Intentar ORO - Gratis
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
Vellinakshatram
|September 2024
താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു
-
മലയാള സിനിമാ മേഖലയിൽ പവർ ഗാംങ് ഉണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ. യാതൊരു കാര്യവുമില്ലാതെ തനിക്ക് 12 വർഷത്തെ വിലക്കേർപ്പെടുത്തി. താരസംഘടനയായ അമ്മയുടെ അന്നത്തെ സെക്രട്ടറിയായിരുന്ന നടൻ മമ്മൂട്ടി പോലും പറഞ്ഞു വിനയനെ വിലക്കുന്നത് ശരിയല്ലെന്ന്. എന്തിനായിരുന്നു എന്നെ വിലക്കിയത്? സിനിമയ് ക്കെതിരെ താൻ എന്തെങ്കിലും ചെയ്തോ എന്നും വിനയൻ ചോദിക്കുന്നു.
ഒരുപാടു പേരെ മലയാള സിനിമയ്ക്കു സംഭാവന ചെയ്ത ആളാണ് ഞാൻ. ഞാനൊരു സംഘടന യുണ്ടാക്കി. അന്ന് ഡ്രൈവർമാർക്ക് 150 രൂപയായിരുന്നു ശമ്പളം. അവരുടെ ശമ്പളം 300 ആക്കണ മെന്നാവശ്യപ്പെട്ടു വിജയിച്ചു. അല്ലാതെ ഇത്തരം വലിയ വലിയകാര്യങ്ങളിൽ ഇടപെടാനോ ഒന്നും ഞാൻ പോയിട്ടില്ല. എനിക്കെതിരെ ഒരു വിഷയം ഉണ്ടായിരുന്നു. അത് വേറൊന്നുമല്ല. 2004ൽ താരങ്ങൾക്കൊന്നും എഗ്രിമെന്റ് ഉണ്ടായിരുന്നില്ല. അത് നിർമാതാക്കളെ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പലർക്കും വലിയ തുക അഡ്വാൻസ് നൽകുമ്പോൾ അതൊക്കെ എഗ്രിഹമെന്റാക്കണമെന്ന് നിർമാതാക്കൾ തന്നെ ആവശ്യപ്പെട്ടു. ഞാനും അത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ താരങ്ങളെല്ലാം അതിനെ എതിർത്തു. മറ്റു സംവിധായകരെല്ലാം താരങ്ങൾക്കൊപ്പം നിന്നു. ഒരു തട്ടുകട വാടകയ്ക്കെടുക്കണമെങ്കിൽ പോലും എഗ്രിമെന്റുണ്ട്. അത് നല്ലതാണെന്നു പറഞ്ഞപ്പോൾ എല്ലാവരും എന്നെ എതിർത്തു. എന്നാൽ അന്ന് നടൻ പൃഥ്വിരാജ് മാത്രമാണ് എന്നോടൊപ്പം നിന്നത്.
ഇതിനെതിരെ താരങ്ങൾ സമരം ചെയ്തു. ഇതിന്റെ ഭാഗമായി ഷൂട്ടിംഗ് മുഴുവനും നിർത്തിവച്ച് അവരെല്ലാം അമേരിക്കയിൽ പ്രോഗ്രാം അവതരിപ്പിക്കാൻ പോയി. സമരത്തിന്റെ ഭാഗമായാണ് അവർ പ്രോഗ്രാമിനു പോയത്. ഫിലിം ചേംബം നിർമാതാക്കളും എന്നെ വീട്ടിൽ വന്നു കണ്ടു. ഈ സമരം പൊളിക്കാൻ ഞാനൊരു സിനിമ ചെയ്തു. സത്യം എന്നായിരുന്നു ആ സിനിമയുടെ പേര്. അതോടെ അവരുടെ സമരം പൊളിഞ്ഞു. അന്നുണ്ടാക്കിയ എഗ്രിമെന്റാണ് താരങ്ങൾ ഇപ്പോഴും തുടരുന്നത്. ഇതൊക്കെ ഇപ്പോഴത്തെ തലമുറയ്ക്ക് അറിയാമോ എന്നറിയില്ല. ആ വിഷയം വലിയ വിവാദമായ ചർച്ചയായിരിക്കെ മോഹൻലാൽ എന്നെ വിളിച്ചു. നടൻ ജഗദീഷാണ് ഫോൺ വിളിച്ച് ലാലിന് കൊടുത്തത്. എഗ്രിമെന്റ് വേണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇക്കാര്യം ചർച്ച ചെയ്യാൻ ഗോകുലം പാർക്കിലേക്കു വരാനായിരുന്നു. ലാൽ പറഞ്ഞത്.
Esta historia es de la edición September 2024 de Vellinakshatram.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vellinakshatram
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size
