Intentar ORO - Gratis
സർവ്വദൈവങ്ങളും കുടികൊള്ളുന്നിടം
Muhurtham
|February, 2025
ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം കല്പകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ തളിമഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്.ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തുഭ്രാന്തനാണെന്നാണ് വിശ്വാസം
കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ മഹാക്ഷേത്രമാണ് തളിശിവക്ഷേത്രം. തളിയമ്പലം എന്നറിയപ്പെടുന്ന ഈക്ഷേത്രതിലെ പ്രധാനപ്രതിഷ്ഠ പാർവ്വതീസമേതനായി ആനന്ദഭാവത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ പ്രത്യേക ക്ഷേത്രത്തിൽ ശ്രീകൃഷ്ണനും കുടികൊള്ളുന്നുണ്ട്. ഇരുഭഗവാന്മാർക്കും സ്വന്തമായി കൊ ടിമരങ്ങളുമുണ്ട്. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ പരശുരാമൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. കോഴിക്കോ ട് സാമൂതിരിപ്പാടിന്റെ മുഖ്യക്ഷേത്രങ്ങ ളിൽ ഒന്നാണ് ഇത്. പഴക്കം കൊണ്ടും പ്രൗഢികൊണ്ടും താന്ത്രികക്രിയകളുടെ നിഷ്കർഷത കൊണ്ടും നിത്യനിദാന ങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം.
പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേ ത്രം, കോഴിക്കോട് കടുത്തുരുത്തി തളിമഹാക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം. മേടമാസത്തിൽ വിഷുനാ ളിൽ കൊടിയേറി എട്ടാം നാളിൽ ആറാട്ടോടുകൂടി സമാപിക്കുന്നു ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.
ഐതിഹ്യം
പരശുരാമപ്രതിഷ്ഠിതമായ നാലു തളികളിൽ ഒന്നാമത്തെ തളിക്ഷേത്രമാണ് കോഴിക്കോട് തളിക്ഷേത്രം. പരശുരാമൻ തപശക്തിയാൽ പ്രത്യക്ഷപ്പെടുത്തിയ ഉമാമഹേശ്വരന്മാരെ (ശിവനും പാർവ്വതിയും) ശക്തിപഞ്ചാക്ഷരി ധ്യാനരൂപത്തിൽ തളി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ ഭാവി ഭാഗ്യാനുഭവമാകുന്ന കൽപക വൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്.
രേവതി പട്ടത്താനം
Esta historia es de la edición February, 2025 de Muhurtham.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Listen
Translate
Change font size
