Versuchen GOLD - Frei
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha
|December 21, 2024
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
ആ ഘോഷങ്ങളിൽ മിന്നിത്തിളങ്ങാൻ ചർമത്തിനു നൽകിയ പരിചരണത്തേക്കാൾ കൂടുതൽ ശ്രദ്ധയും കരുതലും വേണം ഫെസ്റ്റിവൽ സീസൺ കഴിയുമ്പോൾ. ചർമത്തിൽ മാറി മാറി പരീക്ഷിച്ച ബ്യൂട്ടി പാക്കുകൾ, പല ആഘോഷനാളുകളിലായി അണിഞ്ഞ മേക്കപ്, നീണ്ട നേരത്തെ ഔട്ട്ഡോർ പാർട്ടികളിൽ നഷ്ടമായ ഉറക്കം. ഇവയൊക്കെ ചർമത്തിന് ആയാസം കൂട്ടുന്ന കാര്യങ്ങളാണ്. മാത്രമല്ല, ആഘോഷദിനങ്ങളിലെ കൊഴുപ്പും മധുരവും കൂടിയ വിഭവങ്ങളും ചർമത്തെ ബാധിക്കാം.
ഫെസ്റ്റിവൽ സീസണിനു ശേഷം ചർമത്തിനുണ്ടാകുന്ന ക്ഷീണമാണ് "ഫെസ്റ്റീവ് ഫറ്റീഗ്'. ഈ ക്ഷീണം അകറ്റി ചർമത്തെ ഉഷാറാക്കിയില്ലെങ്കിൽ ചർമപ്രശ്നങ്ങൾ ഉണ്ടായേക്കാം. ഓജസ്സും തേജസ്സുമുള്ള ചർമകാന്തി നേടാൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയാം.
ചർമത്തിലെ ജലാംശം നിലനിർത്തണം
വെള്ളം കുടിക്കുന്നതു കൂടാതെ നാരങ്ങാവെള്ളം, ഡീടോക്സ് വാട്ടർ, ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിക്കണം. ജലാംശം നിലനിർത്തുന്നതിനൊപ്പം ചർമത്തിന്റെ ആരോഗ്യവും അഴകും കൂട്ടും ഇവ. വൈറ്റമിൻ സി അടങ്ങിയ ലൈം ജ്യൂസ് ചർമത്തിനു വളരെ നല്ലതാണ്.
വൈറ്റമിൻ സി വാട്ടർ സോലുബിൾ വൈറ്റമിൻ ആണ്. ഇതു ശരീരം സംഭരിച്ചു വയ്ക്കില്ല. ശരീരം ആവശ്യമുള്ളവ ഉപയോഗിച്ച ശേഷം ബാക്കി മൂത്രത്തിലൂടെ പുറത്തു കളയും. അതുകൊണ്ട് വൈറ്റമിൻ സി എന്നും കഴിക്കാം. ഓറഞ്ച്, നാരങ്ങ എന്നിങ്ങനെ പുളിയുള്ള പഴങ്ങൾ, സ്ട്രോ ബെറി, സ്പിനാച്, പപ്പായ, നെല്ലിക്ക എന്നിവയിൽ വൈറ്റമിൻ സി ഉണ്ട്.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണു ഡീടോക്സ് വാട്ടർ. ശരീരത്തിൽ കടന്നുകൂടിയ ദോഷകാരിയായ ഘടകങ്ങളെ ഇവ നീക്കം ചെയ്യും. തലേദിവസം രാത്രി ഒരു ജാറിൽ ഡീടോക്സിഫൈയിങ് ഗുണങ്ങളുള്ള കുക്കുംബർ, നാരങ്ങ, പുതിനയില, ഇഞ്ചി, പൈനാപ്പിൾ എന്നിവയിൽ ഇഷ്ടമുള്ളത് അരിഞ്ഞതു ചേർത്ത് ജാർ നിറയെ വെള്ളമൊഴിച്ചു ഫ്രിജിൽ വയ്ക്കുക. രാവിലെ ഉണരുമ്പോൾ ഈ ഡീടോക്സിഫൈയിങ് ഡ്രിങ്ക് കുടിക്കാം.
മൃതകോശങ്ങൾക്ക് ബൈ ബൈ
മുഖത്തിനും മേനിക്കും ഉണർവു നൽകാനാണ് എക്സ്ഫോളിയേഷൻ. ചർമത്തിലെ മൃതകോശങ്ങളും അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ എന്തെങ്കിലും അംശം അവശേഷിക്കുന്നുണ്ടെങ്കിൽ അവയും നീക്കം ചെയ്യാനും എക്സ്ഫോളിയേഷൻ സഹായിക്കും. ഒപ്പം ചർമസുഷിരങ്ങൾ തുറന്നു ചർമം സുഖമായി ശ്വസിച്ചു തുടങ്ങും. മൃത കോശങ്ങൾ അകറ്റാൻ സ്ക്രബ് ആണ് ഉപയോഗിക്കേണ്ടത്. മൂന്നു തരം സ്ക്രബുകൾ ഇതാ. മിക്ക ചർമക്കാർക്കും ഇണങ്ങുന്നതാണ് ഇവ.
Diese Geschichte stammt aus der December 21, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
