Intentar ORO - Gratis
ആത്താസിലെ പാട്ടുകാരൻ
Vanitha
|March 30, 2024
നല്ലൊരു പാട്ടുപോലെയാണ് കണ്ണൂർ ഷെരീഫിന്റെ ജീവിതം. ശ്രുതിയിലും ലയത്തിലും അൽപം കണ്ണുനീർ നനവുണ്ടെന്നു മാത്രം
കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ "ഖത്തീബ് ഇക്കാന്റവിട എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്.
വല്യുപ്പാന്റെ കാലശേഷം ഞങ്ങളുടെ കുടും ബം സാമ്പത്തികമായി ക്ഷയിച്ചു പോയി. ഒരുപാ ട് അംഗങ്ങളുള്ള പഴയ കൂട്ടുകുടുംബം. പുറത്തു നിന്നു നോക്കുമ്പോൾ മണിമാളിക പോലെയുള്ള വീട്. മൂന്നാലു അടുക്കളയുണ്ട്. പക്ഷേ, മിക്ക അടുക്കളകളിലും തീ പുകയുന്നുണ്ടാകില്ല. അതൊന്നും പുറത്ത് അറിയില്ല. ആരും അറിയിക്കാറില്ല. ആ വീട്ടിൽ ഉള്ളവർ പോലും അതൊന്നും പരസ്പരം പറയാറില്ല.
എന്റെ ബാപ്പ മൂസക്കുട്ടി സിംഗപ്പൂർ പൗരത്വമുള്ള ആളായിരുന്നു. ലീവിനു നാട്ടിൽ വന്ന സമയത്താണു ഹൃദ്രോഗം മൂലം മരിക്കുന്നത്. അന്നു 35 വയസ്സായിരുന്നു ബാപ്പയുടെ പ്രായം.
ബാപ്പയ്ക്ക് പാട്ട് വലിയ ഇഷ്ടമായിരുന്നു. അവധിക്ക് നാട്ടിൽ വരുമ്പോൾ ധാരാളം പാട്ടു കസറ്റുകൾ കൊണ്ടുവരുമായിരുന്നു.
മൂത്ത ജ്യേഷ്ഠനു മുഹമ്മദ് റഫി എന്നു പേരിടുമ്പോൾ ആ പാട്ടിഷ്ടമാണു പുറത്തു വന്നത്. ജ്യേഷ്ഠൻ നന്നായി പാടും. അദ്ദേഹം പാടുന്നതു കേട്ടാണു ഞാനും പാടാൻ തുടങ്ങിയത്. പക്ഷേ, പാട്ടുകാരനായി അറിയപ്പെട്ടതു ഞാനാണെന്നു മാത്രം.
ഉമ്മയും ബാപ്പയും
ബാപ്പയെ നഷ്ടപ്പെട്ട കുട്ടികൾ എന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിപ്പിക്കാത്ത നിലയിലായിരുന്നു ഉമ്മ ഞങ്ങളെ വളർത്തിയത്. ഉമ്മ വളരെ നിഷ്കളങ്കയായ സ്ത്രീയായിരുന്നു. വീട്ടിൽ ആരു വന്നാലും ഭക്ഷണമുണ്ടെങ്കിൽ കൊടുത്തിരിക്കും. അത്രയ്ക്കും അനുകമ്പയുണ്ടായിരുന്നു ഉമ്മയ്ക്ക് വിശപ്പ് എന്താണെന്നു നന്നായി അറിയാമായിരുന്നു.
അഫ്സത്ത് എന്നായിരുന്നു ഉമ്മയുടെ പേര്. പക്ഷേ, എല്ലാവരും ആത്താ എന്നാണു വിളിച്ചിരു ന്നത്. ഞങ്ങളും അങ്ങനെ തന്നെ ഉമ്മയെ വിളിച്ചു. ഞങ്ങൾ മൂന്നു മക്കളാണ്. ബാപ്പ മരിക്കുമ്പോൾ ഉമ്മയ്ക്ക് പ്രായം 29. മൂത്ത ജ്യേഷ്ഠൻ മുഹമ്മദ് റഫി ഒൻപതാം ക്ലാസ്സിൽ ഞാൻ നാലാം ക്ലാസ്സിൽ. എനിക്കൊരു സഹോദരിയുണ്ട്. സഹീറ ബാനു. അവളെ അന്നു സ്കൂളിൽ ചേർത്തിട്ടില്ല.
Esta historia es de la edición March 30, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

