ശ്യാമളയും സംഗീതയും
Vanitha|October 14, 2023
ചിന്താവിഷ്ടയായ ശ്യാമളയുടെ ഇരുപത്തിയഞ്ചാം വർഷത്തിൽ സംഗീത തീരുമാനിച്ചു, ഇനി സജീവമാകാം
വിജീഷ് ഗോപിനാഥ്
ശ്യാമളയും സംഗീതയും

സിനിമയിലെ സംഗീത ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയനെ പോലെയാണ്. അങ്ങനെ നോക്കി ഇരിക്കുമ്പോൾ ഒറ്റ മുങ്ങൽ. ഇടയ്ക്ക് "ഞാനിവിടെ തന്നെയുണ്ടായിരുന്നല്ലോ' എന്ന മട്ടിലൊരു തിരിച്ചു വരവും. ഇതിനിടയിൽ സിനിമയിലേക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും നടത്തും. പക്ഷേ, അതിനൊന്നും പിടികൊടുക്കാതെ സംഗീത ഓടിക്കൊണ്ടേയിരുന്നു.

ഒൻപത് വർഷം മുൻപ് ഒരേ ഒരാൾക്കു മാത്രമാണ് അതിനു കഴിഞ്ഞത് ശ്രീനിവാസന്. നമ്പർ തപ്പിയെടുത്തു ശ്രീനിവാസൻ സംഗീതയെ വിളിക്കുന്നു. കോൾ കണ്ടപ്പോഴേ ഉറപ്പിച്ചു. അഭിനയിക്കണമെന്നു പറയാനാണു വിളിക്കുന്നത്. എന്തെങ്കിലും തിരക്കു പറഞ്ഞു മുങ്ങണം. മകളുടെ പഠനത്തെക്കുറിച്ചു പറയാം. സംഗീത ഫോൺ എടുത്തു. ശ്രീനിവാസന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു. സംഗീത മഹാത്മാഗാന്ധിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ' ഉണ്ടെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം. “അദ്ദേഹം അനുഭവിച്ച ത്യാഗം എത്രയാണെന്ന് അറിയില്ലേ? അത്രയൊന്നും സംഗീത സിനിമയ്ക്കു വേണ്ടി ചെയ്യേണ്ട. എനിക്കു വേണ്ടി മാത്രം ഒരു സിനിമയിൽ അഭിനയിക്കണം.

പൊട്ടിച്ചിരിയോടെ സംഗീത പറയുന്നു, പറ്റില്ല എന്നു പറയാനിരുന്ന എനിക്ക് യെസ് പറഞ്ഞു വയ്ക്കേണ്ടി വന്നു. അതായിരുന്നു "നഗരവാരിധി നടുവിൽ ഞാൻ' എന്ന സിനിമ. അതെന്റെ തിരിച്ചു വരവായിരുന്നില്ല, ശ്രീനി സാർ വിളിച്ചതുകൊണ്ടു മാത്രം അഭിനയിച്ചു. അത് കഴിഞ്ഞ് പിന്നെയും മടങ്ങി പോയി.

പക്ഷേ, ഈ വരവിൽ എന്റെ ഭാഗത്തു നിന്ന് ഇടവേളകൾ ഉണ്ടാവില്ല. ഞാൻ മാത്രം തീരുമാനിച്ചിട്ടു കാര്യമില്ലെന്നറിയാം, സിനിമയല്ലേ?'' ചെന്നൈയിൽ ജനിച്ചു വളർന്ന സംഗീത തമിഴ് തൊട്ട മലയാളത്തിൽ സംസാരിച്ചു തുടങ്ങി.

മടങ്ങി വരവു ചാവേറിലൂടെ. പക്ഷേ വളരെ ചെറിയ റോൾ. എന്താണ് അങ്ങനെയൊരു തീരുമാനം?

 "ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. അതിലൊരു കഥാപാത്രത്തിന് എന്റെ മനസ്സിൽ ചേച്ചിയുടെ മുഖമാണ്. ' ഇതായിരുന്നു സംവിധായകൻ ടിനു പാപ്പച്ചൻ ആദ്യം പറഞ്ഞത്. ഒരു വർഷമായിട്ട് സിനിമയിലേക്കു തിരിച്ചു വന്നാലോ എന്ന ആലോചന ഉണ്ടായിരുന്നു.

ആ ഫോൺകോളിനു ശേഷമാണ് ടിനുവിന്റെ അജഗജാന്തരം ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ സിനിമയുടെ രീതി ഒരുപാടിഷ്ടമായി. അതുകൊണ്ടാണ് ഈ സിനിമയിലൂടെ തിരിച്ചു വരാം. കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പമല്ല, ഈ പ്രൊജക്ടാണ് എന്നെ ആകർഷിച്ചത്.

Esta historia es de la edición October 14, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición October 14, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 minutos  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 minutos  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 minutos  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 minutos  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
Vanitha

ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും

time-read
1 min  |
May 25, 2024
മുഖം പൂവായ് വിരിയാൻ
Vanitha

മുഖം പൂവായ് വിരിയാൻ

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

time-read
2 minutos  |
May 25, 2024
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
Vanitha

ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി

time-read
1 min  |
May 25, 2024