Intentar ORO - Gratis
എനിക്കൊരു വില്ലനാകണം
Vanitha
|April 29, 2023
'സിനിമ ഇത്തിരി കൂടിയ മോഹമല്ലേ എന്നു ചോദിച്ചവർക്കുള്ള മറുപടിയുമായി സിനിമയിൽ മിന്നിത്തിളങ്ങുന്ന വിജയകൃഷ്ണൻ
സിനിമയോടുള്ള ഇഷ്ടം കൊണ്ടു സിനിമയിലേക്ക് എത്തിയ ആളാണു ഞാൻ ചെറുപ്പം തൊട്ടേ കലാരംഗത്തു സജീവമായിരുന്നു. എട്ടാം ക്ലാസ്സിൽ മലപ്പുറം ജില്ലാ കലോത്സവത്തിൽ മിമിക്രിക്കു രണ്ടാം സ്ഥാനം കിട്ടി. അന്നതു വാർത്തയായിരുന്നു. പത്തിൽ പഠിക്കുമ്പോഴാണു സിനിമയിലേക്കുള്ള അവസരം വരുന്നത്. അത്ഭുതദ്വീപ് എന്ന സിനിമ വഴി.' ഹൃദയം, മാളികപ്പുറം, വേദ തുടങ്ങിയ സിനിമകളിലൂടെ ഇന്നു മലയാളിക്കു പരിചിതമായ മുഖമാണു വിജയകൃഷ്ണന്റേത്. വിജയകൃഷ്ണൻ വന്ന വഴിയെ കുറിച്ചും അഭിനയത്തോടുള്ള അടങ്ങാത്ത താല്പര്യത്തെ കുറിച്ചും സംസാരിക്കുന്നു.
സിനിമ സന്തോഷം തരുന്ന ഇടമാണോ?
തീർച്ചയായും തരുന്ന റോളുകളൊക്കെ പറ്റാവുന്നത് നന്നായി ചെയ്യാൻ കഴിയുന്നതാണു സന്തോഷം. സിനിമയിൽ നിൽക്കുക എന്നതു തന്നെ വലിയൊരു കാര്യമായാണു തോന്നുന്നത്. അവസരങ്ങൾ ദൈവാനുഗ്രഹത്താൽ വരുന്നു എങ്കിലും പ്രധാനപ്പെട്ട കഥാപാത്രമോ നമ്മൾ ആഗ്രഹിക്കുന്ന പോലൊരു റോളോ ഒന്നും വന്നിട്ടില്ല, അതിലേക്ക് എത്തുന്നതേയുള്ളൂ.
എന്തൊക്കെ മാറ്റങ്ങളാണു സിനിമയിൽ ഉണ്ടായി കാണാൻ ആഗ്രഹിക്കുന്നത്?
ഞങ്ങളെ പോലുള്ളവരുടെ ശരീരത്തിനനു സരിച്ചു കിട്ടുന്ന കഥാപാത്രങ്ങളിൽ നിന്നു മാറി നായകനോ, വില്ലനോ ആയി ചിത്രീ കരിക്കപ്പെടണമെന്ന് അത്യധികം ആഗ്രഹിക്കുന്നു. സോ കോൾഡ് നായികാ - നായകൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന പല മാറ്റങ്ങൾ സിനിമയിൽ പ്രത്യേകിച്ചു തമിഴ് സിനിമയിൽ ധാരാളമുണ്ട്. ഒരാളുടെ ശരീരഘടനയ്ക്ക് അപ്പുറം അഭിനേതാവെന്ന നിലയിൽ കഴിവു തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ട്.
മലയാള സിനിമയിലും സമൂഹത്തിലും അത്തരം മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ?
സമൂഹത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. വ്യത്യാസങ്ങളെ ഉൾക്കൊള്ളുന്ന മാറ്റങ്ങൾ വരുന്നതു ശരിക്കു വലിയൊരു കാര്യമാണ്. ഇപ്പോഴും ശാരീരിക പരിമിതികൾ കാരണം വലയുന്ന ഒരുപാടു പേരെ എനിക്കറിയാം. മനസ്സിലെ പലതരം കോംപ്ലെക്സുകൾ അതിജീവിക്കാൻ പാടുപെടുന്നവർ.
Esta historia es de la edición April 29, 2023 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

