Versuchen GOLD - Frei
കണ്ണായ് കാക്കണേ...ദൈവേ
Vanitha
|April 13, 2024
ഉത്തരമലബാറിലെ തെയ്യം എന്ന അനുഷ്ഠാന കലയ്ക്കായി ജീവിതം സമർപ്പിച്ച ഇ.പി നാരായണൻ പെരുവണ്ണാന് പത്മശ്രീ. ചരിത്രത്തിലാദ്യമായാണ് ഒരു തെയ്യം കലാകാരന് പത്മശ്രീ ലഭിക്കുന്നത്
കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഡ്രൈവറെ ഒരു നാൾ കാണാതായി. രണ്ടു ദിവസത്തെ ലീവ് എഴുതി വച്ചു പോയ ആളെ അഞ്ചു ദിവസം കഴിഞ്ഞും കാണാതായപ്പോൾ തിരക്കിയെങ്കിലും വിവരം ലഭിച്ചില്ല.
മൊബൈൽ ഫോണും വീടുകളിലെല്ലാം ലാൻഡ് ഫോണും വ്യാപകമല്ലാതിരുന്ന അക്കാലത്ത് ആളെ കണ്ടെത്തുക പ്രയാസമായിരുന്നു. ഒരു മാസത്തോളം കാണാതായപ്പോൾ ഹാജരാകാത്ത ജോലിക്കാരന്റെ വീട്ടിലേക്ക് മെമ്മോകളും നോട്ടീസുകളും വന്നു. അദ്ദേഹം അപ്പോഴേക്കും ദൈവമായി മാറിയിരുന്നു. ദൈവത്തിന് എന്ത് മെമ്മോ.. എന്തു നോട്ടീസ്...
അന്നു സർക്കാർ ഓഫിസിൽ നിന്നു പറയാതെ ഇറങ്ങിപ്പോയ ദൈവത്തിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ലക്ഷണമൊത്ത മുച്ചിലോട്ട് ഭഗവതിയായി നാരായണൻ പെരുവണ്ണാൻ ഇറങ്ങിയാൽ മക്കൾ മനമുരുകി വിളിക്കും. കാക്കണേ.. ദൈവേ...
ചുവപ്പും വെള്ളയും പച്ചയും കറുപ്പും നിറങ്ങളിൽ അണിയിച്ചൊരുക്കിയ തിരുമുടിയിൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്ര ങ്ങളെയും പതിച്ച്, തെച്ചിപ്പൂ തൊങ്ങലുകൾ ഇളകിയാടി, കുറ്റിശംഖും പാക്കും' എന്ന മുഖത്തെഴുത്താൽ അതിസുന്ദരിയായി, വെള്ളിയിൽ തീർത്ത കണ്ണും പല്ലും അണിഞ്ഞ്, കൈകളിൽ തീപ്പന്തമേന്തി വരുന്ന സർവാ ലങ്കാര ഭൂഷിതയായ നിത്യകന്യകയാണു മുച്ചിലോട്ടു ഭഗവതി. മുച്ചിലോട്ടു ഭഗവതിയായി മാറാൻ ഏറ്റവും തക്ക മുഖവും പ്രകൃതവുമാണു നാരായണൻ പെരുവണ്ണാന് എന്നു പറയുന്നവരേറെ.
“നമ്മുടെ ഭാവങ്ങളിൽ വരുന്ന മാറ്റം പ്രധാനമാണ്. രൗദ്ര രൂപിയായാൽ മുഖവും വടിവും അതിനൊപ്പമാകണം. സൗമ്യയാകുമ്പോൾ കാണുന്നവർക്കും ആ ശാന്തത അനുഭവപ്പെടണം.' എന്നു നാരായണൻ പെരുവണ്ണാൻ.
മുച്ചിലോട്ട് ഭഗവതി
“സ്ത്രീ രൂപ തെയ്യങ്ങളിൽ ഏറ്റവും ലാവണ്യമുള്ളതാണു മുച്ചിലോട്ടു ഭഗവതി. പുരുഷ രൂപത്തിൽ ഏറ്റവും സുന്ദരൻ കതിവനൂർ വീരനും. കണ്ണൂർ ജില്ലയിൽ ഈ രണ്ടു കോലങ്ങളും ഏറ്റവും അധികം കെട്ടിയ തെയ്യക്കാരൻ ഞാനേ കാണൂ.
ജില്ലയിൽ ഏകദേശം 108 ഓളം മുച്ചിലോട്ടു കാവുകളുണ്ട്. സാത്വിക ഭാവമായതിനാൽ മുച്ചിലോട്ടു ഭഗവതിക്കു ചടുലമായ ചലനങ്ങളും വാക്കുകളും ഇല്ല. കതിവനൂർ വീരനാകട്ടേ മെയ്യഭ്യാസം വളരെയധികമുണ്ട്.
Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size

