يحاول ذهب - حر
സാരിയിലൊരു പുഴയായ് മാറുമ്പോൾ
March 16, 2024
|Vanitha
നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സ്വന്തം സാരികളെ ഓർമകളിൽ കൊരുത്തിട്ടിരിക്കുകയാണ്
ജീവിച്ച ഒരു നിമിഷത്തിന്റെ പോലും ഓർമ മാഞ്ഞുപോകാതെ കൂടെ ഉണ്ടാകണമെന്നായിരുന്നു കുട്ടിപ്രായത്തിൽ എന്റെ ആഗ്രഹം ആരെങ്കിലും ഇഷ്ടത്തോടെ തരുന്ന കൊച്ചുകൊച്ചു സമ്മാനങ്ങൾ, ബർത്ഡേ കാർഡുകൾ, വിഷുക്കൈ നീട്ടം ഇങ്ങനെ ചങ്കിൽ വന്നു തൊടുന്നതെന്തും എടുത്തു സൂക്ഷിച്ചു വയ്ക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. പക്ഷേ, വളർന്നപ്പോൾ മനസ്സിലായി ജീവിതത്തിന്റെ മുഴു വൻ ശേഷിപ്പുകളും, ഓർമകൾ പോലും മുഴുവനായി നമുക്കു കൊണ്ടു നടക്കാനാവില്ല എന്ന്.
അങ്ങനെയാണു പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്കു കൊടുത്തു തുടങ്ങിയത്. എന്റെ ചില സാരികളെ മറ്റാരെങ്കിലും കൂടുതൽ ഇഷ്ടപ്പെടുന്നു എന്നു തോന്നിയാൽ അതവർക്കു സമ്മാനിക്കും. എന്നിട്ടും അലമാര വിട്ടു പോകാത്ത സാരികൾ ചിലപ്പോൾ പത്തിൽ താഴെയേ ഉണ്ടാകൂ. അതിലൊന്നാണ് ശ്രീകാന്തിന്റെ അമ്മ വിവാഹത്തിനു മുൻപു സമ്മാനിച്ച സാരി.
അന്നു ഞാൻ എറണാകുളത്ത് എഫ്എം റേഡിയോയിൽ ജോലി ചെയ്യുകയാണ്. ആയിടയ്ക്കു ദുബായിൽ പുതിയതായി തുടങ്ങുന്ന റേഡിയോ സ്റ്റേഷനിലേക്ക് എനിക്കു സെലക്ഷൻ ആയി. പോകും മുൻപ് ഏട്ടന്റെ അമ്മ ഒരാഗ്രഹം പറഞ്ഞു. ഭാവി മരുമകളെ ഒന്നു കാണണം. പ്ലസ് ടു മുതലുള്ള പ്രണയമാണ്. ഞങ്ങൾ വിവാഹം കഴിക്കുമെന്നു കുടുംബത്തിൽ എല്ലാവർക്കും ഉറപ്പാണ്. പക്ഷേ, കല്യാണ നിശ്ചയം കഴിഞ്ഞിട്ടുമില്ല.
അങ്ങനെ രഹസ്യ കൂടിക്കാഴ്ചയ്ക്കായി എറണാകുളത്തെത്തിയ അമ്മയ്ക്കൊപ്പം ഞാൻ കാറിൽ കയറുന്നു. ഓടുന്ന കാറിലിരുന്ന് ഒരുപാടു വർത്തമാനം പറയുന്നു. അന്ന് എനിക്കു സമ്മാനിക്കാനായി അമ്മ ഒരു സാരി കയ്യിൽ കരുതിയിരുന്നു. നീലയിൽ കറുപ്പു ബോർഡർ ഉള്ള ഒരു സിൽക് സാരി. ദുബായ്ക്കു പുറപ്പെടുമ്പോൾ നിധിപോലെ പെട്ടിയിൽ എടുത്തു വച്ചിരുന്നു അത്. മകന്റെ സ്വന്തമാകാൻ പോകുന്ന പെൺകുട്ടിയെ ഒരമ്മ ഹൃദയത്തോടു ചേർത്തു പിടിക്കുന്ന ആദ്യ നിമിഷമുണ്ടല്ലോ. അതാണ് എനിക്ക് ഇന്നും ആ സാരി.
തൊടുപുഴയാറിൻ തീരത്ത്
هذه القصة من طبعة March 16, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

