Versuchen GOLD - Frei
ബിസി ഗേൾ നമിത
Vanitha
|July 05, 2025
സിനിമയുടെ തിരക്കിനിടയിലും ബിസിനസിൽ സന്തോഷം കണ്ടെത്തുന്ന ബിസി ബിസിനസ് ഗേളാണു നമിത പ്രമോദ്
നമിത പ്രമോദിന്റെ കൊച്ചിയിലെ സമ്മർ ടൗൺ റെസ്റ്റോ കഫേ മൂന്നാം വാർഷികം ആ ഘോഷിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പ്ലാനുമുണ്ട്. വനിതയുടെ സംരംഭക സ്പെഷലിന്റെ കവർ ഗേളായി ഒരുങ്ങുന്നതിനിടെ നമിത പറഞ്ഞതു സമ്മർ ടൗണിൽ വച്ചു ഫോട്ടോ ഷൂട്ട് ചെയ്യുന്ന ത്രില്ലിനെ കുറിച്ചാണ്.
“ഓരോ തവണ കഫേയിൽ വരുമ്പോഴും ഓരോ പുതിയ കാര്യമാണു പഠിക്കുന്നത്. അതെല്ലാം സന്തോഷങ്ങളായി ജീവിതത്തിൽ ചേർത്തു വയ്ക്കും. വനിതയ്ക്കു വേണ്ടി ഇവിടെ വച്ചു കവർ ഷൂട്ട് ചെയ്യുന്നു. സ്വന്തം സ്ഥലത്തിരുന്ന് നേട്ടങ്ങളുടെ കഥ പറയുന്നു. ആ ത്രിൽ ഒന്നു വേറെ തന്നെ...
ക്ലിക്കുകൾ മിന്നിമായുന്നതിനിടെ കണ്ണിൽ ചിരിയൊളിപ്പിച്ചു നമിത പോസ് ചെയ്തു. പിന്നെ, സിനിമയിലും ബിസിനസിലും ബിസി ദിവസങ്ങൾ തരുന്ന സന്തോഷത്തിൽ സംസാരിച്ചു.
റെസ്റ്റോ കഫേ എന്ന ആശ യം എങ്ങനെ വന്നു ? കുട്ടിക്കാലം മുതലേ നാവിൻ തുമ്പിൽ കൊതി നിറയ്ക്കുന്ന കുറേ രുചിയോർമകളുണ്ട്. അച്ഛൻ പ്രമോദിന്റെ സ്വന്തം നാടു കോട്ടയത്തെ കുമരകമാണ്, അമ്മ ഇന്ദുവിന്റേതു തിരുവനന്തപുരവും. 12-ാം ക്ലാസ് വരെ തിരുവനന്തപുരം കാർമൽ ഗേൾസ് കോൺവന്റിലാണു ഞാൻ പഠിച്ചത്.
അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. അച്ഛൻ ഗൾഫിൽ നിന്നു വന്നപ്പോൾ കായംകുളത്തെ ചിറ്റയുടെ അമ്മ വീട്ടിൽ ഞങ്ങൾ പോയി. വാഴയിലയിൽ ചോറും തോരനും ചിക്കൻ കറിയുമൊക്കെ വിളമ്പി അവർ സൽക്കരിച്ചു. ആ ഊണിന്റെ സ്വാദു മറക്കാനാകില്ല.
പൂജപ്പുര സെൻട്രൽ ജയിലിനും ഞങ്ങളുടെ വീടിനും ഒരേ മതിലാണ്. ജയിൽ വളപ്പിലെ ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അന്നദാനമുണ്ടാകും. ചൂടു ചോറിനു മുകളിൽ തിളയ്ക്കുന്ന സാമ്പാറും തോരനും ചേർത്തു കഴിക്കുന്ന രുചി അപാര ഓർമയാണ്. പൂജയെടുപ്പും വലിയ ആഘോഷമാണ്. അന്നു ചേനയും മത്തങ്ങയുമൊക്കെയിട്ടു വലിയ കലങ്ങളിൽ ഒരു പ്രത്യേക തരം കഞ്ഞിയുണ്ടാക്കും. പനി വരുമ്പോൾ പോലും കഞ്ഞി കുടിക്കാത്ത എനിക്ക് ആ കഞ്ഞി ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരും.
സിനിമയിൽ വന്ന ശേഷം അങ്ങനെ നാവിലലിഞ്ഞ രണ്ടു രുചികളുണ്ട്. ഒരിക്കൽ മണാലിയിലെ ഒരു ചെറിയ കടയി ൽ നിന്നു ഹരിയാലി കബാബ് കഴിച്ചു. ആ രുചി വേറേ ഒരിടത്തു നിന്നും കിട്ടിയിട്ടില്ല. പിന്നെയൊരിക്കൽ യുകെയിൽ വച്ച് ഇഞ്ചിലാഡ് എന്ന മെക്സിക്കൻ ഡിഷ് കഴിച്ചു.
ടോർട ഷീറ്റിനുള്ളിൽ ബീഫ് കീമയും വെജിറ്റബിൾസും റോൾ ചെയ്തു ടൊമാറ്റോ പ്യൂരിക്കൊപ്പം വിളമ്പുന്ന വിഭവം. ആ നോൺ വെജ് ഐറ്റം ഇപ്പോൾ സമ്മർ ടൗൺ കഫേയിലുമുണ്ട്.
Diese Geschichte stammt aus der July 05, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

