മോഹ മല്ലിക
Vanitha|February 17, 2024
സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ മല്ലികാ സുകുമാരൻ ജീവിതത്തിലെ മറക്കാത്ത അഞ്ചു മുഹൂർത്തങ്ങൾ പങ്കു വയ്ക്കുന്നു
വിജീഷ് ഗോപിനാഥ്
മോഹ മല്ലിക

നടന്ന വഴികളെക്കുറിച്ചു കേട്ടിരിക്കുമ്പോൾ തോന്നി, ഇതിനെ ജീവിതമെന്നാണോ സിനിമയെന്നാണോ വിളിക്കേണ്ടത്. അത്രയേറെ നാടകീയത. ഇടയ്ക്കുള്ള മൗനത്തിൽ പോലും വാക്കുകളുടെ കടലിരമ്പം. ഓരോ ഓർമത്തിരയിലും പ്രതീക്ഷയും നൊമ്പരവും ഉയർത്തെഴുന്നേൽപ്പും...

എന്തു രസമുള്ള പേരാണു കൈനിക്കര മാധവൻപിള്ള മകൾക്കു നൽകിയത്, മോഹമല്ലിക. കൈനിക്കരയെന്ന പേരുകേട്ട കുടുംബത്തിലെ മോഹമല്ലിക കൊതിച്ചതു വസന്തം പോലൊരു ജീവിതമായി രുന്നെങ്കിലും ആദ്യമെത്തിയതു നരച്ചു പോയ മദിരാശിക്കാലത്തേക്ക് തെറ്റായ തീരുമാനത്തിൽ നീറിയ അഞ്ചുവർഷം. ഒടുവിൽ ഒറ്റപ്പെടലിൽ നിന്നു രക്ഷിക്കാൻ ഒരു നായകനെത്തുന്നു. വിവാഹം കഴിയുന്നു.

പക്ഷേ,വിരൽത്തുമ്പിൽ നിന്നു വേർപെട്ടു പോകുന്ന പോലെ നായകന്റെ മരണം. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ മാറോടു ചേർത്തു പിടിച്ചു നിന്ന ദിനങ്ങൾ. അതിലൊന്നും തളരാതെ ജീവിതത്തോടു യുദ്ധം ചെയ്തു. ഒടുവിൽ അച്ഛനുമമ്മയും ജീവിച്ച സിനിമാലോകത്തേക്കു മക്കൾ എത്തുന്നു.അവർ സിനിമയിൽ മായ്ക്കാനാകാത്ത കയ്യൊപ്പുകളിടുന്നു. അതൊക്കെ കണ്ടു വിജയനായികയായി തലയുയർത്തി, ചിരിയോടെ നിൽക്കുകയാണ് ഇന്നു മല്ലിക.

ഇതു മല്ലികാ വസന്തമാണ്, മല്ലികാ സുകുമാരൻ എന്ന നായികയുടെ കഥ. ഒരു സീൻ പോലും എഴുതപ്പെട്ടില്ലെങ്കിലും ഈ ജീവിതത്തിലെ ഓരോ രംഗവും മലയാളിക്കു കാണാപാഠമാണ്. സിനിമയിൽ ജീവിച്ച അൻപതു വർഷം. ഒരുപാടു മുഖങ്ങൾ, ഓർമകൾ. അതിൽ നിന്നു മായാതെ നിൽക്കുന്ന അഞ്ചു മുഹൂർത്തങ്ങൾ പങ്കുവയ്ക്കുകയാണു മല്ലികാ സുകുമാരൻ,

കരുതൽ, പ്രണയം, ജീവിതം

 ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസ്സിൽ നിറയുന്ന രംഗം സുകുവേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നുവന്ന മുഹൂർത്തമാണ്. ഇവിടം വരെയെത്താനും നിങ്ങളുടെയെല്ലാം ചേച്ചീ...' എന്ന സ്നേഹത്തോടെയുള്ള വിളി കേൾക്കാനും ഒക്കെ കാരണമായത് ആ വരവാണ്.

നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണു വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന കാര്യം സുകുവേട്ടൻ എന്നോടു പറയുന്നത്. ഒന്നിച്ചഭിനയിച്ച ചില സിനിമകളുടെ സെറ്റിൽ വച്ചു ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഒറ്റയ്ക്ക് മദ്രാസിൽ കഴിയുന്നത്. തിരിച്ചു വീട്ടിലേക്കു പൊടേ? അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും. എന്തു സഹായവും ഞാൻ നൽകാം എന്നൊക്കെ.

Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 Minuten  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 Minuten  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 Minuten  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 Minuten  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
Vanitha

ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും

time-read
1 min  |
May 25, 2024
മുഖം പൂവായ് വിരിയാൻ
Vanitha

മുഖം പൂവായ് വിരിയാൻ

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

time-read
2 Minuten  |
May 25, 2024
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
Vanitha

ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി

time-read
1 min  |
May 25, 2024