'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
Madhyamam Weekly
|2 September 2024
ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.
വർഷം 1979, ‘കതിർമണ്ഡപം' എന്ന സിനിമയുടെ ചിത്രീകരണസമയം. സംവിധായകൻ കെ.പി. പിള്ള. പ്രേം നസീറിനും മധുവിനും തുല്യപ്രാധാന്യമുള്ള ചിത്രം. നായിക ജയഭാരതി. ജയഭാരതിയുടെ ബാല്യകാലം അഭിനയിക്കാൻ ഒരു പെൺകുട്ടിയെ വേണം. ചവറ വി.പി. നായരും വിജയലക്ഷ്മിയും കലാരഞ്ജിനി, കൽപന, കവിത രഞ്ജിനി, കമൽറോയ്, പ്രിൻസ് എന്നീ അഞ്ചു മക്കളുമായി മദ്രാസിൽ താമസം തുടങ്ങിയ കാലം. ബാലനടിക്കു വേണ്ടിയുള്ള അന്വേഷണം ഒടുവിൽ ഇവരുടെ ഏറ്റവും ഇളയകുട്ടിയിലെത്തി നിന്നു. പേര് കവിതരഞ്ജിനി, പൊടിമോളെന്ന് വിളിക്കും. 1977ൽ തന്റെ എട്ടാം വയസ്സിൽ ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു ഈ ബാലതാരം. ബേബി കവിത എന്ന പേരിൽ കതിർമണ്ഡപത്തിൽ അഭിനയി ച്ചു. മികച്ച ഗാനങ്ങളോടെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെയും ചില ചിത്രങ്ങളിൽ കൂടി ബേബി കവിത ബാലതാരമായി വേഷമിട്ടു.
1983ൽ പതിമൂന്നാം വയസ്സിൽ കാർത്തിക് നായകനായ 'തൊടരും ഉണർവ്' എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികയായി അഭിനയത്തിലേക്ക് കടന്നു. 1986ലായിരുന്നു ചിത്രത്തിന്റെ റിലീസ്. പിന്നീട് എഴുത്തുകാരനും സംവിധായകനും നായകനടനുമായ കെ. ഭാഗ്യരാജിന്റെ സിനിമയിൽ കവിത പുതിയൊരു പേരിൽ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ പേര് 'മുന്താനെ മുടിച്ച്'. ചിത്രം വൻ വിജയമായി, അതിലെ പാട്ടുകളും. ആ ചിത്രത്തിലൂടെ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന് പുതിയ ഒരു നായികയെ ലഭിച്ചു, പേര് ഉർവശി.
Diese Geschichte stammt aus der 2 September 2024-Ausgabe von Madhyamam Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Madhyamam Weekly
Madhyamam Weekly
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.
7 mins
2 September 2024
Madhyamam Weekly
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?
6 mins
01 April 2024
Madhyamam Weekly
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
5 mins
01 April 2024
Madhyamam Weekly
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.
2 mins
03 July 2023
Madhyamam Weekly
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.
11 mins
03 July 2023
Madhyamam Weekly
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.
3 mins
26 June 2023
Madhyamam Weekly
ഹരിയാന കൊടുങ്കാറ്റ്
കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
5 mins
19 June 2023
Madhyamam Weekly
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.
7 mins
05 June 2023
Madhyamam Weekly
ഭ്രമാത്മകതകളും സ്വപ്നങ്ങളും
റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.
4 mins
08 May 2023
Madhyamam Weekly
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.
7 mins
08 May 2023
Listen
Translate
Change font size

