Intentar ORO - Gratis

അശോകൻ ഇനിയും പാടും

Manorama Weekly

|

August 17, 2024

പാട്ടിൽ ഈ പാട്ടിൽ

-  അശോകൻ

അശോകൻ ഇനിയും പാടും

നടൻ എന്ന നിലയിൽ അശോകനെ അടയാളപ്പെടുത്തിയ ഒരുപാടു സിനിമകളുണ്ട്. 'പെരുവഴിയമ്പലത്തിലൂടെ പത്മരാജൻ കൈപിടിച്ചു കൊണ്ടുവന്ന നടനാണ്. പക്ഷേ, അഭിനയത്തെക്കാൾ ഗായകനാകാനായിരുന്നു ആഗ്രഹമെങ്കിലും ഭരതൻ, കെ.ജി.ജോർജ്, അടൂർ ഗോപാലകൃഷ്ണൻ, മോഹൻ തുടങ്ങി മലയാള സിനിമയെ ലോകസിനിമയ്ക്കു മുന്നിൽ അവതരിപ്പിച്ച പ്രതിഭാശാലികളായ സംവിധായകരുടെ നായകനാകാനായിരുന്നു അശോകന്റെ നിയോഗം. സിനിമയിൽ നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ അശോകനിതാ, ഗായകനും സംഗീത സംവിധായകനുമായിരിക്കുന്നു. പാട്ടുവിശേഷങ്ങളെക്കുറിച്ച് അശോകൻ മനസ്സു തുറക്കുന്നു.

വർഷങ്ങൾക്കുശേഷം വീണ്ടും സിനിമയിൽ പാടിയിരിക്കുന്നു. ആ പാട്ടിൽനിന്നു തന്നെ തുടങ്ങാം.

വി.കെ. പ്രകാശ് സംവിധാനം ചെയ്ത “പാലും പഴവും' എന്ന സിനിമയ്ക്കു വേണ്ടിയാണ് ഇപ്പോൾ പാടിയത്. സിനിമയിൽ ഞാനുമുണ്ട്. ഈ പാട്ട് രംഗത്തിൽ അഭിനയിച്ചിരിക്കുന്നതും ഞാനാണ്. ജസ്റ്റിൻ ഉദയ് എന്നീ രണ്ടുപേരാണ് പാട്ടിന്റെ സംഗീതം നൽകിയത്. ജസ്റ്റിൻ മലയാളിയാണ്. ഉദയ് ബെംഗളൂരുവിൽ നിന്നുള്ള സംഗീതജ്ഞനാണ്. നിതീഷ് നടേരിയാണ് വരികൾ. മുൻപു രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്ങ്കിലും ഇപ്പോഴാണ് സിനിമയിൽ പാടി എന്നൊരു തോന്നൽ ശരിക്കും വന്നത്.

ആദ്യ പാട്ട് ഏതു സിനിമയ്ക്കു വേണ്ടിയായിരുന്നു?

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size