Versuchen GOLD - Frei
കഥ പറയുന്ന കാർപെറ്റുകൾ
Vanitha Veedu
|January 2024
ചേർത്തലയെന്ന കൊച്ചു പട്ടണത്തിൽ നിന്ന് ആഗോള ബ്രാൻഡ് ആയി വളർന്ന "നെയ്ത്ത് കാർപെറ്റിന്റെ കഥകൾ
ഒരു കാർപെറ്റിന് ലോകശ്രദ്ധ ആകർഷിക്കാനാവുമോ? തീർച്ചയായും' എന്ന് ലോകത്തോട് വിളിച്ചുപറയുന്നത് ചേർതലയിലെ നെയ്ത്ത്' ബ്രാൻഡ് ആണ്.
ന്യൂയോർക്കിൽ നടന്ന 2023 മെറ്റ് ഗാലയിലെ പടവുകളിൽ വിരിച്ച വെള്ളയിൽ പിങ്ക് വരകളുള്ള കാർപെറ്റ് വൈറൽ ആയി മാറിയിരുന്നു. കാർപെറ്റിലൂടെ റാംപ് വാക്ക് ചെയ്ത അതിപ്രശസ്തരോടും അവരുടെ ഫാഷൻ ഉടയാടകൾക്കുമൊപ്പം ആലപ്പുഴയിൽ നിന്നുള്ള നെയ്ത്ത്' എന്ന ബ്രാൻഡും ആഗോളതലത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കുടുംബ കമ്പനിയിലെ വൈവിധ്യവൽക്കരണം എന്നും സ്വപ്നം കണ്ടിരുന്ന യുവതലമുറക്കാരൻ ശിവൻ സന്തോഷും ഭാര്യ നിമിഷയും ആ കഥ വനിത വീടിനോടു പങ്കുവയ്ക്കുന്നു.
കാർപെറ്റിന്റെ കഥയിലേക്ക്...
106 വർഷം പാരമ്പര്യമുള്ള കയർ വ്യവസായമാണ് ഞങ്ങളുടേത്. 2000ലെ ഭാഗം വയ്ക്കലിനു ശേഷം അച്ഛൻ സന്തോഷ് വേലായുധൻ “എക്സ്ട്രാവീവ്' എന്ന കമ്പനി തുടങ്ങി. കാർ പെറ്റുകൾ പൂർണമായും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഞങ്ങളുടേത്. കഴിഞ്ഞ വർഷങ്ങളിൽ എടുത്തുപറയത്തക്ക കുറേ നേട്ടങ്ങൾ ഉണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. 2012 ൽ യുഎസിലെ വൈറ്റ് ഹൗസിൽ വച്ചു നടന്ന ഹെഡ്സ് ഓഫ് സ്റ്റേറ്റ്സിനു വേണ്ടിയുള്ള ഗാനനിശയിൽ ഹാളിനകത്ത് വിരിച്ചത് എക്സ്ട്രാവീവിന്റെ കാർപെറ്റ് ആയിരുന്നു. അതിന് ഏകദേശം 2 x 25 മീറ്റർ വലുപ്പം കാണും.
കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമെടുത്തശേഷം ചെന്നൈയിലും മറ്റും ജോലി ചെയ്തു. പിന്നീട് സ്വന്തം കമ്പനിയിലും ഒരു കൈ നോക്കി. അച്ഛന് വളരെ നിർബന്ധമുണ്ടായിരുന്നു എല്ലാ ഡിപാർട്മെന്റിലും ജോലി ചെയ്യണമെന്ന്. അങ്ങനെ കമ്പനിയിലെ എല്ലാ കാര്യങ്ങളും പഠിക്കാൻ എനിക്കായി.
പിന്നീട് ബിസിനസ്സ് പഠിക്കാൻ യുഎസിലേക്ക് പോയി. വിവാഹം കഴിഞ്ഞ് നിമിഷയുമൊത്താണ് അവിടെ പോയത്. അവിടെ ചെന്നാണ് സംരംഭകത്വം എന്ന രീതിയിൽ ചില കാര്യങ്ങൾ ചെയ്യണമെന്ന മോഹം ശക്തമായത്. ആർട്ടിൽ വളരെ താൽപര്യമുള്ളയാളാണ് നിമിഷ.
Diese Geschichte stammt aus der January 2024-Ausgabe von Vanitha Veedu.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Translate
Change font size

