Intentar ORO - Gratis

നിരത്തും മനസ്സും കീഴടക്കിയവർ.

Fast Track

|

August 01,2024

ഇന്ത്യൻ നിരത്തിലെ സൂപ്പർ താരങ്ങളാ യിരുന്ന ടൂവീലർ മോഡലുകളെ വീണ്ടുമൊന്നു കണ്ടുവരാം...

- എൽദോ മാത്യു തോമസ്

നിരത്തും മനസ്സും കീഴടക്കിയവർ.

ഇന്ത്യൻ ഇരുചക്രവാഹന വിപണി ഇന്നും ഒരു സ്വർണഖനിയാണ്. ദിനംപ്രതി പുതിയ മോഡലുകൾ വിപണിയിലെത്തിയാലും സ്ഥിരമായ വിൽപനയുള്ള വാഹനങ്ങളുടെ വിപണനം ഉഷാറായി നടന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെയാ ണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി ഇന്ത്യ മുന്നോട്ടു കുതിക്കുന്നത്. 1955ലാണ് ഇന്ത്യയിലെ ഇരുചക്ര വിപണിയുടെ തുടക്കമെന്നു പറയാം. മോപ്പഡുകൾ, സ്കൂട്ടറുകൾ, മോട്ടർസൈക്കിളുകൾ എന്നിങ്ങനെ 3 വിഭാഗങ്ങളായി ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി തരംതിരിക്കപ്പെട്ടു. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ നിന്ന് ജൈത്രയാത്ര ആരംഭിച്ച നമ്മുടെ ഇരുചക്രവാഹന വിപണി ഇന്നും അതിശക്തമായി തുടരുകയാണ്. 4 സ്ട്രോക്ക് യുഗം ആരംഭിക്കുന്നതു വരെ ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങൾക്ക് വലിയ സ്വീകാര്യത നേടാൻ ഭാഗഭാക്കായ ഇരുചക്ര വാഹന വിപണിയുടെ ചരിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഒന്ന് അനുസ്മരിക്കാം.

റോയൽ എൻഫീൽഡ് ബുള്ളറ്റ്

പൗരുഷത്തിന്റെ അടിസ്ഥാന രൂപം. അതെ, റോയൽ എൻഫീൽഡ് 350 സിസി ബൈക്കിൽനിന്നാണ് ഇന്ത്യൻ ഇരുചക വാഹനലോകം ഉരുണ്ടുതുടങ്ങിയതെന്ന് നിസ്സംശയം പറയാം. 1890കളുടെ അവസാനത്തിൽ എൻഫീൽഡ് സൈക്കിൾ കമ്പനി നിർമിച്ചു തുടങ്ങിയ മോട്ടർ സൈക്കിളിൽ നി ന്ന് 1901ലാണ് റെഡിച്ച് ആസ്ഥാനമാക്കിയ റോയൽ എൻഫീൽഡ് പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കകാലത്ത് കരുത്തു കുറഞ്ഞ ചെറിയ മോട്ടർസൈക്കിളുകൾ നിർമിച്ച് ഞെട്ടിച്ച ഇവർ ലോകമഹായുദ്ധ ത്തിലെ പങ്കാളിത്തത്തോടെ ലോകശ്രദ്ധ ആകർഷിച്ചു. 1955ൽ ഇന്ത്യയിലെ മദ്രാസ് മോട്ടർ കമ്പനി റോയൽ എൻഫീൽഡുമാ യി ധാരണയിലെത്തിയതോടെയാണ് 350 സിസി കരുത്തുള്ള മോഡലുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെട്ടു തുടങ്ങിയത്. അവിടെ നിന്നും ഇന്ത്യൻ ഹൈവേയിലേക്ക് പാഞ്ഞുതുടങ്ങിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓരോ വർഷവും പ്രശസ്തി നേടിക്കൊണ്ടേയിരുന്നു.

കാഴ്ചയിൽ ഇന്നു കാണുന്ന ബുള്ളറ്റിൽ നിന്ന് പ്രഥമദൃഷ്ട്യാ വലിയ മാറ്റങ്ങൾ ഇല്ല എന്നതാണ് ബുള്ളറ്റ് എന്ന മോഡലിന് ഇന്നും ജനമനസ്സിൽ പ്രതിഷ്ഠ നേടാൻ കാരണമാകുന്നത്. ഇടതുവശത്ത് ബ്രേക്ക്, വലതുഭാഗത്ത് ഗിയർ, ആംപിയർ കൃത്യമാ ക്കിയുള്ള സ്റ്റാർട്ടിങ് തുടങ്ങി ഏറെ സവിശേഷതകളുള്ള ആ വാഹനത്തിന് ഇന്നും ആരാധകരേറെയാണ്. ബുള്ളറ്റ് എന്ന ഒറ്റ മോഡലിൽനിന്ന് വിൽപന ആരംഭിച്ച് ഇന്നു പത്തോളം മോഡലുകളുമായി ഇന്ത്യൻ വിപണിയുടെ മുന്നിൽ തന്നെയുണ്ട് റോയൽ എൻഫീൽഡ്.

MÁS HISTORIAS DE Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size