Versuchen GOLD - Frei
കോപ് 28
Sasthragathy
|January 2024
യു എ ഇ യിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ കോപ് 28 - ൽ നടന്ന ചർച്ചകളും അവയുടെ ആശയ പരിസരവും വിശദീകരിക്കുന്നു മറ്റ് ഫിനാൻസ് മേഖലയിൽ നടന്ന ചർച്ചകളും വിവാദങ്ങളും ആശയ വ്യക്തതയില്ലായ്മയും വിവരിക്കുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രവർത്തനരീതി, ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന പരിപാടികൾ സംഘടിപ്പിക്ക ണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നു
“അന്റാർട്ടിക്ക സുഷുപ്തിയിലാണ്ട ഒരു ഭീമനായിരുന്നു. എന്നാൽ, കാലാവസ്ഥയിലെ തകിടംമറിച്ചിലുകൾ അതിനെ ഉണർത്തിയിരിക്കുന്നു. ഈ സെപ്റ്റംബറിൽ അന്റാർട്ടിക്കയിലെ സമുദ്രത്തിലെ മഞ്ഞു പാളികളുടെ വിസ്തൃതി ശരാശരിയേക്കാളും 15 ലക്ഷം ചതുരശ്ര കിലോമീറ്റർ കുറഞ്ഞിരിക്കുന്നു. അതായത്, പോർട്ടുഗലും ഫ്രാൻസും സ്പെയിനും ജർമ്മനിയും കൂടി ചേർന്നാലുള്ളത് വിസ്തൃതി. ലോകമെമ്പാടും വരാനിരിക്കുന്ന ഒരു മഹാദുരന്തത്തിന്റെ സൂചനയാണിത്. അന്റാർട്ടിക്കയിലെന്ത് സംഭവിച്ചാലും അത് ലോകത്തെ മുഴുവൻ ബാധിക്കും; അന്റാർട്ടിക്കയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററകലെ സംഭവിക്കുന്നത് അന്റാർട്ടിക്കയെയും. നിയന്ത്രണാതീതമായി ഫോസിൽ ഇന്ധനങ്ങളെരിച്ചതു വഴി ആഗോള ശരാശരി താപനില വർധന 1.1 ഡിഗ്രി സെൽഷ്യസ് ആയിരിക്കുന്നു. ഇത് ലോകമെമ്പാടും അതി ഭയങ്കര കാലാവസ്ഥാ കെടുതികളുടെ തീവ്രതയും ആവൃത്തിയും വർധിപ്പിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ ആഗോള ശരാശരി താപനില വർധന 1.5 ഡിഗ്രിയിൽ തളച്ചിടുക എന്നത് ഇപ്പോഴും സാധ്യമാണെന്ന് ശാസ്ത്രം പറയുന്നു. പക്ഷേ, വളരെ ശക്തമായ ഇടപെടലുകൾ അതിനാവശ്യമാണ്.
2010-ലെ നിലയിൽ നിന്നും ഹരിതഗൃഹ വാതകങ്ങളുടെ നിർഗമനം 45 ശതമാനം കുറയ്ക്കുക, 2050-ഓടുകൂടി നെറ്റ് സീറോ കാർബൺ ലക്ഷ്യം കൈവരിക്കുക, ഊർജോൽപാദനരംഗത്ത് നീതി -സമത്വാധിഷ്ഠിത പരിവർത്തനം സാധ്യമാക്കുക,
കാലാവസ്ഥാ വ്യതിയാനത്തിന് അനുകൂലനങ്ങൾ നേടുന്നതിനും കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപം വർധിപ്പിക്കുക. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ യു എ ഇ ഗവൺമെന്റിന്റെ ആതിഥ്യത്തിൽ ദുബായിയിൽ സംഘടിപ്പിക്കപ്പെട്ട യുണൈറ്റഡ് നേഷൻസ് ഫെയിം വർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചി ന്റെ 28-ാം കോൺഫറൻസ് ഓഫ് പാർട്ടീസിൽ പങ്കെടുത്തുകൊണ്ട് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരാസ് അഭിപ്രായപ്പെട്ടതാണിത്.
കാലാവസ്ഥാ സംവിധാനങ്ങളിലേക്കുള്ള മനുഷ്യന്റെ അപകടകരമായ കൈകടത്തൽ ഇല്ലാതാക്കുന്നതിനായി 1994 മാർച്ച് 21-ന് രൂപം കൊണ്ടതാണ് യുണൈറ്റഡ് ഫ്രയിം വർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്. 198 രാജ്യങ്ങൾ ഒപ്പു വെച്ച് 2015-ലെ പാരി സ് ഉടമ്പടി (COP21) അതിന്റെ തുടർച്ചയാണ്. ആഗോള ശരാശരി താപനില വർധന 2 ഡിഗ്രിയിൽ തളച്ചിടുക എന്ന ലക്ഷ്യം ഉടമ്പടിയിലൊപ്പുവെച്ച എല്ലാ രാജ്യങ്ങളും അംഗീകരിച്ചു എന്നതാണ് പാരിസ് ഉടമ്പടിയുടെ പ്രാധാന്യം.
Diese Geschichte stammt aus der January 2024-Ausgabe von Sasthragathy.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Sasthragathy
Sasthragathy
ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി
അവയവദാനം
3 mins
March 2026
Sasthragathy
അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ
വനദിനം
2 mins
March 2026
Sasthragathy
3D ബയോപ്രിന്റിങ്
ശാസ്ത്രസാങ്കേതികം
2 mins
March 2026
Sasthragathy
വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം
പുസ്തകപരിചയം
2 mins
March 2026
Sasthragathy
പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി
അവയവദാനം
5 mins
March 2026
Sasthragathy
ജെയിംസ് വാട്സൺ: ഡി എൻ യുടെ പിതാവ്
അനുസ്മരണം
3 mins
December 2025
Sasthragathy
ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി
ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.
5 mins
June 2025
Sasthragathy
പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
10 mins
April 2025
Sasthragathy
കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.
5 mins
April 2025
Sasthragathy
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
8 mins
October 2024
Listen
Translate
Change font size

