Versuchen GOLD - Frei

എടത്വ വർക്കി

Manorama Weekly

|

September 07,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

എടത്വ വർക്കി

തൊന്തരവുണ്ടാക്കുന്നതാണു ചില സ്ഥലപ്പേരുകൾ. ഭ്രാന്താശുപത്രി പ്രവർത്തിക്കുന്നിടത്തിന് ഊളൻപാറ എന്ന പേരുകൂടി വന്നാലത്തെ സ്ഥിതിയെതാവും?

ഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാന ഗവൺമെന്റ് ആരംഭിക്കുന്ന ആദ്യത്തെ ഇലക്ട്രോണിക് വികസന കോർപറേഷനായിരുന്ന കെൽട്രോണിന്റെ ഓഫിസ് തുടങ്ങിയത് ഊളൻപാറയിലാണ്. അതിന്റെ ആദ്യ ചെയർമാനും എംഡിയുമായിരുന്ന കെ.പി.പി.നമ്പ്യാർ "സഫലം,കലാപഭരിതം' എന്ന ആത്മകഥയിൽ ഇങ്ങനെ പറയുന്നു. 1973 ജൂൺ ഒന്നിനു തുടങ്ങിയ കോർപറേഷന്റെ തുടക്കമാസങ്ങളിലെ പ്രവർത്തനങ്ങളുടെ ആസ്ഥാനം എന്റെ ഒരു സ്നേഹിതന്റെ തി രുവനന്തപുരത്തെ വീടായിരുന്നു. പിന്നീടു പേരൂർക്കടയിൽ 600 രൂപ പ്രതിമാസ വാട കയിൽ "ശശിവിഹാർ' എന്നു പേരായ ഒരു വീടെടുത്ത് അവിടേക്കു മാറി. ഊളൻപാറ യിലെ മാനസിക രോഗാശുപത്രിക്കു അടു ത്തുകിടക്കുന്ന കൊച്ചു പ്രദേശമാണ് പേരൂർക്കട. വാസ്തവത്തിൽ ശശിവിഹാർ പേരൂർക്കടയിൽ എന്നതിനെക്കാളേറെ ഊളൻപാറയിലായിരുന്നു. അന്നു മന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻ നായർ പാതി തമാശയായിട്ടാണെങ്കിലും "താങ്കൾ ഊളൻപാറയ്ക്കു പോയതു ശരിയായില്ല എന്നു പറഞ്ഞപ്പോൾ എനിക്ക് അപാകത ബോധ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് ഉടനെതന്നെ കോർപറേഷന് പേരൂർക്കട പോസ്റ്റ് ഓഫിസിന്റെ പരിധിയിൽ പെടുത്തി മേൽവിലാസം കൊടുത്തു.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size