Versuchen GOLD - Frei

കരുതൽ

Manorama Weekly

|

November 23,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

കരുതൽ

മക്കളുടെ താലന്തുകൾ വികസിപ്പിക്കാൻ അവരുടെ ജനനം മുതൽ കരുതൽ കാട്ടുന്ന മാതാപിതാക്കളുടെ കഥകൾക്കു പഞ്ഞമില്ല.

എന്നാൽ മകന്റെ ഗർഭാവസ്ഥ മുതൽ കാട്ടിയ കരുതലിന്റെ കഥ പറയുന്നു, കൈതപ്രം ദാമോദരൻ നമ്പൂതിരി.

“ബാലമുരളീകൃഷ്ണയാണ് അതു പറഞ്ഞുതന്നത്. അദ്ദേഹത്തെ ഗർഭം ധരിച്ചിരുന്നപ്പോൾ അമ്മ വീണ വായിച്ചിരുന്നു. ഗർഭാവസ്ഥയിൽ സംഗീതം കേൾക്കുന്നത് കുഞ്ഞിനു നല്ലതാണെന്ന് അദ്ദേഹം സ്വന്തം അനുഭവത്തിൽനിന്നു പറഞ്ഞു തന്നു. അന്ന് എനിക്കു "മാതൃഭൂമി'യിൽ തിരുവനന്തപുരത്താണ് ജോലി. പണി കഴിഞ്ഞിറങ്ങുമ്പോൾ പുലരാറാവും. കടിഞ്ഞൂൽ പുത്രൻ ദീപാങ്കുരൻ അമ്മയുടെ വയറ്റിലുണ്ട്. വീട്ടിൽ വന്നു കുളിച്ചു കഴിഞ്ഞാൽപ്പിന്നെ കുഞ്ഞിനു വേണ്ടിയുള്ള സംഗീതാലാപനമാണ്. കെ.കെ. അജിത് കുമാറുമായുള്ള അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു.

മറ്റൊരുതരം കരുതലിനെപ്പറ്റി സിപി ഐ (എം) സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.

ഒറ്റമകന് എന്തെങ്കിലും അപകടം പറ്റുമെന്ന ഭയം കാരണം കോടിയേരി സൈക്കിളിങ് പഠിക്കാനോ നീന്തൽ പരിശീലിക്കാനോ അച്ഛൻ സമ്മതിക്കില്ലായിരുന്നു. കോടിയേരി, കുളത്തിന്റെ കരയിൽ പോയാൽത്തന്നെ അച്ഛൻ പരിഭ്രമത്തോടെ ഓടിവന്ന് മകനെ കൂട്ടിക്കൊണ്ടു പോവുമായിരുന്നു. ഒറ്റയ്ക്ക് എവിടെയും വിടില്ല.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size