സിനിമയോളം വളർന്ന സംവിധായകൻ
Star & Style
|April 2023
പ്രേക്ഷകന്റെ അഭിരുചികളെ മാറ്റിമറിച്ച ഹിറ്റ്മേക്കറായിരുന്നു ഐ.വി.ശശി
ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ. വി. ശശിയെ അറിഞ്ഞു തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ ആദ്യചിത്രമായ 'ഉത്സവം'മുതൽ ആ പേര് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അതിനുമുൻപ് സിനിമാലൊക്കേഷനിലോ സ്റ്റുഡിയോകളിലോ വെച്ച് ഞങ്ങൾ കണ്ടുമുട്ടിയിരിക്കാം. പക്ഷേ, ഐ. വി. ശശി എന്ന സംവിധായക പ്രതിഭയെപോലെ ശശി എന്ന മനുഷ്യനെയും എന്നും ഹൃദയത്തിൽ ചേർത്തു വെച്ചിരുന്നു. സിനിമയ്ക്കപ്പുറം ഞങ്ങളുടെ സൗഹൃദം അങ്ങനെയായിരുന്നു.
വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും മൂത്ത ഒരു സഹോദരനോടെന്ന പോലെ എന്നോട് തുറന്നുപറയാൻ ശശി ഒട്ടും മടി കാണിച്ചിരുന്നില്ല. എന്നിട്ടും എന്തൊക്കെയോ പറയാൻ ബാക്കി വെച്ചപോലെയായിരുന്നു അദ്ദേഹം വിട വാങ്ങിയത്. ആ വേർപാട് മലയാളസിനിമയ്ക്കുണ്ടായ കനത്ത നഷ്ടം പോലെ വ്യക്തിപരമായി എന്നെയും വേദനിപ്പിച്ചിട്ടുണ്ട്. പുതിയ കാലത്തെ പല സിനിമകളും കാണുമ്പോൾ അറിയാതെ ശശിയെ ഓർത്തുപോകും.
ഇന്നത്തെപോലെ വികസിച്ചിട്ടില്ലാൽ, സാങ്കേതികവിദ്യകളുടെ വലിയ പരിമിതികൾക്കുള്ളിൽ നിന്നാണ് ഐ. വി. ശശിയിലെ സംവിധായകൻ അത്ഭുതങ്ങൾ സൃഷ്ടിച്ചത്.ആ കാലത്തേക്കൂടി തിരിച്ചറിഞ്ഞുവേണം ശശിയുടെ സംഭാവനകളെ വിലയിരുത്താൻ അത്തരമൊരു വിലയിരുത്തൽ നടത്തുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ ഐ. വി. ശശി എന്തായിരുന്നുവെന്നും ആരായിരുന്നുവെന്നും നമ്മൾക്ക് മനസ്സിലാക്കാനാവൂ.
ഏതാണ്ട് മുപ്പത്തിയഞ്ച് വർഷത്തോളം നീണ്ട ശശിയുടെ ചലച്ചിത്ര ജീവിതത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുറെയേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എനിക്കും അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ അനുഭവത്തിൽ നിന്നുമാത്രമല്ല, ഒരു പ്രേക്ഷകനെന്ന നിലയിലും അദ്ദേഹത്തിന്റെ മറ്റുപല ചിത്രങ്ങളിലൂടെയും കടന്നുപോയ ഒരാളെന്ന നിലയിലും ഞാൻ കണ്ട അസാമാന്യ പ്രതിഭകളിലൊരാളായിരുന്നു ശശി. തന്റെ ഓരോ ഫ്രെയിമിനും തന്റെതായ മുദ്രപതിപ്പിക്കാൻ ശശി എപ്പോഴും ശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് ശശിയുടെ സിനിമകൾ അടിമുടി വ്യത്യസ്തമായതും പ്രേക്ഷകർ അവയെ ആഘോഷപൂർവം കൊണ്ടാടിയതും.
Esta historia es de la edición April 2023 de Star & Style.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Star & Style
Star & Style
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
1 min
May 2023
Star & Style
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
2 mins
May 2023
Star & Style
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
2 mins
May 2023
Star & Style
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
1 min
May 2023
Star & Style
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
3 mins
May 2023
Star & Style
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
3 mins
May 2023
Star & Style
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
3 mins
May 2023
Star & Style
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
4 mins
May 2023
Star & Style
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
1 mins
April 2023
Star & Style
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
4 mins
April 2023
Translate
Change font size

