Facebook Pixel സുഹ്റാ ബീവിയുടെ അസാധാരണ കഥ | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

സുഹ്റാ ബീവിയുടെ അസാധാരണ കഥ

Vanitha

|

March 14, 2026

“പത്തു പതിനഞ്ചു വർഷമായി ജീവിച്ചുകൊണ്ടിരുന്ന വീട് പൊളിച്ചു കളഞ്ഞു. ഈ മക്കളെയും കൊണ്ട് ഞാനെന്തു ചെയ്യും സാർ...” അവർ പൊട്ടിക്കരഞ്ഞു

- എസ്. എച്ച്. പഞ്ചാപകേശൻ റിട്ട. ജഡ്ജ് മുൻ ഭിന്നശേഷി കമ്മീഷണർ

സുഹ്റാ ബീവിയുടെ അസാധാരണ കഥ

ഭിന്നശേഷി അവകാശ നിയമത്തിന്റെ ഭാഗമായി എറണാകുളത്ത് ക്ലാസെടുക്കാൻ പോയപ്പോഴാണ് സാറിന് എന്നെ അറിയാം, ഓർമയുണ്ടോ' എന്ന് ചോദിച്ചുകൊണ്ട് ജഡ്ജി പഞ്ചാപകേശന്റെ മുന്നിലേക്ക് ആ പെൺകുട്ടി എത്തിയത്. ആദ്യം ഓർമ കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ ആ മുഖം തെളിഞ്ഞു വന്നു തോമസിന്റെയും സുഹ്റയുടെയും മകൾ സരസ്വതി ആയിരുന്നു അത്.

മധ്യസ്ഥത, അനുരഞ്ജനം, സന്ധിസംഭാഷണം എന്നിവയിലൂടെ തർക്കങ്ങൾ വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും പരിഹരിക്കുന്ന സംവിധാനമാണ് ലോക് അദാലത്തുകൾ. എറണാകുളത്തെ ലോക് അദാലത്തിൽ വച്ചാണു സുഹ്റയെ ആദ്യം കാണുന്നത്.

എല്ലാം തകർന്നു നിൽക്കുന്ന സുഹ് റാബീവിയുടെ കയ്യിൽ രണ്ടു പെൺകുഞ്ഞുങ്ങളുമുണ്ടായിരുന്നു. അച്ഛൻ മരിച്ചു പോയ ആ രണ്ടു കുഞ്ഞുങ്ങളും സുഹ്റാബീവിയും ആ നഗരത്തിരക്കിൽ എന്തു ചെയ്യും എന്നു പഞ്ചാപകേശൻ ഓർത്തിരുന്നു.

വർഷങ്ങൾക്കു ശേഷം അതിലൊരു കുഞ്ഞാണു മുന്നിൽ നിൽക്കുന്നത്. അവളിന്ന് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്, ചേച്ചി മഹാലക്ഷ്മി കാനഡയിൽ ഡോക്ടറും. അവരുടെ കഥ പഞ്ചാപകേശന്റെ മനസ്സിൽ തിരകഥപോലെ തെളിഞ്ഞു തുടങ്ങി. തുടർന്നു വായിക്കുക.

അന്നു ഞാൻ എറണാകുളത്തു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണെന്നു പറഞ്ഞിരുന്നല്ലോ. അക്കാലത്തു സ്വമേധയാ ആണ് അദാലത്തിലെ ജുഡീഷ്യൽ ഓഫിസർ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തത്. കോടതിയിൽ എത്ര തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ചകളിൽ രണ്ടര മണിക്കുള്ള ലോക് അദാലത്തിൽ ഞാൻ കൃത്യസമയത്തു തന്നെ എത്തുമായിരുന്നു. നിയമക്കുരുക്കിൽ കിടക്കുന്ന ഒരുപാടു പരാതികളുടെ കുരുക്കഴിയാൻ ആ വേദി സഹായിച്ചിരുന്നു. തിരിച്ചിറങ്ങി പോകുന്നവരുടെ മുഖത്തെ ചിരി കാണുമ്പോഴുള്ള സംതൃപ്തി മനസ്സിൽ ഒരു നിലാവു പോലെ തൊടാറുണ്ടായിരുന്നു.

അങ്ങനെയൊരു വെള്ളിയാഴ്ച രാവിലെ ഞാൻ കോടതിയിലെത്തിയപ്പോൾ ഒരു സ്ത്രീയും അവരുടെ മക്കളെന്നു തോന്നിക്കുന്ന രണ്ടു പെൺകുട്ടികളും ബെഞ്ച് ക്ലർക്ക് ഗോപിയുടെ സമീപത്തായി നിൽക്കുന്നതു കണ്ടു.

