Versuchen GOLD - Frei

സാന്ത്വനമായി സംഗീതം

Manorama Weekly

|

March 04, 2023

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പദ്യപാരായണത്തിന് എ ഗ്രേഡ് ലഭിച്ചതിനു പിന്നാലെയാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം ആദിത്വ സുരേഷിനെ തേടിയെത്തിയത്. എല്ലുകൾ ഒടിഞ്ഞു പോകുന്ന അപൂർവരോഗത്തിന് തളർത്താനാവാത്ത മനക്കരുത്തോടെ വീൽചെയറിലിരുന്ന് സംഗീതരംഗത്ത് ഉദിച്ചുയരുകയാണ് ആദിത്യ

- രഞ്ജിനി സുരേഷ്

സാന്ത്വനമായി സംഗീതം

നമ്മുടെ കയ്യിൽ ഒരു പളുങ്ക് പാത്രം കിട്ടിയാൽ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് അതുപോലെ വേണം മോനെ സൂക്ഷിക്കാൻ എന്ന ഡോക്ടർമാരുടെ ഉപദേശം അക്ഷരംപ്രതി ഞങ്ങൾ അനുസരിച്ചിരുന്നു. എന്നിട്ടും ഈ പതിനാലു വയസ്സിനുള്ളിൽ 20 തവണയിലേറെ മോന്റെ എല്ലുകൾ ഒടിഞ്ഞു. പക്ഷേ, എല്ലാ വേദനകളെയും അതിജീവിച്ച് മോൻ പാട്ടുപാടുകയും കലാരംഗ പ്രതിഭ തെളിയിക്കുകയും ചെയ്യുന്നതു കാണുമ്പോൾ അവനോടൊപ്പം നിഴൽ പോലെ കൂടെ നടക്കുന്ന എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയാണ്.

കൊല്ലം ജില്ലയിലെ ഏഴാംമൈലാണ് ഞങ്ങളുടെ സ്വദേശം. ഭർത്താവ് സുരേഷ് അന്ന് സൗദിയിലായിരുന്നു. മൂത്ത മകൻ അശ്വിൻ ജനിച്ച് നാലു വർഷത്തിനു ശേഷമാണ് ആദിത്യ ജനിക്കുന്നത്. ജനിച്ചപ്പോൾ മോന് അസുഖങ്ങളൊന്നുമുള്ളതായിട്ട് കണ്ടെത്തിയിരുന്നില്ല. ബിസിജി കുത്തിവയ്പ് എടുക്കുന്ന നേരത്ത് നിർത്താതെ കരഞ്ഞപ്പോൾ നടത്തിയ പരിശോധനയിൽ കയ്യിലെ എല്ല് ഒടിഞ്ഞിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size