Facebook Pixel ആ നിമിഷത്തിന് കോടതി സാക്ഷി | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ആ നിമിഷത്തിന് കോടതി സാക്ഷി

Vanitha

|

November 11, 2023

സുപ്രിംകോടതിയിൽ ആംഗ്യഭാഷയിൽ വാദം നടത്തിയ കേൾവിപരിമിതിയുള്ള ഇന്ത്യയിലെ ആദ്യ അഭിഭാഷക മലയാളിയായ സാറാ സണ്ണിയുടെ പ്രചോദനമേകുന്ന വിജയകഥ

- ചൈത്രാലക്ഷ്മി

ആ നിമിഷത്തിന് കോടതി സാക്ഷി

കുട്ടിക്കൂട്ടത്തിന്റെ കളിയുടെ രസത്തിനിടയിൽ രണ്ടുപേർ തമ്മിൽ തർക്കമുണ്ടായി. ആരുടെ ഭാഗത്തു നിൽക്കണം എന്ന ചിന്തയിൽ കൂട്ടുകാർ തലപുകച്ചു. പക്ഷേ, ന്യായം ആരുടെ ഭാഗത്തെന്ന കാര്യത്തിൽ കുഞ്ഞുസാറയ്ക്കു മാത്രം സംശയമൊന്നുമില്ലായിരുന്നു. സ്കൂളിലായാലും വീട്ടിലായാലും ന്യായത്തിനു വേണ്ടി വാദിക്കുന്ന സാറയെയാണ് എല്ലാവർക്കും പരിചയം.

സാറയുടെ വാദം കേൾക്കുമ്പോഴെല്ലാം അമ്മ ബെറ്റിയും അച്ഛാച്ചൻ സണ്ണിയും തമാശമട്ടിൽ പറയും.

"ഇവളൊരു വക്കീലാകും. അതു കേട്ടു പലരും നെറ്റിചുളിച്ചു. കേൾവി പരിമിതിയുള്ള കുട്ടി എങ്ങനെ വക്കീലാകും? ആ സംശയത്തിനുള്ള ഉത്തരമാണ് അഭിഭാഷക സാറാ സണ്ണിയുടെ ജീവിതം. ഇന്ത്യയിലെ കേൾവിപരിമിതിയുള്ള ആദ്യ അഭിഭാഷകയാണു സാറ സണ്ണി. കോട്ടയം സ്വദേശിയും ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ സണ്ണി കുരുവിളയുടെയും ബെറ്റിയുടെയും മകൾ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു മുന്നിൽ സാറ സണ്ണി വാദവുമായെത്തിയപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ തന്നെ ചരിത്ര നിമിഷമാണു പിറന്നത്. ആംഗ്യഭാഷയിലുള്ള വാദം വിശദീകരിക്കാൻ വ്യാഖ്യാതാവ് സൗരഭ് റോയ് ചൗധരിയെ അനുവദിച്ചു. ഭിന്നശേഷിയുള്ളവരെക്കൂടി പരിഗണിക്കുന്ന ഇടമായി കോടതി മാറിയ ചരിത്രനിമിഷം. പരിമിതികൾ മറികടന്നു സ്വപ്നനേട്ടം സ്വന്തമാക്കിയ സാറയുടെ ജീവിതകഥയിലൂടെ..

കേൾക്കാത്ത ശബ്ദം വായിക്കുമ്പോൾ

എനിക്കു സംസാരിക്കാനാകും. പക്ഷേ, എന്റെ ലോകത്തു ശബ്ദങ്ങളില്ല. കേൾക്കാൻ കഴിയാത്തതിനാൽ പല ഇടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. പരിമിതികളുടെ പേരിൽ ഒരിക്കലും പിന്നിലാകരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. മുതിർന്ന സഹോദരൻ പതീകും എന്റെ ഇരട്ട സഹോദരിയായ മറിയയും കേൾവി പരിമിതിയുള്ളവരാണ്. ഞങ്ങളുടെ മൂന്നുപേരുടെയും വിജയകഥയ്ക്കു പിന്നിൽ മാതാപിതാക്കളുടെ നിശ്ചയദാർഢ്യവും പ്രയത്നവും തുണയായുണ്ട്.

കേൾവി പരിമിതിയുള്ള ഞങ്ങളുടെ സ്കൂൾ, കോളജ് അഡ്മിഷൻ സമയങ്ങളിൽ അവർ നേരിട്ട പ്രശ്നങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഭിന്നശേഷിയുള്ളവർക്കു വേണ്ടി മാറ്റങ്ങൾ കൊണ്ടു വരണമെന്ന മോഹമാണ് അഭിഭാഷകയാകണമെന്ന തീരുമാനത്തിലേക്കെന്നെ എത്തിച്ചത്.

അമ്മയുടെ ചുണ്ടിലെ അക്ഷരങ്ങൾ

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size