ആഹാ ....വടംവലി
Vanitha|September 03, 2022
ഓണത്തിന്, ഒരുമയോടെ, വിറോടെ, വാശിയോടെ ഒരു പോരാട്ടം
രൂപാ ദയാബ്ജി
ആഹാ ....വടംവലി

വാശിയും കൊടുമ്പിരി കൊള്ളുന്ന പോരാട്ടച്ചുച്ചൂടുമായി, ചകിരിനാരിനാൽ കോർത്തെടുത്ത കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെയും വന്യതയുടെയും സൂത്രവാക്യങ്ങൾ നെഞ്ചറയിൽ കാത്തുവച്ച ധീരന്മാരുടെ പെരുങ്കളിയാട്ടം ഇതാ തുടങ്ങുകയായി...

അനൗൺസ്മെന്റ് മുഴങ്ങുമ്പോൾ തന്നെ ഉള്ളിൽ ആ വേശത്തിരയിളകും. ഓണസദ്യ ആസ്വദിച്ചുണ്ട് ആലസ്യം ദൂരെ പോയൊളിക്കും. കാൽവിരലിൽ നിന്നൊരു തരിപ്പ് കൈകൾ ആയത്തിൽ കുടഞ്ഞ് വായുവിലൊന്ന് ഉയർന്നുപൊങ്ങി ഉറക്കെ വിളിക്കും. "ആഹാ... വലിയെടാ വലി'. പെരുമ്പാമ്പിന്റെ വലുപ്പമുള്ള വടം കയ്യിലെടുക്കും മുൻപ് ആസ്വാദകരോട് ഒരു കാര്യം കൂടി. അടിപതറാതെ, വീറോടെ, വാശിയോടെ, ടീമിനൊപ്പം നിലയുറപ്പിക്കണം, കപ്പടിച്ചാലും ഇല്ലെങ്കിലും.

ഇതാ, കേൾക്കൂ കഥ

ആരാണ് ആദ്യം വടംവലിച്ചതെന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പാലാഴി കടയുന്ന നേരത്ത് ദേവന്മാരും അസുരന്മാരും ഇരുഭാഗങ്ങളിൽ നിന്നു വലിച്ച പുരാണവൃത്തത്തിലാണ് വടംവലിയുടെ സ്ഥാനം. ചരിത്രത്തിലെ ഈ കഥ വിശ്വസിക്കുന്നതാണു ബുദ്ധി, അല്ലെങ്കിൽ വായനയുടെ രസച്ചരടു പൊട്ടും.

മതപരമായും യുദ്ധത്തിന്റെ ഭാഗമായുമൊക്കെ വടംവലി നടന്നിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഒറീസയിലെ സൂര്യക്ഷേത്രത്തിനുള്ളിൽ ഇത്തരം കൊത്തുപണികളുണ്ട്. ഇന്ത്യയിൽ മാത്രമല്ല, അങ്ങു ചൈനയിലേക്കും ഈജിപ്തിലേക്കുമൊക്കെ ചരിത്രം നീളുന്നു. വടംവലി പണ്ട് ഒളിംപിക്സ് ഇനമായിരുന്നു. പിന്നീടു പുറത്തായെങ്കിലും വടംവലിക്കു വേണ്ടിയൊരു സംഘടന നിലവിലുണ്ട്, ടഗ് ഓഫ് വാർ ഇന്റർനാഷനൽ ഫെഡറേഷൻ.

ചരിത്രവടം എവിടേക്കു നീണ്ടാലും വർത്തമാനകാലത്തിലെ വടംവലിക്ക് ഒരു കഥയേ പറയാനുള്ളൂ. എട്ടു പേരു വീതമുള്ള രണ്ടു ടീം. നടുവിലൊരു വടം. വിസിൽ മുഴങ്ങി കഴിഞ്ഞാൽ പിന്നെ, വലിയെടാ വലി.

വടമെന്നാൽ വെറുമൊരു കയറാണെന്നു കരുതരുത്. പത്തു സെന്റീമീറ്റർ വ്യാസമുണ്ടാകും വടത്തിന് നടുവിലായി ചുവന്ന റിബണോ മറ്റോ കെട്ടും. ഇതാണ് സെന്റർ പോയിന്റ്. മത്സരം തുടങ്ങുമ്പോൾ കോർട്ടിന്റെ നടുവിലായിരിക്കും ഇത്. ഇരുവശത്തും നാലു മീറ്റർ അകലത്തിലും രണ്ടു മാർക്കുകളുണ്ടാകും. ഏതു ടീമാണോ എതിർടീമിനെ വലിച്ച് നടുവിലെ അടയാളം ക്രോസ് ചെയ്യിക്കുന്നത്, അവരാണ് വിജയി.

هذه القصة مأخوذة من طبعة September 03, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة September 03, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
കരകൾ കടന്ന് മാഹീൻ
Vanitha

കരകൾ കടന്ന് മാഹീൻ

ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ

time-read
3 mins  |
April 27, 2024
മകളിൽ നിന്നു വളർന്ന തണൽമരം
Vanitha

മകളിൽ നിന്നു വളർന്ന തണൽമരം

ഒരമ്മയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ലിത്. ഇരുനൂറിലേറെ അമ്മമാരുടെ ജീവിതം കൂടിയാണ്

time-read
3 mins  |
April 27, 2024
മനസ്സിനുമുണ്ട് കിണറോളം ആഴം
Vanitha

മനസ്സിനുമുണ്ട് കിണറോളം ആഴം

“മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം തടസ്സമേയല്ല\" ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു

time-read
2 mins  |
April 27, 2024
നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?
Vanitha

നിങ്ങളുടെ പെറ്റ്സിന് ശരീര ദുർഗന്ധമുണ്ടോ ?

വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
April 27, 2024
പാട്ടുടുത്ത സാരികൾ
Vanitha

പാട്ടുടുത്ത സാരികൾ

ഉടുക്കുന്നതിനേക്കാൾ, സാരി ഉടുത്തു പാട്ടുപാടുന്ന ചിലരോടാണു തന്റെ ഇഷ്ടമെന്നു ഗായിക സിതാര കൃഷ്ണകുമാർ

time-read
2 mins  |
April 27, 2024
ആ ദിവസം ഞാൻ മരിച്ചില്ല
Vanitha

ആ ദിവസം ഞാൻ മരിച്ചില്ല

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ

time-read
4 mins  |
April 13, 2024
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
Vanitha

വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 13, 2024
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
Vanitha

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ

അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.

time-read
1 min  |
April 13, 2024
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
Vanitha

ചെയ്തു നോക്കാം നെഗറ്റീവ് റോൾ

കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം

time-read
2 mins  |
April 13, 2024
ആടുജീവിതത്തിലെ കൂട്ടി ഹീറോ
Vanitha

ആടുജീവിതത്തിലെ കൂട്ടി ഹീറോ

ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ

time-read
1 min  |
April 13, 2024