ഞാൻ ചേംബറിൽ പ്രവേശിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഗോപി എന്റെ അടുത്തേക്കു വന്നു പറഞ്ഞു, " സാർ, ഒരു സ്ത്രീ കാണണമെന്നു പറഞ്ഞു കുറേ നേരമായി നിൽക്കുന്നു. അദാലത്തിലെ എന്തോ പ്രശ്നമാണെന്നു പറഞ്ഞു. പാവങ്ങളാണു സാർ. കോടതി തുറക്കുന്നതിനു മുന്നേ എത്തിയതാണ്.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

സുഹ്റാ ബീവിയുടെ അസാധാരണ കഥ

“പത്തു പതിനഞ്ചു വർഷമായി ജീവിച്ചുകൊണ്ടിരുന്ന വീട് പൊളിച്ചു കളഞ്ഞു. ഈ മക്കളെയും കൊണ്ട് ഞാനെന്തു ചെയ്യും സാർ...” അവർ പൊട്ടിക്കരഞ്ഞു

time to read

3 mins

March 14, 2026

Vanitha

Vanitha

സുരക്ഷ ഉറപ്പാക്കി തുടങ്ങാം യാത്ര

കുട്ടികളുമൊത്തുള്ള യാത്രകളിൽ നിർബന്ധമായും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തെല്ലാമെന്നു മനസ്സിലാക്കാം

time to read

2 mins

March 14, 2026

Vanitha

Vanitha

ഇടറില്ല ഈ ചുവടുകൾ

വലതുകാൽ കാൻസർ കവർന്നെങ്കിലും തളരാതെ എംബിബിഎസ് പഠനം പൂർത്തിയാക്കുകയാണ് അനുശ്രീ

time to read

3 mins

March 14, 2026

Vanitha

Vanitha

പേടിയോടു പറയാം 'കടക്കൂ പുറത്ത്'

കരിയറിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇതാ ചില ലൈഫ് സ്കിൽസ്

time to read

2 mins

March 14, 2026

Vanitha

Vanitha

റീൽസ് തൊടാതെ വെള്ളിനേഴി കലാഗ്രാമം

കഥകളിയും ഗ്രാമകലകളും ശിൽപനിർമാണവും കലർപ്പില്ലാത്ത രീതികളോടെ പിന്തുടരുന്ന ഗ്രാമഭംഗിയാണ് പാലക്കാട് ജില്ലയിലെ വെള്ളിനേഴിയുടെ ഐശ്വര്യം

time to read

2 mins

March 14, 2026

Vanitha

Vanitha

10 Years ONE DREAM

സിനിമയിലെത്തി പത്തു വർഷമാകുമ്പോഴാണ് കരിയറിലെ ആ 'ചത്താ പച്ച മൊമന്റ് എത്തിയതെന്ന് നടൻ വിശാഖ് നായർ പറയുന്നു

time to read

3 mins

March 14, 2026

Vanitha

Vanitha

ശുദ്ധവായു ഉറപ്പാക്കാൻ ബെഡ്റൂമിൽ വയ്ക്കാവുന്ന ചെടികൾ

എല്ലാതരം അലങ്കാര ചെടികളും ബെഡ്റൂമിൽ വയ്ക്കാൻ യോജിച്ചതല്ല. മികച്ച ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്ന ചെടികൾ ഏതെല്ലാമെന്ന് അറിയാം

time to read

1 mins

March 14, 2026

Vanitha

Vanitha

വിജയ ലക്ഷ്മി

കുമ്മനം ശശികുമാർ വിജയലക്ഷ്മിയുടെ വിജയത്തിൽ നിമിത്തമായി മാറിയത് എങ്ങനെ? വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിൽ ശശികുമാർ എത്തിയപ്പോൾ...

time to read

2 mins

March 14, 2026

Vanitha

Vanitha

മുന്നേറാം, മെല്ലെ മെല്ലെ...

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

March 14, 2026

Vanitha

Vanitha

വൈഫൈ പോയാൽ "ലൈഫ് വരും!

സ്ക്രീനുകളിലേക്ക് നോക്കി ചിരിക്കുമ്പോൾ, തൊട്ടടുത്തിരിക്കുന്നവരുടെ കണ്ണുകളിലെ സങ്കടം കാണാൻ ൾ മറന്നുപോകുന്നുണ്ടോ?

time to read

2 mins

March 14, 2026

Listen

Translate

Share

-
+

Change font size