രോഗമോ വെറും പാടുകളോ?
Vanitha|April 13, 2024
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
ശ്യാമ
രോഗമോ വെറും പാടുകളോ?

എന്താ ഈ കയ്യിലും കാലിലുമൊക്കെ തിണർത്തതു പോലെ... വല്ല ചിക്കൻ പോക്സുമാണോ? പകർന്നു തരാനെങ്ങാനും ഉദ്ദേശമുണ്ടോ? സഹപ്രവർത്തകർക്കൊപ്പം കാന്റീനിലോ വാഹനത്തിലോ ഒക്കെ ഇരിക്കുമ്പോളാകും തമാശ മട്ടിൽ ചോദ്യം നീണ്ടുവരിക.

“ഇത് ചിക്കൻ പോക്സില്ല.. ചിക്കൻ സ്കിൻ എന്നൊരു ചർമാവസ്ഥയാണ്. പകരില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഇങ്ങനെ ഉറക്കെ തമാശ പറയും മുൻപേ കാര്യമെന്താണെന്ന് ചോദിച്ചറിഞ്ഞൂടെ എന്നു പക്വമായി മറുപടി പറഞ്ഞ് ഒഴിഞ്ഞുവെന്നിരിക്കട്ടെ. തിരികെ വരുന്ന വഴി കൂടെയുണ്ടായിരുന്ന പലരും ഇന്റർനെറ്റിൽ പരതുന്നതറിയാം. എന്താണീ ചിക്കൻ സ്കിൻ?

അറിയാം ചിക്കൻ സ്കിൻ

 കോഴിയുടെ തൂവൽ മാറ്റി കഴിയുമ്പോൾ ചർമത്തിൽ ഇടയ്ക്കിടെ ചെറിയ തിണർപ്പ് പോലെ കാണാം. ഇതിനു സമാനമായ രീതിയിൽ ചിലരുടെ ചർമത്തിലും തിണർപ്പുണ്ടാകുന്നതിനെയാണ് ചിക്കൻ സ്കിൻ എന്ന് പറയുന്നത്.

സൗന്ദര്യപരമായി ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുമെന്നല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ശരീരത്തിൽ പലയിടത്തേക്ക് വ്യാപിക്കാൻ തുടങ്ങുമ്പോഴാണു പലരും ചികിത്സ തേടുന്നത്.

ചർമത്തിന്റെ പുറം പാളിയിലെ (എപ്പിഡർമിസ്) രോമകൂപങ്ങളിലാണ് ഇതു കാണുന്നത്. പ്രധാനമായി കൈമുട്ടിലും കാൽമുട്ടിലും ചെറിയ നിറം മങ്ങിയ പൊങ്ങിയ പാടുകൾ തടിപ്പുകളായിട്ടാണ് ഇത് പ്രത്യക്ഷപ്പെടുക. കെരട്ടോസിസ് പൈലാരിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. എന്നിരുന്നാലും എല്ലാ കെരട്ടോസിസ് പൈലാരിസിസും ചിക്കൻ സ്കിൻ ആകണമെന്നില്ല.

അലർജി പ്രശ്നങ്ങൾ ഉള്ളവരിൽ ചിക്കൻ സ്കിൻ സാധാരണയായി കാണാറുണ്ട്. കൂടാതെ ബ്രോങ്കിയൽ ആസ്മ എന്ന ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവരിലോ കുടുംബത്തിൽ ആർക്കെങ്കിലും ഈ ശ്വാസകോശ പ്രശ്നമുണ്ടെങ്കിലോ ചിക്കൻ സ്കിൻ വരാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥകൾ ഒന്നുമില്ലാത്തവരിലും ചിക്കൻ സ്കിൻ കാണാറുണ്ട്.

هذه القصة مأخوذة من طبعة April 13, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة April 13, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
പെട്ടെന്നു വളരും ചായമൻസ
Vanitha

പെട്ടെന്നു വളരും ചായമൻസ

പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ

time-read
1 min  |
May 11, 2024
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
Vanitha

ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്

സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്

time-read
2 mins  |
May 11, 2024
അവർക്കായ് മാത്രം മുദ്രനടനം
Vanitha

അവർക്കായ് മാത്രം മുദ്രനടനം

കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി

time-read
2 mins  |
May 11, 2024
ഉറപ്പോടെ വേണം എല്ലും പേശികളും
Vanitha

ഉറപ്പോടെ വേണം എല്ലും പേശികളും

50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം

time-read
3 mins  |
May 11, 2024
മനോഹരം മാരാ
Vanitha

മനോഹരം മാരാ

കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ

time-read
3 mins  |
May 11, 2024
എവർഗ്രീൻ കിങ് മേക്കർ
Vanitha

എവർഗ്രീൻ കിങ് മേക്കർ

സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി

time-read
3 mins  |
May 11, 2024
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
Vanitha

ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ

ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ

time-read
2 mins  |
May 11, 2024
വീഴാതെ കൈപിടിച്ച സാരി
Vanitha

വീഴാതെ കൈപിടിച്ച സാരി

ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്

time-read
2 mins  |
May 11, 2024
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
Vanitha

സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം

'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ

time-read
1 min  |
May 11, 2024
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024