Versuchen GOLD - Frei
പുതിയ പെൻഷൻ പദ്ധതി വിരമിക്കൽ പ്രായം കൂട്ടുമോ? പെൻഷനു പരിധി വരുമോ?
SAMPADYAM
|March 01, 2024
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ബിയിൽ നിലവിലെ പെൻഷൻ പ്രായം 60 ലേക്ക് ഏകീകരിക്കുമോ എന്ന ആശങ്കയാണ് യുവാക്കൾക്കെങ്കിൽ ഉയർന്ന പെൻഷൻ തുകയ്ക്ക് പരിധി വരുമോ എന്നതാണ് ജീവനക്കാരുടെ ഭയം
-
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടി പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഒറ്റനോട്ടത്തിൽ പ്രതീക്ഷ പകരുന്നതാണെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് ബന്ധപ്പെട്ടവർ ഉറ്റുനോക്കുന്നത്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെങ്കിലും സ്റ്റാറ്റ്യൂട്ടറി പദ്ധതിയിലേക്കു മടങ്ങില്ലെന്ന സർക്കാർ നിലപാടും ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ ലഭിക്കാവുന്ന ദീർഘകാലനേട്ടം പുതിയ പദ്ധതിയിൽ നഷ്ടപ്പെട്ടേക്കാമെന്ന നിരാശയും അവർക്കിടയിലുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരികയെന്നതായിരുന്നു ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം.
തിരിച്ചുപോക്കിനു പിന്നിൽ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ലഭിക്കുന്ന പെൻഷനിലെ അനിശ്ചിതത്വം ജീവനക്കാർക്കിടയിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഓഹരിവിപണി അടക്കമുള്ളവയിൽ നിക്ഷേപിക്കുന്നതിനാൽ നിശ്ചിത തുക കൃത്യമായി ലഭിക്കുമെന്ന് ഉറപ്പാക്കാനാവില്ല. വിപണി ചാഞ്ചാട്ടം അനുസരിച്ച് പെൻഷൻ തുക കൂടുകയോ കുറയുകയോ ചെയ്യാം. 2013ൽ ആണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ ആരംഭിച്ചത്. അന്ന് സർവീസിൽ പ്രവേശിച്ച ചില ജീവനക്കാർ ഇപ്പോൾ വിരമിക്കൽ ഘട്ടത്തിലെത്തിയിട്ടുണ്ട്. അവർക്കു ലഭിക്കുന്നത് നാമമാത്ര പെൻഷനാണെന്നത് മാറി ചിന്തിക്കാൻ സർക്കാരിനു പ്രേരകമായിട്ടുണ്ട്.
ജീവനക്കാരെ വാർധക്യകാലത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടാനാകില്ലെന്നുള്ള തിരിച്ചറിവാണ് ഈ തീരുമാനത്തിനു പിന്നിൽ. മാത്രമല്ല, പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയാണ് കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയത്.
പങ്കാളിത്ത പെൻഷനിൽ മാറ്റമില്ല
Diese Geschichte stammt aus der March 01, 2024-Ausgabe von SAMPADYAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON SAMPADYAM
SAMPADYAM
പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ
പ്രവാസികൾക്കൊരു വഴികാട്ടി
1 mins
January 01,2026
SAMPADYAM
2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും
സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.
2 mins
January 01,2026
SAMPADYAM
ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം
ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.
1 min
January 01,2026
SAMPADYAM
മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ
മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവും. ഇതു മറികടക്കാൻ മികച്ച സാമ്പത്തിക പിന്തുണ വേണമെന്നും അവർ തിരിച്ചറിയുന്നു. അവിടെയാണ് കുട്ടികളുടെ നിക്ഷേപങ്ങളുടെ പ്രസക്തി. വൈവിധ്യമാർന്ന പദ്ധതികൾ ലഭ്യമാണെങ്കിലും ഇൻഷുറൻസിനും മ്യൂച്വൽ ഫണ്ടിനുമാണ് കൂടുതൽ ജനപ്രീതി.
2 mins
January 01,2026
SAMPADYAM
70 കഴിഞ്ഞാൽ വേണം പ്രത്യേക ചികിത്സാ കവറേജ്
സംസ്ഥാനത്തു പരമപ്രധാനമായി ഉറപ്പാക്കേണ്ട സാമൂഹിക സുരക്ഷാപദ്ധതി മുതിർന്നവർക്കുള്ള ഹെൽത്ത് ഇൻഷുറൻസാണ്.
3 mins
January 01,2026
SAMPADYAM
ഉണ്ടാക്കിയത് പ്രിയപ്പെട്ടവർക്ക് ഉപകാരപ്പെടണം; 'ഫാമിലി ലെഗസി' പാനർ കൈമാറാൻ ഇതാ ഫിനാൻഷ്യൽ
നിങ്ങളുടെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കവറേജുകൾ, വാങ്ങിയ വസ്തുവകകൾ, എടുത്തിട്ടുള്ള വായ്പകൾ, ഓഹരികളും മ്യൂച്വൽ ഫണ്ടും സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പം എടുക്കാൻ കഴിയുംവിധം രേഖപ്പെടുത്തി വയ്ക്കണം. അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിക്കണം.
4 mins
January 01,2026
SAMPADYAM
ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ
സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ
1 mins
January 01,2026
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
Listen
Translate
Change font size
