يحاول ذهب - حر
അമ്മയാവാം ആരോഗ്യത്തോടെ
June 07, 2025
|Vanitha
പ്രായക്കൂടുതൽ, ജീവിതശൈലി രോഗങ്ങൾ അങ്ങനെ ഗർഭകാലവും പ്രസവവും സങ്കീർണമാക്കുന്ന ഘടകങ്ങൾ ഏറെ. ഈ സാഹചര്യങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടതെല്ലാം
അമ്മമാരോടു ഗർഭകാലത്തെക്കുറിച്ചു ചോദിച്ചിട്ടുണ്ടോ? മിണ്ടാൻ മടി കാണിക്കുന്നവർ പോലും ആ നേരം വാചാലരാകും. സന്തോഷ നിമിഷങ്ങളും നേരിട്ട ബുദ്ധിമുട്ടുകളും ഇന്നലെയെന്ന പോലെ ഓർമിച്ചെടുക്കും. ഓരോരുത്തരും പറയുന്ന കഥകളിലെ അനുവങ്ങൾ വ്യത്യസ്തമാകും.
സന്തോഷത്തോടെ ഗർഭകാലം ആസ്വദിക്കുന്നവരുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകളോ സങ്കീർണതകളോ കൊണ്ടു ചിലർക്ക് അത്ര സുഖകരമാകില്ല ഗർഭകാലം.
തുടക്കം മുതലോ ഗർഭകാലം മുന്നോട്ടു നീങ്ങുമ്പോ ഴോ ചിലർക്കു സങ്കീർണതകൾ നേരിടേണ്ടി വരാം. അമ്മയ്ക്കോ കുഞ്ഞിനോ രണ്ടുപേർക്കുമോ അപകടമുണ്ടാകാനിടയുള്ള അവസ്ഥയാണു ഗർഭകാല സങ്കീർണത. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ മുൻ കരുതലെടുത്താൽ കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ ഉറപ്പാക്കാം. അതിനു വേണ്ടി അറിയേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
വേണം തയാറെടുപ്പ്
വിവാഹം കഴിഞ്ഞ് അമ്മയും അച്ഛനുമാകാൻ തയാറായോ? ഇനി തിരഞ്ഞെടുത്ത ഗൈനക്കോളജിസ്റ്റിനെ കണ്ടു പ്രീകൺസെപ്ഷൻ കൗൺസലിങ് നടത്താം.
ഗൈനക്കോളജിസ്റ്റ് ശാരീരിക പരിശോധന നടത്തുകയും ബ്ലഡ് ടെസ്റ്റ്, തൈറോയ്ഡ് പരിശോധനകൾ തുടങ്ങിയവ നിർദേശിക്കുകയും ചെയ്യും. എന്തെങ്കിലും സങ്കീർണതകളുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നു വിലയിരുത്താനാണിത്.
ആരോഗ്യം തൃപ്തികരമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് കഴിച്ചു തുടങ്ങാം. ഇതിനു ശേഷം ഗർഭധാരണത്തിനു തയാറെടുക്കുന്നതാണ് ഉത്തമം. ഗർഭകാലത്തു സങ്കീർണതയുണ്ടാകാനുള്ള സാധ്യത വിലയിരുത്തുകയാണ് ആദ്യഘട്ടം.
ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ, അപസ്മാരം, ശ്വാസംമുട്ടൽ, വൃക്കയ്ക്കോ കരളിനോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ, ലൂപ്പസ് പോലെയുള്ള ഓട്ടോ ഇമ്യൂൺ ഡിസീസ് തുടങ്ങി അമ്മ തുടർച്ചയായി മരുന്നു കഴിക്കുന്ന ഏത് അവസ്ഥയും സങ്കീർണതയിലേക്കു നയിക്കാം. ഇത്തരം പ്രശ്നങ്ങളുള്ളവർ ആ വിഭാഗത്തിലെ വിദഗ്ധരെ കണ്ടു ഗർഭധാരണത്തിന് ഉതകുന്ന ആരോഗ്യം ഉണ്ട് എന്ന് ഉറപ്പു വരുത്തണം. രോഗാവസ്ഥ നിയന്ത്രണവിധേയമാക്കിയ ശേഷം മാത്രം ഗർഭധാരണത്തിനൊരുങ്ങുക. ഗർഭകാലത്തെ അപകടസാധ്യത ഒഴിവാക്കാൻ ഇത് അനിവാര്യമാണ്.
هذه القصة من طبعة June 07, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

