يحاول ذهب - حر

നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും

August 01,2023

|

SAMPADYAM

റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകൾ, കുറയുന്ന കിട്ടാക്കടം, ഇന്ത്യയുടെ വളർച്ച, രാജ്യാന്തര ഏജൻസിയുടെ മികച്ച റേറ്റിങ്, സ്മാർട്ടായ സിഇഒമാരുടെ ചടുല നീക്കങ്ങൾ തുടങ്ങിയ അനുകൂല ഘടകങ്ങൾ മികച്ച ബാങ്കിങ് ഓഹരികളുടെ കുതിപ്പു ശക്തമാക്കും.

നല്ലൊരു ബാറ്റിങ് പിച്ചായി ഇന്ത്യൻ ബാങ്കിങ് നിങ്ങൾക്കും സെഞ്ച്വറിയടിക്കും

നല്ലൊന്നാന്തരം ബാറ്റിങ് പിച്ച്. ചുമ്മാ ചെന്നങ്ങ് ബാറ്റ് ചെയ്താൽ മതി. ഇന്ത്യൻ ബാങ്കിങ് രംഗം അത്തരമൊരു പിച്ചായി മാറിയിരിക്കുകയാണ്.

റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകളും നയപരിഷ്കാരങ്ങളും ഇന്ത്യൻ ബാങ്കിങ്ങിൽ വലിയ മുന്നേറ്റമാണു കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് സമയത്ത് മൊറട്ടോറിയം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇന്ത്യയിലെ ബാങ്കുകൾ, പ്രത്യേകിച്ചു മുൻനിരയിലുള്ളവ, കൂടുതൽ കരുത്താർജിക്കുകയാണെന്നു കാണാം.

രാജ്യാന്തര റേറ്റിങ് ഏജൻസി സ്റ്റാൻഡേർഡ് ആൻഡ് പ്യുവർ' ജൂണിൽ ഇന്ത്യൻ ബാങ്കിങ്ങിന്റെ റേറ്റിങ് സ്ട്രോങ് റിക്കവറി ഗണത്തിലേക്ക് ഉയർത്തിയതു വിരൽ ചൂണ്ടുന്നതും അതിലേക്കു തന്നെ. അതേസമയത്താണ് മാന്ദ്യകാലത്തെപ്പോലെ തന്നെ അമേരിക്കയിൽ ബാങ്കുകൾ വീണത് എന്നതുകൂടി ഇവിടെ കൂട്ടി വായിക്കണം.

ഏറ്റവും കുറഞ്ഞ് കിട്ടാക്കടം

2015 നു ശേഷം ആദ്യമായി കിട്ടാക്കടം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി എന്നതാണ് എടുത്തു പറയേണ്ടത്. പലിശ വരുമാനം കൂടിയത് ലാഭക്ഷമത ഉയർത്തിയെന്നതും ശ്രദ്ധേയം. സ്മാർട്ടായ സിഇഒമാരുടെ ചടുലമായ നീക്കങ്ങളും പല ബാങ്കുകൾക്കും പുതിയൊരു പ്രതിച്ഛായ നൽകിയെന്നും കാണാം.

ഇമേർജിങ് ഇക്കണോമീസ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ ഇടയിൽ കിട്ടാക്കടം പെരുകി കുളമായി കിടക്കുകയായിരുന്നു 2019 വരെ ഇന്ത്യൻ ബാങ്കിങ് രംഗം. 2019 പകുതി വരെ മേഖലയുടെ കിട്ടാക്കട ആനുപാതം 9.2 ശതമാനമായിരുന്നു. പത്ത് ലോണിൽ ഒന്ന് കിട്ടാക്കടത്തിന്റെ ലിസ്റ്റിലായിരുന്നു എന്നർഥം. 2016ൽ ആർബിഐ തുടങ്ങിയ അസെറ്റ് ക്വാളിറ്റി പരിശോധനയിൽ ഈ കണക്കുകൾ പുറത്തുവന്നു. അതോടെ തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത വായ്പകളിൽ റിക്കവറി തീവ്രമാക്കിയതോടെ  കിട്ടാക്കടം കുറഞ്ഞു തുടങ്ങി. ഇപ്പോഴും റിക്കവറി പ്രക്രിയ സജീവമായി തുടരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൻകിട ബിസിനസ് ലോണുകളിലെ ശ്രദ്ധ കുറച്ച് കുറഞ്ഞ തുകയ്ക്കുള്ള വ്യക്തിഗത വായ്പകളിലേക്ക് ബാങ്കുകൾ ഷിഫ്റ്റ് ചെയ്തതും ഗുണം ചെയ്തു. പിന്നീടു വന്ന കോവിഡ് പ്രതിസന്ധി മറികടക്കാനും ഇതും സഹായകമായിട്ടുണ്ട്.

പലിശവർധനയ്ക്ക് സുല്ലു 

المزيد من القصص من SAMPADYAM

SAMPADYAM

SAMPADYAM

കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ

മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം

പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം

'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

അറിയാം സ്റ്റേബിൾകോയിനുകളെ

പുതിയ നിക്ഷേപാവസരങ്ങൾ

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്

ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

time to read

1 min

November 01, 2025

SAMPADYAM

SAMPADYAM

ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി

എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.

time to read

1 mins

November 01, 2025

SAMPADYAM

SAMPADYAM

വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം

കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.

time to read

2 mins

November 01, 2025

SAMPADYAM

SAMPADYAM

20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ

കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.

time to read

2 mins

November 01, 2025

Translate

Share

-
+

Change font size