Facebook Pixel പ്ലീസ് എന്നെയൊന്ന് പറ്റിച്ചിട്ടു പോകൂ | SAMPADYAM - investment - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

പ്ലീസ് എന്നെയൊന്ന് പറ്റിച്ചിട്ടു പോകൂ

SAMPADYAM

|

May 01, 2025

സൈബർ തട്ടിപ്പിന്റെ പുതുവഴികൾ, എങ്ങനെ രക്ഷപ്പെടാം

പ്ലീസ് എന്നെയൊന്ന് പറ്റിച്ചിട്ടു പോകൂ

വീഗാലാൻഡ് ഡവലപ്പേഴ്സ് മാനേജിങ് ഡയറക്ടറും കെ-ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സമ്പാദ്യം - ജിയോജിത് ബോധവൽക്കരണ നിക്ഷേപ സെമിനാറിൽ പറഞ്ഞതുപോലെ പറ്റിക്കപ്പെടാൻ തയാറായി നിൽക്കുകയാണോ മലയാളി?

സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ ഇല്ലാത്ത ദിവസങ്ങളില്ല. ഉന്നത ഉദ്യോഗസ്ഥന്മാർ, ഡോക്ടർമാർ, അധ്യാപകർ, ഐടി വിദഗ്ധർ, ബിസിനസുകാർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാത്തട്ടിലുമുള്ളവർ തട്ടിപ്പുകാരുടെ വലയിലായിട്ടുണ്ട്. സമ്പാദ്യം ഉൾപ്പെടെയുള്ള സാമ്പത്തിക മാധ്യമങ്ങളും ആർ ബിഐ, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളും ഇത്തരം തട്ടിപ്പുകളെക്കുറിച്ചു നിരന്തരം മുന്നറിയിപ്പു നൽകിയിട്ടും എന്താണ് അങ്ങനെ സംഭവിക്കുന്നത്? വെർച്വൽ അറസ്റ്റ് എന്നൊരു ഏർപ്പാട് രാജ്യത്തില്ലെന്നും ഒരു അന്വേഷണ ഏജൻസിയും അത്തരത്തിലുള്ള നടപടിക്കു മുതിരാറില്ലെന്നും ജനങ്ങളെ അറിയിക്കാൻ പ്രധാനമന്ത്രി തന്നെ മുന്നോട്ടു വന്നിരുന്നു.

ആർത്തിയും അജ്ഞതയും

പെട്ടെന്നു കോടികൾ നേടാനുള്ള അത്യാർത്തിയും അജ്ഞതയുമാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. അറിവും ഉന്നതവിദ്യാഭ്യാസവും ഉള്ളവരെപ്പോലും ഇക്കൂട്ടർ നിഷ്പ്രയാസം കെണിയിലാക്കുന്നു. മുൻപൊക്കെ നേരിട്ടുള്ള തട്ടിപ്പുകളായിരുന്നു എങ്കിൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ തട്ടിപ്പുകളുടെ രൂപവും ഭാവവും മാറി. കാണാമറയത്തിരുന്നു കൊതിപ്പിക്കുന്ന നേട്ടം വാഗ്ദാനം ചെയ്ത് ഇരകളെ ചൂണ്ടയിട്ടു പിടിക്കാമെന്നതാണ് ഇത്തരക്കാർക്കു തുണയാകുന്നത്. നിത്യേന വരുന്ന സൈബർ തട്ടിപ്പുകളുടെ വാർത്തകളൊന്നും കാണാത്തവരല്ല കബളിപ്പിക്കലിന് ഇരയാകുന്നത്. ദുരാഗ്രഹം തന്നെയാണ് കെണികളി ൽ ചെന്നു വീഴാൻ പലരെയും പ്രേരിപ്പിക്കുന്നത്.

തട്ടിയെടുത്തത് 1200 കോടി

നൂറുശതമാനം സാക്ഷരരെന്ന് അഭിമാനിക്കുന്ന മലയാളികൾക്കു മൂന്നു വർഷത്തിനിടെ സൈബർ തട്ടിപ്പുകളിൽ മാത്രം നഷ്ടപ്പെട്ടത് 1200 കോടി രൂപയാണ്. പൊലീസിന്റെ സഹായത്തോടെ തിരികെ പിടിച്ചത് വെറും 180 കോടിയും. ഉത്തരേന്ത്യ, കമ്പോഡിയ, മ്യാൻമർ തുടങ്ങിയ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിപ്പും. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണു കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

MÁS HISTORIAS DE SAMPADYAM

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

SAMPADYAM

SAMPADYAM

ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം

ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.

time to read

1 min

January 01,2026

Listen

Translate

Share

-
+

Change font size