Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

വിഎസ് പറഞ്ഞ ജീവിതകഥ

Manorama Weekly

|

August 09,2025

പുന്നപ്ര എന്ന വികാരം

വിഎസ് പറഞ്ഞ ജീവിതകഥ

പുന്നപ്ര എന്ന വികാരം

പുന്നപ്ര വില്ലേജിന്റെ കിഴക്ക് ഇടിവെട്ടി എന്നു പേരുള്ള തോടുണ്ട്. അതിനോടുചേർന്ന പുറമ്പോക്കു ഭൂമി നികത്തി അച്ഛൻ ഒരു ചെറിയ വീടു വച്ചു. ചതുപ്പുഭൂമിയായിരുന്നു അത്. വീടിനു ചുറ്റും പുഞ്ചപ്പാടമാണ്. ഒരു ചെറിയ ദ്വീപ്. കാറിലും സൈക്കിളിലും ഒന്നും വീട്ടിൽ പോകാൻ പറ്റില്ല. വള്ളത്തിൽ വേണം വീട്ടിലെത്താൻ. ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറുള്ള വീട്ടിൽ പോകണമെങ്കിൽ പാലം കയറിവേണം പോകാൻ. പാലം കയറിയിറങ്ങി പിന്നൊരു പാലം കടന്നു വേണം തെക്കേപുരയിടത്തിലെത്താൻ.

ആ പുരയിടം വരെ ഇപ്പോൾ റോഡായി. തൊണ്ണൂറ്റൊൻപതിലെ അതിഭയങ്കരമായ വെള്ളപ്പൊക്കക്കാലം. ആ കോളിളക്കത്തിനിടയിലാണ് അമ്മ എന്നെ പ്രസവിച്ചത്. കൃത്യമായി പറഞ്ഞാൽ, 1923 ഒക്ടോബർ 20. അച്ഛൻ പടിഞ്ഞാറ് ഹൈവേ റോഡരികിൽ ഒരു ചെറിയ പലചരക്കുകട നടത്തുകയായിരുന്നു. വീട്ടിൽ നിന്നു രാവിലെ കാപ്പിയൊക്കെ കുടിച്ചിട്ട് അച്ഛൻ കടയിൽപ്പോകും. ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കി അമ്മ കടയിൽക്കൊണ്ടുപോയി കൊടുക്കും. അങ്ങനെ വലിയ അധ്വാനിയായിരുന്നു. ഞങ്ങൾ അഞ്ചു മക്കളാണ്. മൂത്തതു ചേട്ടൻ, പിന്നെ ചേച്ചി. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. മൂന്നാമത് ഞാൻ. നാലാമത് ഒരു അനിയൻ. അനിയനും മരിച്ചുപോയി. അഞ്ചാമത് അനിയത്തി.

അമ്മ പോയ ദിവസം

എനിക്ക് നാലരവയസ്സുള്ള കാലം. ഇളയ അനിയത്തിക്ക് അന്നു കഷ്ടിച്ച് ഒന്നര വയസ്സു കാണും. ആ സമയം അമ്മയെ വീട്ടിൽ തനിച്ചാക്കി അച്ഛൻ ഞങ്ങളെയെല്ലാവരെയും കൊണ്ടു കുറച്ചകലെയുള്ള അപ്പച്ചിയുടെ (അച്ഛന്റെ സഹോദരി) വീട്ടിൽ കൊണ്ടുവന്നു. ഒന്നു രണ്ടു ദിവസമായപ്പോൾ ഞങ്ങൾ അമ്മയെ കാണാൻ നിർബന്ധം പിടിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞു, “അമ്മയ്ക്ക് സുഖമില്ല. അങ്ങോട്ടു നിങ്ങളിപ്പോൾ പോയിക്കൂടാ.'' എന്താണ് അമ്മയ്ക്ക് അസുഖമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതു ചോദിക്കാനുള്ള പ്രായം അന്നില്ല. അപ്പച്ചിയും മക്കളും ഞങ്ങളെ വളരെയേറെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരായിരുന്നു. ഇടയ്ക്ക് ചേട്ടൻ ഞങ്ങളെ അമ്മയെ കാണാൻ കൊണ്ടുപോകും. ചേട്ടനായിരുന്നു അന്ന് എന്നെയും ഇളയവരെയും നോക്കി വളർത്തിയിരുന്നത്. അമ്മയെ കാണാൻ പോകുമ്പോൾ ചേട്ടൻ അനിയത്തിയെ എടുക്കും. പാലം കയറി വേണം അപ്പുറത്തു പോകാൻ. ഞങ്ങൾ തോടിന്റെ ഇക്കരെ നിന്നു വീട്ടിലേക്കു നോക്കും. വീടിന്റെ ജനൽ തുറന്നുകിടക്കും. ഇക്കരെ നിൽക്കുമ്പോൾ ജനൽ നന്നായി കാണാം. ജനലിലൂടെ അമ്മയെയും കാണാം.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back