يحاول ذهب - حر
ജോണി... ജോണി...ക്രിസ്മസ് അപ്പ...
December 10, 2022
|Vanitha
“അപ്പത്തിനൊപ്പം അമ്മച്ചി ഉണ്ടാക്കിയിരുന്ന താറാവു കറിയുടെ ഉരുളക്കിഴങ്ങിനു പോലും ഒരു പ്രത്യേകത ഉണ്ടായിരുന്നു.
-
കുട്ടിക്കാലത്തെ ക്രിസ്മസ് ആയിരുന്നു ക്രിസ്മസ്... പാതിരാക്കുർബാന കഴിഞ്ഞു വന്നു കിടക്കുന്ന അമ്മച്ചി വെളുപ്പിനു മൂന്നരയ്ക്ക് എഴുന്നേറ്റ് അപ്പത്തിനുള്ള മാവ് കലക്കി വയ്ക്കും.
നേരം വെളുത്താൽ വിറകടുപ്പിലാണ് അപ്പം ചുടുന്നത്. അന്നേരം മുതൽ ചുടുന്നതു ചുടുന്നതു മൂന്നാലെണ്ണം ഞാനങ്ങു കഴിക്കും.'' ക്രിസ്മസ് ഓർമകൾ പങ്കുവച്ചു കൊണ്ട് നടനും സംവിധായകനുമായ ജോണി ആന്റണി പറഞ്ഞു തുടങ്ങി.
“അപ്പത്തിനൊപ്പം അമ്മച്ചി ഉണ്ടാക്കിയിരുന്ന താറാവു കറിയുടെ ഉരുളക്കിഴങ്ങിനു പോലും ഒരു പ്രത്യേകത ഉണ്ടായിരുന്നു. അപ്പം മുറിച്ചെടുത്ത് ആ താറാവുകറിയിൽ മുക്കിത്തിന്നാലുണ്ടല്ലോ. ഹോ... വിഭവങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും ഉള്ള വിഭവങ്ങളുടെ രുചി ഗംഭീരമായിരുന്നു. നന്നായി വിശന്നിട്ടാണ് അന്നൊക്കെ ക്ഷണം കഴിക്കുക. വിശപ്പുള്ളപ്പോൾ രുചിയും കൂടും.
അമ്മച്ചിയുടെ താറാവുകറിയുടെ അതേ രുചിയിൽ ഭാര്യ ഷൈനിയും കറി വയ്ക്കുമെന്നു പറയുന്നു ജോണി ആന്റണി. “നല്ല പച്ചമല്ലി പൊടിച്ചെടുത്താണ് കറിയിൽ ചേർക്കുന്നത്. അപ്പോൾ കറി നന്നായി കുറുകി പച്ചനിറത്തിൽ ഇരിക്കും. ഷൈനി രുചിരഹസ്യം പങ്കിടുന്നു.
"ഷൈനീടെ അമ്മച്ചീടെ താറാവുകറിയും മീൻ മാങ്ങാക്കറിയും സൂപ്പറാ. മീൻകറിയിൽ രണ്ട് ഉണക്കമീൻ കൂടി ഇട്ടാൽ പിന്നെ പറയണ്ട.'ഷൈനിയുടെ പാത്രത്തിലേക്കു താറാവുകറി ഒഴിച്ചുകൊണ്ടു ജോണി ആന്റണി പറഞ്ഞു.
നഷ്ടം വന്ന കച്ചവടക്കാരനെപ്പോലെ
ക്രിസ്മസിന് ഉച്ചയ്ക്ക് ഉലർത്തിറച്ചിയും കാച്ചിയ മോരും മീൻകറിയും പിന്നെ പയർ മെഴുക്കുപുരട്ടി പോലെ എന്തെങ്കിലും ഒരു പച്ചക്കറിയും കൂട്ടിയാണ് ഊണ്. ഉച്ച കഴിഞ്ഞാൽ കെട്ടിച്ചു വിട്ട പെങ്ങന്മാരും അളിയന്മാരും വരും. പിന്നെ, എല്ലാവരും ചേർന്നൊരു മേളമാണ്. വൈകുന്നേരം ആകുമ്പോഴേക്കും എനിക്കാകെ സങ്കടം വരും. എല്ലാം നശിച്ചു നിറുത്തിപ്പോകുന്ന കച്ചവടക്കാരന്റെ അവസ്ഥ. പുൽക്കൂട് തിരികെ വയ്ക്കുന്ന ദിവസമാകുമ്പോഴേക്കും സങ്കടം കൂടും.
വീണ്ടും അപ്പച്ചനും അമ്മച്ചീം ഞാനും മാത്രം. അവരു തമ്മിലുള്ള കെമിസ്ട്രി ഒന്നു കാണേണ്ടതായിരുന്നു. വല്ലപ്പോഴും അപ്പച്ചൻ വിദേശമദ്യം വാങ്ങി വരും. എനിക്കൊരു പെഗ് തരും. അമ്മച്ചിക്കും കൊടുക്കും ഒന്ന്. അമ്മച്ചി അതു കഴിഞ്ഞു കുറച്ചു നേരം ചിരിക്കും. പിന്നെ ഒറ്റക്കരച്ചിലാ.. അതെന്തിനാണെന്ന് ഇപ്പോഴും അറിയില്ല.
هذه القصة من طبعة December 10, 2022 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

