Versuchen GOLD - Frei

എല്ലാവർക്കും എല്ലാത്തരം ഇൻഷുറൻസ് സംരക്ഷണം സ്വപ്നം യാഥാർഥ്യമാക്കാം

SAMPADYAM

|

March 01, 2024

ഇൻഷുറൻസ് സംരക്ഷണം എല്ലാവർക്കും എന്ന സ്വപ്നപദ്ധതിക്ക് ഇൻഷുറൻസ് റഗുലേറ്ററായ ഐ.ആർ.ഡി.എ. തുടക്കം കുറിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അതു യാഥാർഥ്യമാക്കാനുള്ള നിർദേശങ്ങൾ അവതരിപ്പിക്കുന്നു.

- വിശ്വനാഥൻ ഒടാട്ട് മാനേജിങ് ഡയറക്ടർ, എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് odatt@aimsinsurance.in

എല്ലാവർക്കും എല്ലാത്തരം ഇൻഷുറൻസ് സംരക്ഷണം സ്വപ്നം യാഥാർഥ്യമാക്കാം

അപകടങ്ങൾ, മാരകരോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം മൂലം വ്യക്തികൾക്ക് ഭീമമായ നാശനഷ്ടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. മരണം, ഭാരിച്ച ചികിത്സാചെലവുകൾ, വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവ കുടുംബങ്ങളുടെ താളംതെറ്റിക്കുകയും വലിയ സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിടുകയും ചെയ്യും. ബന്ധുക്കൾക്കോ സമൂഹത്തിനോ സർക്കാരിനോ ഈ നഷ്ടങ്ങൾ നികത്താൻ കഴിയില്ല എന്നതും വസ്തുത തന്നെ. ഇവിടെ പരിഹാരം ഒന്നേയുള്ളൂ. ആവശ്യമായ വിവിധതരം ഇൻഷുറൻസ് കവറേജ് ഓരോ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉറപ്പാക്കുക.

മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെ സർക്കാരുകൾക്ക് കുറഞ്ഞ ചെലവിൽ ഇതു സാധ്യമാക്കാനാകും. സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് തികച്ചും സൗജന്യമായും ഇടത്തരക്കാർക്ക് പ്രീമിയത്തിൽ ഇളവു നൽകിയും ഉയർന്ന വരുമാനക്കാർക്ക് യഥാർഥ പ്രീമിയം നൽകിയും ഈ പദ്ധതിയിൽ ചേരാനുളള സംവിധാനം ഒരുക്കണം. ഈ ഡിജിറ്റൽ യുഗത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനും അവരിൽ നിന്നും പ്രീമിയം ഈടാക്കാനും എളുപ്പമാണ്. എല്ലാത്തരം ദുരന്തങ്ങളിലും പിടിച്ചുനിൽക്കാനുള്ള സാമ്പത്തികസംരക്ഷണം രാജ്യത്തെ ഓരോ വ്യക്തിക്കും ഉറപ്പാക്കാൻ സർക്കാരിനു കഴിയും. ആവശ്യകത ബോധ്യപ്പെടുകയും താങ്ങാവുന്ന ചെലവിൽ സംരക്ഷണം ഉറപ്പാക്കാമെന്നു തിരിച്ചറിയുകയും ചെയ്താൽ സ്വാഭാവികമായും ജനങ്ങൾ പദ്ധതിയിൽ പങ്കാളികളാകാൻ മുന്നോട്ടുവരും. പേരിനുമാത്രം ഇത്തരം പദ്ധതികൾ നടപ്പിലാക്കാതെ മുഴുവൻ ജനങ്ങളെയും പങ്കാളികളാക്കിയാൽ ഒരു പരിധിവരെ സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്നും കരകയറാൻ കഴിയും. ഇനിയും വൈകാതെ സംരക്ഷണകാര്യങ്ങളിൽ ഒരു ദേശീയ നയം ഉണ്ടാകുകയാണു വേണ്ടത്. ഇതിനു വേണ്ട ചില നിർദേശങ്ങളാണ് സമ്പാദ്യം മുന്നോട്ടുവയ്ക്കുന്നത്. 

ആരോഗ്യ ഇൻഷുറൻസ്

എല്ലാവർക്കും അനിവാര്യമാണ് ആരോഗ്യ ഇൻഷുറൻസ്. ഈ മേഖല നേരിടുന്ന വലിയ പ്രശ്നം ഉയരുന്ന ചികിത്സാ ചെലവാണ്. ഒരു നിശ്ചിത ചികിത്സയുടെ ചെലവിനു കൃത്യമായ നിരക്കേ പോളിസിയിലൂടെ നൽകാവൂ. പക്ഷേ, ആശുപത്രികളുടെ നിലവാരമനുസരിച്ച് തരം തിരിച്ച് ഈ ചികിത്സാ ചെലവു നിശ്ചയിക്കാം. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഏത് ആശുപത്രിയിലും ചികിത്സിക്കാനാകണം.

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size