Intentar ORO - Gratis

വഴിമാറിയപ്പോൾ

Manorama Weekly

|

May 13,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

വഴിമാറിയപ്പോൾ

പുതുതായി ഒന്നും പറയാനില്ലാത്തപ്പൊഴാണ് എഴുത്തു നിർത്തേണ്ടത്. പക്ഷേ, ആ അന്തരാളഘട്ടത്തിൽ ആരും എഴുത്തു നിർത്തുന്നില്ലെന്നതാണ് നമ്മുടെ അനുഭവം.

എന്നാൽ, മറ്റുചിലരുടെ എഴുത്തിന്റെയും വരയുടെയും ഭംഗി കണ്ട് എഴുത്തു നിർത്തിയവരോ വഴിമാറിപ്പോയവരോ ഏറെയുണ്ട്.

എം.ജി.എസ്. നാരായണൻ ചെറുപ്പത്തിൽ ചിത്രം വരയ്ക്കുമായിരുന്നു. വരയങ്ങനെ തുടർന്നപ്പോഴാണ് ചിലർ നമ്പൂതിരിയുടെ വരയാണ് കേമം എന്നു പറഞ്ഞത്. “നമ്മുടെ അടുത്തുതന്നെയുള്ള കരുവാട്ട് പോയി അതൊന്നു കണ്ടുകളയാമെന്നു വച്ചു. അവിടെ ചെന്നപ്പോൾ ഭിത്തികളിലെല്ലാം ഈ നമ്പൂതിരി വരച്ചിട്ടിരിക്കുകയാണ്. അതു കണ്ടതുകൊണ്ട് ഒരു ഗുണമുണ്ടായി. ഞാൻ വര നിർത്തി എംജിഎസ് പറയുന്നു.

എം.കെ. സാനു എഴുതിത്തുടങ്ങിയത് കഥകളും ലേഖനങ്ങളുമാണ്. അക്കാലത്ത് കഥയും കവിതയുമെഴുതാൻ വലിയ ആഗ്രഹമായിരുന്നു. ചില കഥകൾ തകഴി ശിവശങ്കരപിള്ളയുടെയും കൗമുദി' പത്രാധിപർ കെ. ബാലകൃഷ്ണന്റെയും അഭിനന്ദനം നേടിയതുമാണ്. എന്നാൽ, എഴുതിയ മറ്റുപലതും ആഗ്രഹിച്ച രീതിയിൽ വന്നില്ലെന്നു തോന്നിയപ്പോഴാണ് സാനു കഥയെഴുത്തു നിർത്തിയത്.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size