Versuchen GOLD - Frei

നാക്ക് വശംകെട്ടു

Manorama Weekly

|

February 04,2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

നാക്ക് വശംകെട്ടു

നീളംകൂടിയ രാഷ്ട്രീയ പ്രസംഗങ്ങളിലും സാഹിത്യ പ്രസംഗങ്ങളിലും ജനം ഹരം കൊണ്ട ഒരു കാലമുണ്ടായിരുന്നു. ക്രിക്കറ്റ് അഞ്ചു ദിവസത്തെ ടെസ്റ്റിൽനിന്ന് ഏകദിനനിയന്ത്രിത ഓവറിലേക്കു ചുരുങ്ങിയ പോലെ ഇന്നു ജനത്തിനു താൽപര്യം അധികം സമയമെടുക്കാത്ത പ്രസംഗങ്ങളിലാണ്.

ലോകത്തിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ പ്രസംഗം ടി.ബി. കോശിയുടേതാവുമോ? തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറലായിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് മധ്യ തിരുവിതാംകൂറിൽ അധ്യക്ഷത വഹിച്ച ഒരു യോഗത്തെപ്പറ്റി മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീതാ  എഴുതിയിട്ടുണ്ട്. ഡോ. മേരിക്ക് തിരുവനന്തപുരത്ത് എത്താൻ വൈകി. പക്ഷേ, ഇവിടെ എല്ലാവരും നീട്ടി പ്രസംഗിക്കുകയാണ്. അടുത്ത പ്രസംഗകൻ ബിഷപ് ടി.ബി. ബഞ്ചമിന്റെ സഹോദരൻ ടി.ബി. കോശിയാണ്. അദ്ദേഹം എഴുന്നേറ്റപ്പോൾ പ്രസംഗം ഒന്നു ചുരുക്കണമെന്ന് ഡോ. മേരി പറഞ്ഞു: Please keep your address short.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size