ആഘോഷങ്ങളുടെ പറുദീസ
Saaketham|March 2023
കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.
സന്തോഷ് പിള്ള
ആഘോഷങ്ങളുടെ പറുദീസ

പൈൻ മരങ്ങളാൽ നിർമ്മിക്കപ്പെട്ടതാ യിരുന്നു ആദ്യകാലത്തെ വീടുകൾ.1788 ലെ തീപിടുത്തത്തിൽ 850 ൽപരം കെട്ടി ടങ്ങൾ അഗ്നിക്കിരയായപ്പോൾ പുതിയ കെട്ടിടങ്ങൾ അവർ ഇരുമ്പ് കമ്പികൾ കൊണ്ടും ഇഷ്ടികയിലും നിർമ്മിക്കാൻ ആരംഭിച്ചു. അതുകൂടാതെ മുൻകരുത ലായി ഒരു ഫയർ ഓഫീസും നിർമ്മിച്ചു. വിവിധ ഗൈഡുകൾ ഓരോ കൂട്ടം സന്ദർ ശകരുമായി പ്രധാന ആകർഷണകേന്ദ്ര ങ്ങൾക്കുമുമ്പിൽ നഗര ചരിത്രം അനാവരണം ചെയ്യുന്നു. സൈക്കിൾ റിക്ഷക ളിലും കുതിരവണ്ടികളിലും പാതയോര കാഴ്ചകൾ ആസ്വദിക്കുന്നു, മറ്റു ചിലർ. കയ്യിൽ ബിയർ കുപ്പികളും, മദ്യ ഗ്ലാസ്സു കളുമായി കുറച്ചുപേർ നാൽകവലയിൽ പ്രകടനം നടത്തുന്ന ജാസ്സ് മ്യൂസികം ഘത്തോടൊപ്പം ചുവടുകൾ വെക്കുന്നു. അമേരിക്കയിൽ പൊതുസ്ഥലങ്ങളിൽ മദ്യപാനം അനുവദനീയമായ സ്ഥല ങ്ങളിലൊന്നാണ് ന്യൂ ഓർലിയൻസ്. ലൂസിയാന സംസ്ഥാനത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ ന്യൂഓർലിയൻ സിനെ പ്രശസ്തമാക്കുന്നത് മാർടി ഗ്രാസ് എന്ന ആഘോഷമാണ്. ഭക്ഷണവും, മദ്യവും ആവോളം സേവിച്ച് തൃപ്തിയടഞ്ഞ്, ഈ റോടെ അവസാനിക്കുന്ന വ്രതകാലത്തിന്റെ ആരംഭ സൂചകമായിട്ടാണ് “ഫാറ്റ് ടസ്ഡേ ആഘോഷം ഫ്രഞ്ചുകാർ ആദ്യമായി ഇവിടെ തുട ങ്ങിയത്. ഫ്രഞ്ച് കാത്തലിക്ക് പാരമ്പര്യത്തിലൂടെ പരിണമിച്ചുവന്ന ഈ ആഘോഷമാണ് ഇപ്പോൾ മാർടി ഗാസ് എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ വള രെയധികം ആഘോഷമായിട്ടാണ് മാർടി ഗ്രാസ് കൊണ്ടാടുന്നത്. കൗതുകകരമായ ഫ്ലോട്ടുകൾ ഉൾക്കൊള്ളുന്ന അനേകം പരേഡുകൾ, മുത്തുകൾ വാരിയെറിഞ്ഞ് നിരത്തുകളിലൂടെ മുന്നേറുമ്പോൾ, മദ്യപിച്ച് മദോന്മത്തരായിരിക്കുന്ന യുവതീ, യുവാ ക്കൾ പാട്ടുകൾക്കൊപ്പം ചുവടുകൾ വച്ചും, ബഹളം ഉണ്ടാക്കിയും പരേഡുകളിൽ പങ്കെടുക്കുന്നു. പരമ മായ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന അമേരിക്കൻ യുവ ത്വത്തിന്റെ കൂത്തരങ്ങാണ് മാർടി ഗാസ്ആഘോഷ ങ്ങൾ. ഈ ആഘോഷത്തിൽ പങ്കുചേരാൻ വിവിധ രാജ്യങ്ങളിൽ നിന്നും ജനങ്ങൾ എത്തിച്ചേരുന്നു. സുരക്ഷിതമായി പാർട്ടികൂടുന്നതിലും,പാതിരാവിൽ പോലും നിരത്തിലൂടെ കാൽനടയായി സഞ്ചരിക്കു വാനുമുള്ള സുരക്ഷിതത്വവും സിറ്റി അധികൃതർ ഒരു ക്കിക്കൊടുക്കുന്നു. ഇതുമൂലം മില്ല്യൺ കണക്കിന് ഡോളറിന്റെ വരുമാനമാണ് ന്യൂഓർലിയൻസിനു എല്ലാവർഷവും ലഭിക്കുന്നത്.

هذه القصة مأخوذة من طبعة March 2023 من Saaketham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة March 2023 من Saaketham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من SAAKETHAM مشاهدة الكل
ഒരേ നിറമുള്ള പക്ഷികൾ
Saaketham

ഒരേ നിറമുള്ള പക്ഷികൾ

അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.

time-read
3 mins  |
March 2023
ആഘോഷങ്ങളുടെ പറുദീസ
Saaketham

ആഘോഷങ്ങളുടെ പറുദീസ

കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.

time-read
2 mins  |
March 2023
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
Saaketham

ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ

ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.

time-read
3 mins  |
March 2023
അരുത്! ആരെയും വിട്ടുകളയരുത്
Saaketham

അരുത്! ആരെയും വിട്ടുകളയരുത്

അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.

time-read
2 mins  |
March 2023
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
Saaketham

പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ

തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.

time-read
9 mins  |
March 2023
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
Saaketham

മാനത്ത് ഒരു കിളി കൂടി കരഞ്ഞു

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

time-read
5 mins  |
March 2023
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
Saaketham

ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ

ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?

time-read
6 mins  |
March 2023