Versuchen GOLD - Frei
ചട്നിമാമിയും തോഴിമാരും...പിന്നെ കുറച്ച് അടുക്കള വിശേഷങ്ങളും
Mahilaratnam
|August 2025
ലേഡീസ് ഒൺലി, പെൺകരുത്ത്, സ്ത്രീശാക്തീകരണം എന്നൊക്കെ പലരും പലതിനേയും കുറിച്ച് പറയാറുണ്ടെങ്കിലും പലതും കടലാസിൽ ഒതുങ്ങുന്നതാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകൂട്ടായ്മ തങ്ങളുടെ കഴിവ് തെളിയിക്കുകയാണ് ചട്നിമാമിയിൽ.
ഇവിടെ കാര്യങ്ങൾ നോക്കി നടത്തുന്നതിൽ അധികവും പെണ്ണുങ്ങളാണ്. അടുക്കളയിലെ ചിട്ടവട്ടങ്ങൾ മുതൽ സർവ്വീസ് അക്കൗണ്ട്സ്, സ്റ്റോർ കീപ്പിംഗ്, വാഷിംഗ്, ക്ലീനിംഗ്, വാട്ടർ സപ്ലേ, എച്ച്.ആർ, പി.ആർ തുടങ്ങി ഒട്ടുമിക്ക സെക്ഷനുകളിലും പെൺകരുത്ത് പ്രകടം. വൃത്തിയും വെടിപ്പും ഗുണനിലവാരവും സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. അതിനായി ഹൈലി ടാലന്റഡ് ആയ പ്രൊഫഷണൽസിനെ ഇറക്കുമതിയൊന്നും ചെയ്തിട്ടില്ല. എല്ലാവരും ഒരു പഞ്ചായത്തിൽ നിന്നുള്ള സാധാരണക്കാരായ സ്ത്രീകൾ തന്നെ. അവരെ കണ്ടെത്തിയതും പരിശീലിപ്പിച്ചതും ഒക്കെ അതേ നാട്ടുകാർ തന്നെയാണ് പറഞ്ഞുവരുന്നത് തിരുവനന്തപുരം കിളിമാനൂരിന് സമീപത്തെ പുളിമാത്ത് വില്ലേജിൽ സ്ഥിതി ചെയ്യുന്ന ചട്നി മാമി വെജിറ്റേറിയൻ റസ്റ്റോറന്റിലെ വിശേഷങ്ങളെക്കുറിച്ചാണ്.
പേരുപോലെ തന്നെ വ്യത്യസ്തമാണ് ഇവിടുത്തെ ഓരോ കാര്യങ്ങളും. കൺവെൻഷണൽ മെത്തേഡ്സിൽ നിന്നും മാറി സഞ്ചരിക്കുന്ന ചട്നി മാമി കേരളത്തിലെ ആദ്യത്തെ ഗ്രീൻ ബിൽഡിംഗ് വെജിറ്റേറിയൻ റസ്റ്റോറന്റാണ്. തിരുവനന്തപുരത്തുനിന്നും എം.സി. റോഡിലൂടെ കോട്ടയം ഭാഗത്തേയ്ക്ക് യാത്ര ചെയ്യുമ്പോൾ കിളിമാനൂർ എത്തുന്നതിന് മൂന്നുകിലോമീറ്റർ മുന്നേയാണ് (കൃത്യമായി പറഞ്ഞാൽ കാരേറ്റിനും കിളിമാനൂരിനും മദ്ധ്യേ ചട്നിമാമി സ്ഥിതി ചെയ്യുന്നത്. മികച്ച ഭക്ഷണസംസ്കാരത്തിന് പേരുകേട്ട വഴിയോരക്കട’(കിളിമാനൂർ) എന്ന ഭക്ഷണശാലയുടെ അണിയറക്കാർ തന്നെയാണ് ചട്നിമാമിക്കും പിന്നിൽ പ്രവർത്തിക്കുന്നത്.
ചട്നി മാമിയുടെ പ്രത്യേകതകളെക്കുറിച്ച് പ്രൊമോട്ടർമാരിൽ ഒരാളായ മഹേഷ് മണിരാജ് പറയുന്നത് ഇങ്ങനെ നമ്മുടെ കസ്റ്റമേഴ്സ് ഭക്ഷണം കഴിക്കുമ്പോൾ അവരുടെ വയറും മനസ്സും നിറയണം. അത് ഞങ്ങൾക്ക് നിർബന്ധമാണ്. എല്ലാത്തിനുമുപരി സീറോ ഫുഡ് വേസ്റ്റേജ് എന്നൊരു ആശയവും നമ്മൾ പ്രൊമോട്ട് ചെയ്യുന്നുണ്ട്. അതായത് ഒരു നുള്ളു ഭക്ഷണം പോലും ആരും പാഴാക്കരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമാണ്. 365 ദിവസവും സദ്യ ലഭിക്കുന്ന ഭക്ഷണശാലയാണ് ചട്നി മാമി. ഇവിടെ ഒരു വറ്റുപോലും ബാക്കിവയ്ക്കാതെ സദ്യ കഴിക്കുന്ന കസ്റ്റമേഴ്സിന് ഞങ്ങൾ ഒരു ഇളനീർ പുഡിംഗ് കോംപ്ലിമെന്റായി നൽകാറുണ്ട്.
Diese Geschichte stammt aus der August 2025-Ausgabe von Mahilaratnam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Mahilaratnam
Mahilaratnam
അങ്ങനെയാകണം കുടുംബം
മൂന്നരക്കോടി കേരളീയരുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്ന ആറുപേരിൽ ഒരാൾ ഡോ.എം. ശ്രീകുമാറിന് കട്ടസപ്പോർട്ടുമായി കുടുംബം കൂടെ.
2 mins
December 2025
Mahilaratnam
"സ്നേഹം മറന്നാൽ കലകളുണ്ടോ ?
എം.ടിക്ക് ശ്രദ്ധാഞ്ജലിയുമായി നിളയൊഴുകുന്നു... രണ്ടാമൂഴത്തിന് നൃത്തരൂപവുമായി നിളാനാഥ്
3 mins
December 2025
Mahilaratnam
ശുദ്ധസംഗീതത്തെ ഉപാസിക്കുന്ന സംഗീതദമ്പതികൾ...
മണ്ണൂർ രാജകുമാരനുണ്ണിയുടെ പേരിന് മുൻപിൽ രാഗരത്നം എന്ന ടൈറ്റിൽ സമ്മാനിച്ചത് ചെമ്പ വൈദ്യനാഥ ഭാഗവതരാണ്
3 mins
December 2025
Mahilaratnam
ഒരു അന്വേഷകയായ അഭിനേത്രി
ആദ്യസിനിമയിലൂടെ തന്നെ താൻ മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ച താരമാണ് അതിഥി ബാലൻ. ആദ്യചിത്രമായ 'അരുവി' ഏറെ നിരൂപകപ്രശംസ നേടിയ സിനിമയായിരുന്നു.
2 mins
December 2025
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Listen
Translate
Change font size
