The Perfect Holiday Gift Gift Now

അഭിരാമി ലാലിയേ

Vanitha

|

April 27, 2024

മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി

- വി.ജി. നകുൽ

അഭിരാമി ലാലിയേ

ഗുണ ' സിനിമയിലെ കൺമണി അൻ പോട് കാതലൻ...' എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സി'ലൂടെ തെന്നിന്ത്യയാകെ തൂവാനം പോലെ പൊഴിഞ്ഞ ദിനങ്ങളിലൊന്നിലാണു നടി അഭിരാമിയെ കണ്ടത്. ബെംഗളൂരുവിലെ വിശ്വനാഥപുരയിലെ വീട്ടിൽ, ഭർത്താവ് രാഹുൽ പവനനും രണ്ടുവയസ്സുകാരി മകൾ കൽക്കിക്കുമൊപ്പമിരുന്നു താരം പറഞ്ഞു തുടങ്ങിയതും ജീവിതത്തിലെ 'ഗുണ' കണക്ഷനെക്കുറിച്ചാണ്.

"യഥാർഥ പേര് ദിവ്യ ഗോപികുമാർ എന്നാണ്. ടിവി ഷോ ചെയ്തു തുടങ്ങിയപ്പോഴാണ് അഭിരാമി എന്നു മാറ്റിയത്. 'ഗുണ'യിലെ നായികാ കഥാപാത്രത്തിന്റെ പേരാണത്. ആ ഇഷ്ടമാണ് എന്നെ അഭിരാമിയാക്കിയത്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങി നിന്ന കാലത്താണ് ഉപരിപഠനത്തിനായി അഭിരാമി അമേരിക്കയിലേക്കു പോയത്. പിന്നെ, പത്തുവർഷത്തെ ഇടവേള. ജോലി, വിവാഹം, സിനിമയിലേക്കുള്ള തിരിച്ചുവരവ്, മകൾ, കുടുംബം. പുതിയ വിശേഷങ്ങളേറെയുണ്ടു പറയാൻ.

“എന്റെ 39-ാം വയസ്സിലാണു കൽക്കി ജീവിതത്തിലേക്കു വരുന്നത്. അവൾക്കപ്പോൾ അഞ്ചു മാസം പ്രായം. അമേരിക്ക വിട്ടു ബെംഗളൂരുവിൽ താമസമാക്കിയിട്ട് ഇപ്പോൾ മൂന്നു വർഷം മോളെ ദത്തെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കണം, സിനിമയിൽ വീണ്ടും സജീവമാകണം. ഈ രണ്ടു ലക്ഷ്യങ്ങളുമായാണു നാട്ടിലേക്കു വന്നത്.

എന്നോ മനസ്സിലുണ്ടായ മോഹം

 എന്റെ 12-ാം വയസ്സിലാണ്, അങ്കിളും ആന്റിയും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. അന്നത്ര  സാധാരണമായിരുന്നില്ല. പിന്നീടൊരു ആൺകുഞ്ഞിനെയും അവർ ദത്തെടുത്തു. എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച സംഭവമാണത്. എന്നെങ്കിലുമൊരിക്കൽ ഞാനുമിങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് അന്നു തോന്നിയിരുന്നു.

കൽക്കിയെ സ്വീകരിക്കുമ്പോൾ ചിന്തിച്ചതും അതാണ്, എത്രയോ വർഷം മുൻപേ മനസ്സ് ഇതിനായി തയാറെടുത്തിരുന്നു. രാഹുലും എന്റെ ഇഷ്ടത്തിനൊപ്പം ഉറച്ചു നിന്നു. ഞങ്ങൾ തമ്മിൽ വളരെ മുൻപേ ഇതേക്കുറിച്ചു വിശദമായി സംസാരിച്ചിട്ടുണ്ട്. പ്രായോഗികമായി ചിന്തിക്കുന്ന, അനാവശ്യ വാശികളോ കടുംപിടുത്തങ്ങളോ ഇല്ലാത്ത ആളാണു രാഹുൽ. കുഞ്ഞിനെ ദത്തെടുക്കുകയെന്നതു വളരെ സ്വാഭാവികമായ കാര്യമായേ കണ്ടുള്ളൂ.

പറഞ്ഞല്ലോ, എന്റെ വീട്ടിൽ ഇതു പുതുമയല്ല. രാഹുലിന്റെ കുടുംബത്തിലാണെങ്കിൽ വളരെ പുരോഗമനപരമായി ചിന്തിക്കുന്നവരാണ്. ചിന്തകനും എഴുത്തുകാരനുമായ പവനന്റെ മൂത്ത മകൻ സി.പി. രാജേന്ദ്രന്റെ മകനാണു രാഹുൽ. അമ്മ കുശല രാജേന്ദ്രൻ.

കൽക്കി വന്നപ്പോൾ

MÁS HISTORIAS DE Vanitha

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Listen

Translate

Share

-
+

Change font size