يحاول ذهب - حر
ജീവിതം എന്ന സമ്പാദ്യം
September 03, 2022
|Vanitha
സിനിമയിൽ 20 വർഷം പൂർത്തിയാക്കി ജയസൂര്യ പറയുന്നു. കുടുംബമാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്
ആ സീനിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. പൂജ്യത്തിന്റെ വട്ടത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തു വന്ന് നിവർന്നു നിൽക്കാൻ തുടങ്ങിയ ദിവസം. ഈ രംഗം ഒരു പാടു തവണ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. പക്ഷേ, ജയസൂര്യ എന്ന നടന്റെ യാത്രയെക്കുറിച്ച് പറയുമ്പോൾ, കരകാണാത്ത കടലിലൂടെ കപ്പലോടിച്ചു നടന്ന കാലത്തേക്കുറിച്ചു പറയുമ്പോൾ ഉറപ്പായും അവിടെ നിന്നു തന്നെയാണ് തുടങ്ങേണ്ടത്.
20 വർഷം മുൻപ് "ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ' എന്ന സിനിമയിൽ നായകനാകാൻ പോയ ദിവസം. തൃപ്പൂണിത്തുറയിൽ നിന്ന് വെളുപ്പിനെയുള്ള തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയത്. സിനിമയുടെ പൂജ നടക്കുന്ന ചേതന സ്റ്റുഡിയോയിലേക്ക് ഓടിയും നടന്നും എത്തിയതും അകത്തേക്ക് കയറും മുന്നേ എതിർവശത്തുള്ള കുഞ്ഞു ഹോട്ടലിൽ നിന്ന് ഒരു ചായ കുടിച്ചതും...
അവിടെ വാഷ്ബേസിനടുത്ത് ആളെ വ്യക്തമായി കാണാത്ത ഒരു കണ്ണാടിയുണ്ടായിരുന്നു. വിയർത്തു കുളിച്ചാണ് വന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ളതല്ലേ? മുഖം കഴുകി. പിന്നെ ആരും കാണാതെ പോക്കറ്റിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞു വച്ച പൗഡർ എടുത്ത് മുഖത്തിട്ടു. മങ്ങിത്തുടങ്ങിയ കണ്ണാടിയിൽ എന്റെ മുഖം പോലും വ്യക്തമായിരുന്നില്ല.
പൂജ കഴിഞ്ഞപ്പോൾ നിർമാതാവ് പി.കെ.ആർ പിള്ള സർ ചോദിച്ചു, “ജയൻ എങ്ങനെയാണ് വന്നത്. ബസിലാണെന്നു കേട്ടപ്പോൾ അദ്ദേഹം ഒന്നു ഞെട്ടി. "എടോ, താൻ ഈ സിനിമയിലെ നായകനാണ്. ഇനി ടാക്സിയിൽ പോയാൽ മതി...' ദൈവാനുഗ്രഹമാകാം, പിന്നെ ലൊക്കേഷനിലേക്ക് പോയതെല്ലാം കാറുകളിലാണ്. വിജയത്തിലേക്കുള്ള കപ്പലോട്ടങ്ങളെ കുറിച്ചോർക്കുമ്പോൾ ആരുടെ കണ്ണുകളാണ് തിളങ്ങാത്തത്.
20 വർഷത്തെ യാത്ര ഒറ്റ വാക്യത്തിൽ ഒതുക്കാമോ ?
ദൈവാധീനം, ഗുരുത്വം, ഭാഗ്യം. ആ യാത്രയെ ഇങ്ങനെ പറയാം. ഇത് മൂന്നും കൊണ്ടാണ് ഞാൻ നിലനിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഏതെങ്കിലും ഒന്നു കുറഞ്ഞു പോയിരുന്നെങ്കിൽ ഒരുപക്ഷേ, ഇവിടം വരെ എത്തില്ല.
ഏതൊക്കെയോ ശക്തികളുടെ അനുഗ്രഹം കൊണ്ടാണ് ജീവിതം ഇങ്ങനെയൊക്കെ ആയതെന്നാണ് വിശ്വാസം. ഇതൊന്നും ഞാൻ തിരഞ്ഞെടുത്തതല്ല. അച്ഛനെയും അമ്മയെയും നമുക്ക് തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ. അവരുടെ തണലിലേക്ക് എത്തിപ്പെടുകയല്ലേ... അതുപോലെ ഈ കഥാപാത്രങ്ങളിലേക്കൊക്കെ ഞാൻ എത്തിപ്പെടുകയായിരുന്നു.
هذه القصة من طبعة September 03, 2022 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Translate
Change font size
