള പട്ടം സ്വന്തമാക്കിയ പശ്ചിമബംഗാൾ സ്വദേശി സാമ്രാട്ട് ഘോഷിനോട് പ്രണയം തകർന്നതിൽ വിഷമമുണ്ടോ എന്നു ചോദിച്ചാൽ അദ്ദേഹം ഇങ്ങനെ പറയും, “വിഷമം വരുമ്പോൾ ഞാൻ രണ്ടു ചട്ടി മണലെടുത്ത് കുറച്ച് സിമന്റ് ചേർത്ത് മിക്സ് ചെയ്യും. അല്ലെങ്കിൽ പത്ത് പുഷ്അപ്പ് എടുക്കും.
"വിഷമം വരുമ്പോ ഞാൻ ചട്ടുകമെടുത്ത് ചൂടുള്ള പായസത്തിലിട്ട് രണ്ടിളക്കിളക്കും എന്ന ഡയലോഗ് കല്യാണരാമൻ സിനിമയിൽ പറഞ്ഞ മിസ്റ്റർ പോഞ്ഞിക്കരയെ സാമ്രാട്ടിനറിയില്ല. എന്നാൽ ഇന്ന് സാമ്രാട്ടിനെ എല്ലാവരും അറിയുന്നത് മിസ്റ്റർ തൃശൂർ, മിസ്റ്റർ കേരള, എന്നിങ്ങനെയൊക്കെയാണ്. കാപാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ സബ് ജൂ നിയർ (65 കിലോഗ്രാം) വിഭാഗത്തിലാണ് സാമ്രാട്ട് ഈ നേട്ടങ്ങൾ കൊയ്തത്. സൗത്ത് ഇന്ത്യയിൽ നടന്ന സബ് ജൂനിയർ ബോഡി ബിൽഡിങ് മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പും സാമ്രാട്ടായിരുന്നു.
അതിഥി തൊഴിലാളി എന്ന ടാഗ് മാറി കേരളത്തിന്റെ മിസ്റ്റർ ആയ സന്തോഷം സാമ്രാട്ടിന്റെ ചിരിയിൽ തെളിഞ്ഞു കാണാം. അഞ്ചു വർഷം മുൻപ് പ്രണയനൈരാശ്യത്തെത്തുടർന്ന് പതിനഞ്ചാം വയസ്സിൽ അച്ഛൻ ജാദവ് ഘോഷിനൊപ്പം കേരളത്തിലേക്കു തീവണ്ടി കയറിയതാണ് കക്ഷി.
തൃശൂർ അരിമ്പൂരിലെത്തിയ സാമ്രാട്ട് അച്ഛനൊപ്പം ജോലിയിൽ പ്രവേശിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ ജോലി. തിരികെ താമസസ്ഥലത്തെത്തിയാൽ ഭക്ഷണവും കഴിച്ച് കിട്ടുന്ന സ്ഥലത്ത് ചുരുണ്ടു കിടന്നുറങ്ങും. ശരീരം നുറുങ്ങുന്ന വേദനയായിരുന്നു ആദ്യ ദിനങ്ങളിൽ. മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളോട് പൊരുത്തപ്പെട്ട അതേ വേഗത്തിൽ സാമ്രാട്ട് മലയാളവും പഠിച്ചു.
“എല്ലു മുറിയെ പണിയെടുത്താലും 300 രൂപയാണ് മൂർഷിദാബാദിൽ ശമ്പളം. അതും കൃത്യമായി കിട്ടില്ല. ഇവിടെ ജോലി കഴിഞ്ഞാൽ വൈകിട്ട് കൂലി തരും. വീട്ടിലെ ബുദ്ധി മുട്ടുകളോർക്കുമ്പോൾ അൽപം കഷ്ടപ്പെട്ടാലും സാരമില്ലെന്നു തോന്നും.''
ഫ്ലക്സിൽ കണ്ട ചേട്ടന്റെ മസിൽ
Esta historia es de la edición December 07, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
