ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നാലാം പ്രതിസന്ധി
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നാലാം പ്രതിസന്ധി
മുൻപൊരിക്കൽ ഞാനെഴുതിയത് പോലെ, 1947 ഓഗസ്റ്റിൽ ഇന്ത്യ ഒരു സ്റ്റാർട്ട് അപ്പ് സംരംഭമായിരുന്നെങ്കിൽ ബുദ്ധിയുള്ള നിക്ഷേപകരാരും അതിൽ മുതൽമുടക്കില്ലായിരുന്നു. ഇത്രമാത്രം പ്രതികൂല സാഹചര്യങ്ങളുമായി ഒരു രാഷ്ട്രവും പിറവിയെടുത്തിട്ടില്ല. അക്രമപരമ്പരയും കൂട്ടപ്പലായ നവും സമ്മാനിച്ച വിഭജനമായിരുന്നു ആദ്യ പ്രതിസന്ധി. സ്വാതന്ത്ര്യം നേടി രണ്ടുമാസം തികയുമ്പോ ഴേക്ക് പാകിസ്താൻ തങ്ങളുടെ പടയാളികളെ കശ്മീരിലേക്ക് പറഞ്ഞയച്ചു, പൂർണതോതിലുള്ള യുദ്ധത്തിലേക്കാണ് അത് വഴിതെളിച്ചത്.

സ്വാതന്ത്ര്യം കിട്ടി ആറുമാസം തികയുമ്പോഴേക്ക് 1948 ജനുവരിയിൽ രാഷ്ട്രപിതാവ് ഒരു ഹിന്ദു മതഭ്രാന്തനാൽ കൊല്ലപ്പെട്ടു. തീവ്രവല തുപക്ഷം നടത്തിയ ഈ ആക്രമണത്തിന് സമമായി രാഷ്ട്രീയ ഇടതുപക്ഷവും രാജ്യത്തി നെതിരേ തിരിഞ്ഞു. മഹാത്മഗാന്ധി മരിച്ച് ആറ് ആഴ്ച തികയുന്നതിന് മുൻപേ തങ്ങളുടെ റഷ്യൻ യജമാനരുടെ ആജ്ഞയനുസരിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രസർക്കാരിനെതിരേ സായുധ കലാപമാരംഭിച്ചു. ഇതി നൊപ്പം ഭക്ഷ്യക്ഷാമം, വിദേശനാണ്യചോർച്ച, ഇന്ത്യൻ യൂണിയനിൽ ചേരാതെ വിട്ടുനിൽക്കുന്ന ഹൈദരാബാദിൻറ നിലപാട് എന്നീ പ്രതിസന്ധികൾകൂടി രാജ്യത്തിന് നേരിടേണ്ടിവന്നു.

ശൈവാവസ്ഥയിലുള്ള ഇന്ത്യ ഇതൊക്കെ എങ്ങനെ നേരിട്ടു? പടിഞ്ഞാറൻ രാഷ്ട്രീയ - നിരീക്ഷകർ പ്രവചിച്ചതുപോലെ അതെന്തു കൊണ്ട് പല കഷ്ണങ്ങളായി ചിതറിത്തെറിച്ചി ല്ല? അന്നീ രാജ്യത്തുണ്ടായിരുന്ന അസാമാന്യ നേതൃത്വമാണ് നമ്മളെ കാത്തുരക്ഷിച്ചത്. സർക്കാറിൽ അംബേദ്ക്കറും നെഹ്റുവും പട്ടേലും, പൊതുസമൂഹത്തിൽ കമലാദേവി ചട്ടോപാധ്യായയെയും മൃദുല സാരാഭായി യെയും അനിസ് കിദ്വായിയെയും പോലുള്ളവർ, ഒപ്പം കഴിവും ബുദ്ധിയുമുള്ള ഒരുപിടി സർക്കാർ ഉദ്യോഗസ്ഥരും കൂടി ചേർന്നപ്പോൾ ഇന്ത്യ കരുത്തോടെ നിന്നു. ആ തലമുറയിലെ ഇന്ത്യക്കാരെല്ലാം ചേർന്ന് രാജ്യത്ത രാഷ്ട്രീയമായും വൈകാരികമായും സാമൂഹികമായും ഒന്നിച്ചുനിർത്തി. ഇന്ത്യൻ ഭരണഘടന എന്ന് നാം വിളിക്കുന്ന രേഖയിലൂടെ അവരാ ഐക്യത്തിന് നിയമപ്രാബല്യം നൽകി.

ഈ കോളം അച്ചടിച്ചുവരുമ്പോഴേക്കും രാജ്യം 70-ാം റിപ്പബ്ലിക് ദിനമാഘോഷിച്ചു കഴിഞ്ഞിട്ടുണ്ടാവും. ഭരണഘടനയെ നെഞ്ചേറ്റി എഴുപതുവർഷം പിന്നിട്ടെങ്കിലും രാജ്യം എന്ന നിലയ്ക്ക് ഈ കാലയളവിലുടനീളം പലതരം പ്രതിസന്ധികൾ ഇന്ത്യയെ കാത്തിരുന്നു. രാഷ്ട്രപ്പിറവിയുടെ കാലത്തുള്ളതുപോലെ ഗുരുതരമല്ലെങ്കിലും അവയെല്ലാം, ആ പ്രതിസന്ധികളെല്ലാം ഗൗരവമേറിയതായിരുന്നു. രാജ്യം അതിജീവിച്ച മൂന്ന് പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാം.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 16, 2020