Versuchen GOLD - Frei
പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ
Vanitha
|June 07, 2025
ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാൻ കാലിൽ നോക്കിയാൽ മതിയെന്നു പറയാറുണ്ട്. നല്ല ഭംഗിയോടെ കാലുകൾ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

നമ്മളെ താങ്ങുന്ന പാവം കാലുകളുടെ കാര്യം പലപ്പോഴും നാം മറക്കാറില്ലേ. ചെളിയോ പൊടിയോ വെള്ളമോ എന്നു വേണ്ട, എല്ലാത്തിലും കൂടെ നിൽക്കാനും നിലയ്ക്കു നിർത്താനും കാലു തന്നെയാണു കട്ട സപ്പോർട്ട്. പാദങ്ങൾ വൃത്തിയാക്കി ഭംഗിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധകളും പലവിധ രോഗങ്ങളും കാരണം വീൽചെയറിൽ വലയേണ്ടി വരും.
ചെറിയ ശീലങ്ങൾക്കാണ് കാലിന്റെ ആരോഗ്യകാര്യത്തിൽ ഏറെ പ്രാധാന്യമുള്ളത്. മറക്കാതെ പരിചരണം കൊടുത്താൽ മനസ്സിലാകും "പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ' എന്ന്. കാൽപാദങ്ങളുടെ സംരക്ഷണത്തിൽ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ...
നഖങ്ങളിലെ നിറവ്യത്യാസത്തിനു കാരണങ്ങൾ? വൈറ്റമിൻ കുറവ്, ചെരുപ്പ് വല്ലാതെ ഇറുകുക, അണുബാധ, നഖത്തിനേൽക്കുന്ന ക്ഷതങ്ങൾ, ചില രോഗങ്ങൾ എന്നിവയെല്ലാം നഖത്തിന്റെ ആരോഗ്യം കുറയാനും നിറവ്യത്യാസത്തിനും കാരണമാകാറുണ്ട്. നഖത്തിലെ അണുബാധ ഏറെനാൾ ചികിത്സിക്കാതെയിരുന്നാൽ പരിഹരിക്കാനാകാത്ത കേടുപാടുകൾ സംഭവിക്കാനിടയുണ്ട്.
അണുബാധ മൂലമുള്ള നിറവ്യത്യാസം ചികിത്സിക്കുമ്പോൾ മൂന്നു മുതൽ ആറു മാസം വരെയുള്ള ചികിത്സ ആവശ്യമാണ്. നഖം വളർന്നു വരാനും കേടായ നഖം പൂർണമായി മാറാനും സമയമെടുക്കുമല്ലോ... അത്രയും നാൾ മരുന്നിനും ലേപനങ്ങൾക്കുമൊപ്പം പരിചരണവും നൽകണം. അയൺ കുറവു മൂലവും നഖങ്ങളിൽ അഭംഗിയും പൊട്ടലുകളും കാണപ്പെടാറുണ്ട്.
കാൽനഖങ്ങളിലെ നിറവ്യത്യാസവും മറ്റും ശ്രദ്ധയിൽപ്പെട്ടാൽ, ചർമരോഗ വിദഗ്ധനെയാണോ പാദരോഗ വിദഗ്ധനെയാണോ ചികിത്സയ്ക്കായി സമീപിക്കേണ്ടത്?
ആരോഗ്യരംഗത്തെ പല വിഭാഗങ്ങൾ തമ്മിൽ ചികിത്സയിലെ ഓവർലാപ് സാധാരണമാണ്. നഖങ്ങളിലെ സാധാരണ പ്രശ്നങ്ങളെല്ലാം തന്നെ ചർമരോഗ വിഭാഗത്തിൽ ചികിത്സിക്കാവുന്നവയാണ്.
കാലിലെ പ്രശ്നമായതുകൊണ്ട് പോഡിയാട്രിസ്റ്റും ഈ ചികിത്സകൾ ചെയ്യാറുണ്ട്. നഖത്തിനൊപ്പം കാലിൽ മറ്റു ഭാഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ പോഡിയാട്രിസ്റ്റിനെ സമീപിക്കുന്നതാകും ഉചിതം.
പ്രമേഹരോഗികൾക്ക് പെഡിക്യൂർ ചെയ്യാമോ? പെഡിക്യൂർ എല്ലാവർക്കും ചെയ്യാം. പ്രമേഹ രോഗാവസ്ഥയുള്ളവർ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്നു മാത്രം.
Diese Geschichte stammt aus der June 07, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025
Listen
Translate
Change font size