Intentar ORO - Gratis

ഹൃദയഹാരിയായ ചിത്രകഥ

Manorama Weekly

|

June 08,2024

സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

- സന്ധ്യ കെ പി

ഹൃദയഹാരിയായ ചിത്രകഥ

ചിത്ര നായരെ ആ പേര് പറഞ്ഞു പരിചയപ്പെടുത്തിയാൽ പെട്ടെന്നു മനസ്സിലായെന്നു വരില്ല. പക്ഷേ, സുരേശേട്ടന്റെ സുമലത ടീച്ചർ എന്നു പറഞ്ഞാൽ എല്ലാവരും അറിയും. "ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടി. കോടതി മുറിയിലെ "സുരേശേട്ടൻ ഭയങ്കര കെയറിങ്ങാണ്' എന്ന ഡയലോഗിലുടെ തിയറ്ററിലെ കാണികളെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ചു ചിത്ര. ഇപ്പോഴിതാ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശൻ എന്ന കഥാപാത്രത്തെയും ചിത്രയുടെ സുമലത ടീച്ചറെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ മറ്റൊരു സിനിമ ഒരുക്കിയിരിക്കുന്നു. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' തിയറ്ററിൽ പ്രദർശനം തുടരുമ്പോൾ ചിത്ര വലിയ സന്തോഷത്തിലാണ്. സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

നായികയായി ആദ്യത്തെ സിനിമ റിലീസ് ചെയ്തിരിക്കുന്നു. എന്താണ് ഇപ്പോഴത്തെ മാനസികാവസ്ഥ?

സന്തോഷം തന്നെ. “ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ വിചാരിച്ചില്ല ഇങ്ങനെ ഒരു അവസരം വരും എന്ന്. രതീഷേട്ടൻ എന്നെ വിളിച്ചു പറഞ്ഞു ഒരു സിനിമയുണ്ട്, അടുത്ത രണ്ടു മാസം ഫ്രീയാകണം എന്ന്. ഞാൻ എല്ലാ മാസവും ഫ്രീയാണല്ലോ. പിന്നീടാണ് സിനിമയിലെ നായികയാണെന്നു പറഞ്ഞ് പ്രൊഡ്യൂസർ വിളിച്ചത്. ആദ്യം ഞാൻ കരുതിയത് പറ്റിക്കുകയാണെന്നായിരുന്നു. ഫോണിൽ സംസാരിക്കുമ്പോഴുള്ള എന്റെ മുഖഭാവം കണ്ട് അച്ഛനും അമ്മയും കരുതി ആരോ മരിച്ച വിവരം പറയാൻ വന്ന കോൾ ആണെന്ന്. അച്ഛനോടും അമ്മയോടും കാര്യം പറയുമ്പോൾ 'കിലുക്ക'ത്തിലെ കിട്ടുണ്ണിയേട്ടന്റെ അവസ്ഥയിലായിരുന്നു ഞാൻ.

"സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയെക്കുറിച്ച് എപ്പോഴാണ് ആലോചിച്ചു തുടങ്ങിയത്?

സിനിമയുടെ പ്രമോഷന്റെ ഇടയിലാണ് ഞാൻ അറിഞ്ഞത് സുരേശൻ, സുമലത എന്നീ കഥാപാത്രങ്ങൾ ഹിറ്റ് ആയപ്പോഴേ സംവിധായകൻ രതീഷേട്ടന് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടായിരുന്നു എന്ന്. നമ്മുടെ കോമ്പോയിൽ ഒരു സിനിമ വേണം എന്ന് ആവ ശ്യപ്പെട്ട് കുറെ പേർ മെസേജ് അയച്ചിരുന്നു. എനിക്കും അത്തരം മെസേജുകളും കമന്റുകളും കിട്ടിയിരുന്നു. രതീഷേട്ടനും രാജേഷ ട്ടനും ഒക്കെ നേരത്തേതന്നെ സുഹൃത്തുക്കളാണ്. അവർ ആദ്യം തന്നെ ഈ സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. ഞാൻ അറിഞ്ഞത് പിന്നീടായിരുന്നു.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size