വാനമേ കാണുക
Vanitha|January 20, 2024
പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹമായ വിസാറ്റിന്റെ വിജയശിൽപി ഡോ. ലിസി
ചൈത്രാലക്ഷ്മി
വാനമേ കാണുക

ഒരു സ്വപ്നം കയ്യെത്തിപ്പിടിക്കാൻ എത്ര ദൂരം വരെ പോകും നിങ്ങൾ? അങ്ങനെ ചോദിച്ചാൽ ആകാശത്തിനുമപ്പുറം' എന്നു പറയും വീസാറ്റ് ടീമിലെ പെൺ പുലികൾ. കഴിഞ്ഞ ജനുവരി ഒന്നിന് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച പിഎസ്എൽ വി സി-58 നൊപ്പം വീസാറ്റ് എന്ന ഉപഗ്രഹവും ബഹിരാകാശപഥത്തിലെത്തി.

പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ് സാറ്റലൈറ്റുമാണിത്. തിരുവനന്തപുരം എൽബിഎസ് വനിതാ എൻജിനീയറിങ് കോളജ് വിദ്യാർഥികളും അധ്യാപകരുമടങ്ങിയ ടീമാണ് ഈ വിജയനേട്ടത്തിനു പിന്നിൽ.

അഞ്ചു വർഷം. നാലു ബാച്ച്. നൂറ്റിയൻപതോളം വിദ്യാർഥികൾ. ഒരൊറ്റ സ്വപ്നം. വീ സാറ്റിന്റെ വിജയകഥ വിദ്യാർഥികളുടെയും അവരെ നയിച്ച ഇലക്ട്രോണിക്സ് വിഭാഗം അധ്യാപികയും വീസാറ്റ് പ്രിൻസിപ്പൽ ഇൻവെസിഗേറ്ററുമായ ഡോ.ലിസി ഏബ്രഹാമിന്റെയും നിശ്ചയദാർഢ്യത്തിന്റെ കഥ കൂടിയാണ്.

പോരാട്ടത്തിന്റെ കഥ

2008 ലാണ് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ അധ്യാപികയാകുന്നത്. 2016 ൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു വേണ്ടി അയർലൻഡിലേക്കു പോയി. തിരിച്ചെത്തിയ ശേഷം 2018 ലാണു കോളജിലെ സ്പേസ് ക്ലബിന്റെ ചാർജ് ഏറ്റെടുത്തത്.

വലിയ സ്വപ്നവുമായാണു കുട്ടികൾ സ്പേസ് ക്ലബ് തുടങ്ങിയത്. ഒരു സാറ്റലൈറ്റ് വിക്ഷേപിക്കുക. യാഥാർഥ്യമായാൽ ഇന്ത്യയിൽ തന്നെ ആദ്യമായി വനിതകൾ നിർമിച്ച സാറ്റലൈറ്റാകും അത്. അതും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരേ ഒരു വനിതാ എൻജിനീയറിങ് കോളജ്. അവർക്കൊപ്പം ഞാനും ചേർന്നു.

ഉപഗ്രഹം നിർമിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. സാധാരണ പ്രോജക്ടുകളെപ്പോലെയല്ല, അതീവരഹസ്യ സ്വഭാവമുള്ളതിനാൽ ഇത്തരം വിവരങ്ങൾ ഇന്റർനെറ്റിൽ ലഭിക്കില്ല.

സ്വപ്നത്തിനു വീസാറ്റ് (വിമൻ എൻജിനീയേഡ് സാറ്റലൈറ്റ്) എന്ന പേരു നൽകിയപ്പോഴേക്കും ആ ടീമിലെ അവസാന വർഷ ബാച്ച് പാസ്സ് ഔട്ട് ആയി പോയി. രണ്ടാം വർഷ ബാച്ചിനെക്കൂടി ചേർത്തു ടീം പുതുക്കി.

Esta historia es de la edición January 20, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición January 20, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 minutos  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 minutos  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 minutos  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 minutos  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
Vanitha

ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും

time-read
1 min  |
May 25, 2024
മുഖം പൂവായ് വിരിയാൻ
Vanitha

മുഖം പൂവായ് വിരിയാൻ

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

time-read
2 minutos  |
May 25, 2024
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
Vanitha

ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി

time-read
1 min  |
May 25, 2024