يحاول ذهب - حر
ഇടറാത്ത കയ്യൊപ്പ്
June 07, 2025
|Vanitha
എറണാകുളം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ പാർവതി ഗോപകുമാർ ഐഎഎസിനു വലംകൈ നഷ്ടപ്പെട്ടത് 12-ാം വയസ്സിലുണ്ടായ ബൈക്കപകടത്തിലാണ്
വർഷം 2010. ആലപ്പുഴ നവോദയ സ്കൂളിലെ ഏഴാം ക്ലാസ്സാണു രംഗം. ക്രിസ്മസ് അവധിക്കു സ്കൂൾ പൂട്ടുന്ന ദിവസം അവസാന പീരിയഡ് ക്ലാസ്സിലെത്തിയ ഹിന്ദി അധ്യാപകൻ കൃഷ്ണകുമാർ കുട്ടികളോടു പറഞ്ഞു, “സ്കൂൾ തുറന്നു വരുമ്പോൾ പഠിക്കാനുള്ളതു സുധാ ചന്ദ്രന്റെ പാഠമാണ്. അപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും കൃത്രിമക്കാലിൽ നൃത്തം ചെയ്ത് അദ്ഭുതമായ സുധാ ചന്ദ്രന്റെ ജീവിതം. 'കൃത്രിമക്കാലിൽ സുധാ ചന്ദ്രൻ നൃത്തം ചെയ്യുന്ന വിഡിയോ ക്ലാസ്സിൽ കാണിക്കുമെന്നു കേട്ടു സന്തോഷിച്ചാണു പാർവതി ഗോപകുമാർ എന്ന ഏഴാം ക്ലാസ്സുകാരി വീട്ടിലേക്കു പോയത്.
മൂന്നു മാസങ്ങൾക്കിപ്പുറം ഏഴാം ക്ലാസ്സിലെ അവസാന പരീക്ഷയെഴുതാനാണു പാർവതി പിന്നെ, സ്കൂളിലേക്കു വന്നത്. മുട്ടിനു താഴെമുറിച്ചുമാറ്റിയ വലംകയ്യിലെ മുറിവുണങ്ങും മുൻപേ, ഇടംകയ്യിൽ പേന പിടിച്ചു വഴങ്ങാത്ത അക്ഷരങ്ങൾ കൊണ്ട് എങ്ങനെയോ പാർവതി പരീക്ഷ എഴുതി.
15 വർഷങ്ങൾക്കിപ്പുറമാണ് അടുത്ത രംഗം. 2025 മേയ് 19. എറണാകുളം കലക്ടറേറ്റിന്റെ പടികയറിയെത്തിയ പാർവതിയെ കലക്ടർ എൻ. എസ്. കെ. ഉമേഷ് ഐഎഎസും ഉദ്യോഗസ്ഥരും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ചുമതലയേറ്റെടുത്തു കസേരയിലിരുന്ന് ഇടംകൈ കൊണ്ടു വടിവൊത്ത അക്ഷരത്തിൽ റജിസ്റ്ററിൽ ഒപ്പിട്ടു, പാർവതി ഗോപകുമാർ ഐഎഎസ്, അസിസ്റ്റന്റ് കലക്ടർ, എറണാകുളം. നിശ്ചയദാർഢ്യത്തിന്റെ കൈപിടിച്ച് ആത്മവിശ്വാസത്തോടെ നടന്നു പിന്നിട്ട വഴികളെ കുറിച്ചു പാർവതി ഗോപകുമാർ പറയുന്നു.
മോഹിച്ച വക്കീൽ കുപ്പായം
ആലപ്പുഴയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണു പാർവതി ജനിച്ചു വളർന്ന വീട്. അച്ഛൻ ഗോപകുമാറും അമ്മ ശ്രീകലയും മക്കൾ പാർവതിയെയും രേവതിയെയും പഠിക്കാൻ മാത്രമല്ല പ്രോത്സാഹിപ്പിച്ചത്. കലാമത്സരങ്ങളിലും ക്വിസിലുമൊക്കെ രണ്ടുപേരും സജീവമായി പങ്കെടുത്തു. വക്കീലാകണമെന്നായിരുന്നു സ്കൂൾ കാലത്തു പാർവതിയുടെ മോഹം.
“അച്ഛന്റെ അച്ഛൻ ശങ്കരനാരായണ പിള്ള അഡ്വക്കേറ്റായിരുന്നു. അതുകൊണ്ടാകാം എനിക്ക് ആ പ്രഫഷനോടു താൽപര്യം തോന്നിയത്. ആലപ്പുഴ നവോദയ സ്കൂളിലാണ് ആറാം ക്ലാസ്സു മുതൽ പഠിച്ചത്. ഏഴാം ക്ലാസ്സിലെ സ്കൂൾ ഹൗസ് ഡേയ്ക്കു കഥാപ്രസംഗമൊക്കെ അവതരിപ്പിച്ചു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് അവധിക്കു വീട്ടിലേക്കു പോയി.
هذه القصة من طبعة June 07, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

