Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr
The Perfect Holiday Gift Gift Now

ഉച്ചഭാഷിണി വരുന്നു

Manorama Weekly

|

July 13,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഉച്ചഭാഷിണി വരുന്നു

ആദ്യം ഉച്ചഭാഷിണികൾ ഒരു അനുഗ്രഹമായിരുന്നു. അധികം വൈകാതെ അവന്റെ ശബ്ദം ഒരു ശല്യമായി. അവിടം മുതൽ തുടങ്ങുന്നു നിയന്ത്രണങ്ങൾ. കേരളത്തിൽ ഉച്ചഭാഷിണികൾ വന്നിട്ടു മുക്കാൽ നൂറ്റാണ്ടേ ആവുന്നുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടിയും മാർത്തോമ്മാ സഭയും ഒരേ വർഷമാണ് ഇതു നാട്ടിൽ കൊണ്ടുവരുന്നത്. 1948 ൽ.

മാർത്തോമ്മാ സഭയ്ക്ക് ഇതിനു പണം മുടക്കേണ്ടിവന്നില്ല. സഭ കോഴഞ്ചേരിയിലെ മാരാമണ്ണിൽ നടത്തുന്ന സുവിശേഷ കൺവൻഷനിൽ മിക്ക വർഷവും പ്രസംഗകനായി വരുന്ന അമേരിക്കൻ മിഷനറി ഡോ. സ്റ്റാൻലി ജോൺസിന്റെ കയ്യിൽ അമേരിക്കയിലെ ഒരു ക്രൈസ്തവസഭ ഉച്ചഭാഷണി കൊടുത്തയയ്ക്കുകയായിരു ന്നു. 1948 ഫെബ്രുവരി 22 മുതൽ 29 വരെയായിരുന്നു ഉച്ചഭാഷണി ഉപയോഗിച്ചുള്ള ആദ്യ കൺവൻഷൻ.

അൻപതിനായിരത്തോളമാളുകൾ പങ്കെടുത്തുവന്ന മാരാമൺ കൺവൻഷനിൽ അതുവരെ പ്രസംഗകരും ഏറ്റുപറയുന്നവരും ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണു പ്രസംഗം പന്തലിന്റെ ഏറ്റവും പിന്നിലുള്ളവരുടെയടുക്കൽ വരെ എത്തിച്ചിരുന്നത്. അതിനായി ഏറ്റുപറയുന്നവർ പത്തുവാര ഇടവിട്ട് എഴുന്നേറ്റു നിൽക്കുന്നുണ്ടാവും.

പ്രസംഗകന്റെ ആദ്യത്തെ വാചകം അഞ്ചാമത്തെയാൾ ഉറക്കെ വിളിച്ചുപറഞ്ഞു കഴിയുമ്പൊഴേക്ക് രണ്ടാമത്തെ വാചകം വേദിയിൽ നിന്നു പുറപ്പെട്ടിട്ടുണ്ടാവും.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back