يحاول ذهب - حر

കാലിലുണ്ടാകും ഞരമ്പുരോഗം

October 28,2023

|

Vanitha

കൂടുതൽ സമയം നിന്നോ ഇരുന്നോ ജോലി ചെയ്യുന്നവർ പേടിക്കേണ്ട രോഗമാണ് വെരിക്കോസ് വെയിൻ. ലക്ഷണങ്ങളറിയാം, തുടക്കത്തിലേ ചികിത്സ തേടാം

-  ശ്യാമ

കാലിലുണ്ടാകും ഞരമ്പുരോഗം

അമ്മയുടെ കാലിൽ തടിച്ചു നീല നിറത്തിലുള്ള ഞരമ്പുകൾ. അമ്മൂമ്മയുടെ കാലിലും കണ്ടിട്ടുണ്ട് ഇതുപോലെ കറുപ്പിലും നീലയിലും പിണഞ്ഞ ഞരമ്പുകൾ. മുതിർന്നു കഴിയുമ്പോൾ തങ്ങൾക്കുമുണ്ടാകുമോ ഈ പ്രശ്നം എന്നു പല ടീനേജുകാരും ചിന്തിച്ചുകൂട്ടാറുണ്ട്. വെരിക്കോസ് വെയ്ൻ എന്ന രോഗാവസ്ഥയാണിത്. കൂടുതൽ നേരം ശരീരം അനങ്ങാതെ നിൽക്കുന്നവരിലാണു സാധാരണ വെരിക്കോസ് വെയിൻ വരുന്നത്. ഒരേ നിൽപ്, നടപ്പ് തുടങ്ങി ശീലമായവരിൽ രോഗം കൂടുതൽ കണ്ടുവരുന്നു.

അധ്യാപനം, സെയിൽസ്, ട്രാഫിക് പൊലീസ്, ഐടി, സെക്യൂരിറ്റി ജോലി, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ രോഗസാധ്യത കൂടുതലാണ്. പ്രായവും ഘടകമാണ്. പ്രായം കൂടുന്തോറും രോഗസാധ്യതയും ഏറുന്നു. ദുഷിച്ച രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണു വെരിക്കോസ് വെയിൻ. ഇതു കാലിൽ നിറ വ്യത്യാസമുണ്ടാക്കും. മാസങ്ങളോ വർഷങ്ങളോ പഴക്കമുള്ള രക്തം കെട്ടിക്കിടക്കുന്നതു മൂലം ആ ഭാഗത്തെ തൊലി പൊട്ടി അൾസറുണ്ടാകാനും സാധ്യതയുണ്ട്. മുറിവു കരിയാനുള്ള കാലതാമസമാണു മറ്റൊരു കുഴപ്പം. രക്തമൊലിപിനും അണുബാധയ്ക്കും ഇതു കാരണമാകും.

നമ്മുടെ ശരീരത്തിൽ സിരകളിലൂടെ ശുദ്ധരക്തവും ധമനികളിലൂടെ അശുദ്ധരക്തവുമാണു പ്രവഹിക്കുന്നത് എന്നറിയാമല്ലോ. ധമനികളിൽ അനുഭവപ്പെടുന്ന മർദമാണു വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥയ്ക്കു കാരണം. അശുദ്ധരക്തം ശുചീകരിക്കാൻ ഹൃദയത്തിലേക്കു കൊണ്ടുപോകുന്ന ധമനികൾക്കൊക്കെ വാൽവുകളുണ്ട്. അവയൊക്കെ മുകളിലേക്കു മാത്രം തുറക്കുന്നവയുമാണ്. ഇങ്ങനെയുള്ള ഏകദിശാ വാൽവുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ മുകളിലോട്ടു പോകേണ്ട രക്തം അൽപാൽപമായി താഴേക്കു വരാം. അതു കാലിൽ കെട്ടിക്കിടക്കും.

അശുദ്ധരക്തമായതു കൊണ്ടു തന്നെ കാർബൺ ഡൈ ഓക്സൈഡും മാലിന്യങ്ങളുമടക്കമുള്ള പല ദൂഷ്യങ്ങളും അതിലുണ്ടാകും. അതൊക്കെ ധമനികളിൽ അടിഞ്ഞു കൂടുന്നതു കൊണ്ടാണു പലപ്പോഴും ഇവ ചുരുണ്ട് പിണയുന്നതും തടിച്ചു വീർക്കുന്നതും.

ഹോർമോൺ വ്യതിയാനം മൂലവും വെരിക്കോസ് വെയിൻ വരാം. സ്ത്രീകളിലെ ഈസ്ട്രജൻ ധമനികളെ വികസിപ്പിക്കുന്ന ഹോർമാണാണ്.

المزيد من القصص من Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size