Versuchen GOLD - Frei
വെളിച്ചം തരും പാൽതു ജാൻവർ
Vanitha
|October 29, 2022
കാഴ്ചപരിമിതിയുള്ള ഈ അച്ഛനും മകനും പശു വെറുമൊരു വളർത്തുമൃഗമല്ല. ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വെളിച്ചമാണ്
മേയാൻ പോയ പൈക്കളെയും തെളിച്ചു കൊണ്ടു ജോമോൻ വീട്ടിലേക്കു കയറി വരുമ്പോൾ നേരമിരുട്ടി തുടങ്ങിയിരുന്നില്ല. കണ്ണിൽ ഇരുട്ടു വീണിട്ടും കാലുകൾക്കു പരിചിതമായ വഴിയിലൂടെ, അകക്കണ്ണിലെ വെളിച്ചത്തിൽ ഇടറാതെ നടക്കാൻ മിടുക്കനാണ് നാൽപത്തിരണ്ടുകാരനായ ജോമോൻ.
കൊമ്പും കുലുക്കി വരുന്ന പശുക്കൾ വീടിനടുത്തെത്തിയതും പതിയെ ഒന്ന് അമറി. തങ്ങൾ വരുന്നതും കാത്തിരിക്കുന്ന അപ്പച്ചൻ പുന്നൂസിനുള്ള സൂചനയാണ്. ആ ഇങ്ങെത്തിയോ എന്നോമനിച്ച് അപ്പച്ചൻ ഓരോരുത്തരെയായി തൊഴുത്തിൽ കെട്ടി. ജോമോനെപ്പോലെ അപ്പച്ചൻ പുന്നൂസിന്റെ കണ്ണുകൾക്കും കാഴ്ചയില്ല. ഇവർ രണ്ടുപേരും കൂടിയാണ് എട്ടു പശുക്കളെ കുളിപ്പിക്കുന്നതും കറക്കുന്നതും പരിപാലനവുമെല്ലാം ഒന്നിനും തടസ്സമില്ലാതെ നീക്കുപോക്കുണ്ടാക്കാൻ ഒപ്പമുണ്ട് ജോമോന്റെ അമ്മച്ചി അന്നമ്മ പുന്നൂസ്.
റാന്നി ആലപ്പാട്ട് വീട്ടിലെ ഏഴംഗങ്ങളിൽ നാലു പേർ കാഴ്ച പ്രശ്നങ്ങളുള്ളവരാണ്. അച്ഛൻ പുന്നൂസും മകൻ ജോമോനും തീർത്തും കാഴ്ചപരിമിതി ഉള്ളവർ. മകൾ ജോമോൾക്ക് കാഴ്ച പ്രശ്നമുണ്ടെങ്കിലും അങ്കണവാടിയിൽ ജോലിക്കു പോകുന്നുണ്ട്. ജോമോളുടെ രണ്ടു പെൺ മക്കളിൽ ഒരു മകൾക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ട്. എങ്കിലും നേരത്തെ കണ്ടെത്തി ചികിത്സ ചെയ്തതിനാൽ ഗുരുതര പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നു.
“അപ്പച്ചനെ കുഞ്ഞുമോൻ എന്നു പറഞ്ഞാലേ നാട്ടിലറിയത്തുള്ളൂ. 80 വയസ്സായി. എന്നാലും ഒരിടത്ത് അടങ്ങിയിരിക്കുകേലാ. പോച്ച (പുല്ല് പറിച്ചു കൊണ്ടുകൊടുത്താൽ പശുക്കൾക്ക് അതിട്ടു കൊടുക്കലും കാടി വെള്ളം കൊടുക്കലുമൊക്കെ ചെയ്യും.'' അന്നാമ്മ ചേടത്തി വീട്ടുപറമ്പിലെ പുല്ലരിയുന്നതിനൊപ്പം ജീവിതം പച്ചപിടിച്ച വിധം വിവരിച്ചു.
താങ്ങും തണലുമായി
“ഈ വീട് പണിത് താമസം മാറുമ്പോൾ ഒരേ ഒരു പശുവേയുള്ളൂ. മക്കൾ ചെറുതായിരുന്ന കാലത്ത് ഞാൻ റബറിന്റെ പണിക്കു പോയിരുന്നു. കാഴ്ച ഇല്ലായിരുന്നെങ്കിലും പിള്ളേരുടെ അപ്പച്ചനാണ് പശുവിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. പശുക്കളുടെ എണ്ണം കൂടിയപ്പോൾ പുറം പണിക്കു പോകുന്നതു നിറുത്തി. പന്ത്രണ്ടു പശു വരെയുണ്ടായിരുന്നു. ഇപ്പോൾ എട്ടു പശുക്കളേയുള്ളൂ. മനുഷ്യരല്ല, ഈ മിണ്ടാപ്രാണികളാണ് ജീവിതം കരുപിടിപ്പിക്കാൻ കൂടെ നിന്നത്. അരിഞ്ഞിട്ടിരിക്കുന്ന പുല്ല് കെട്ടാക്കുന്ന തിരക്കിനിടെ ജോമോൻ പറഞ്ഞു.
Diese Geschichte stammt aus der October 29, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size

