Versuchen GOLD - Frei

കേസും പുക്കാറും

Manorama Weekly

|

October 19,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

കേസും പുക്കാറും

വഴക്കും വക്കാണവുമൊക്കെയുണ്ടാക്കുമെങ്കിലും പരസ്പരം കേസിനും പൂക്കാറിനുമൊന്നും പോവില്ല. നമ്മുടെ പണ്ടത്തെ സാഹിത്യകാരന്മാരെപ്പറ്റിയാണു പറയുന്നത്.

ഏതെങ്കിലും ഒരു മലയാള പുസ്തകത്തെച്ചൊല്ലി ഇവിടത്തെ കോടതികളിലുണ്ടാകുന്ന ആദ്യത്തെ വ്യവഹാരം കൃഷ്ണപുരം തെറ്റിവേലി കോവിലകത്തെ ഗോപാലൻ കേരളവർമൻ തിരുപ്പാടും വൈക്കം പാച്ചു മൂത്തതും തമ്മിലുള്ളതാണെന്നു തോന്നുന്നു. നാരായണീയത്തിന് 1878 ൽ മലയാള വ്യാഖ്യാനമെഴുതിയ തിരുപ്പാട് കേരളീയജാതികളുടെ സ്ഥാനക്രമത്തെപ്പറ്റി പാച്ചു മൂത്തതുമായി വാദപ്രതിവാദം നടത്തിയ ശേഷം തോൽക്കാൻ മനസ്സില്ലാതെ കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു.

ഉത്രം തിരുനാളിന്റെ മകളുടെ ഭർത്താവായ തിരുപ്പാട് തിരുവനന്തപുരം ജില്ലാ കോടതിയിൽ കൊടുത്ത ആ കേസ് ഒടുവിൽ ആയില്യം തിരുനാൾ മഹാരാജാവ് (ഭരണകാലം 1860-1880) ഇടപെട്ട് രാജിയാക്കുകയായിരുന്നു.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size