يحاول ذهب - حر
മാർക്ക് കൂട്ടാൻ മികച്ച പഠനമുറി
July 2025
|Vanitha Veedu
സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
എവിടെയിരുന്നാലും പഠിക്കാൻ പറ്റുമോ? ഉണ്ടന്നും ഇല്ലെന്നും ഉത്തരങ്ങൾ വരുമായിരിക്കും. പക്ഷേ, ഇരിക്കുന്ന സ്ഥാനം പഠനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പഠനത്തിന് കൃത്യമായ ഒരു സ്ഥാനം നൽകുന്നത് തലച്ചോറിനുള്ള സിഗ്നൽ കൂടിയാണ്.
പഠനമുറി എവിടെ ക്രമീകരിക്കും. എങ്ങനെ ക്രമീകരിക്കും തുടങ്ങി പൊതുവായുണ്ടാകാവുന്ന സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അറിയാം.
പഠനമുറിക്ക് അനുയോജ്യമായ സ്ഥാനം ഏതാണ്?
കുട്ടിയുടെ പ്രായമനുസരിച്ച് പഠനത്തിന് അനുയോജ്യമായ സ്ഥാനത്തിന് വ്യത്യാസം വരാം. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടിയാണെങ്കിൽ പഠിക്കാൻ അച്ഛനമ്മമാരുടെ സഹായം വേണ്ടിവരും. അതുകൊണ്ടുതന്നെ അവർ കൂടുതൽ സമയം ചെലവിടുന്ന അടുക്കളയുടെയോ ഡൈനിങ് ഏരിയയുടെയോ അടുത്തു തന്നെ പഠിക്കാനുള്ള സ്ഥലം ക്രമീകരിക്കുന്നതാണ് നല്ലത്. ഇതിനു വേണ്ടി പ്രത്യേകമൊരു പഠനമുറി എന്നതിനു പകരം ഡൈനിങ് ടേബിളോ ഫാമിലി ലിവിങ് ഏരിയയിലെ മേശയോ പ്രയോജനപ്പെടുത്താം.
എന്നാൽ കൂട്ടി വളരുമ്പോൾ, അതായത്, ഒറ്റയ്ക്ക് പഠിക്കാൻ തുടങ്ങുമ്പോൾ തീർച്ചയായും സ്വകാര്യതയും ഏകാഗ്രതയും കിട്ടുന്ന സ്ഥലം തന്നെ വേണം. ഇരുനില വീടാണങ്കിൽ അപ്പർ ലിവിങ് ഏരിയയിൽ സ്റ്റഡി ഏരിയ ക്രമീകരിക്കുന്നതാണ് നല്ലത്. അപ്പർ ലിവിങ് ഏരിയയും താഴത്തെ നിലയുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രീതിയിലാണ് പുതിയ വീടുകളെല്ലാം നിർമിക്കുന്നത്. താഴെ നിന്ന് വിളിച്ചാൽ കേൾക്കാം എന്നതാണ് അപ്പർ ലിവിങ്ങിൽ സ്റ്റഡി ഏരിയ ഒരുക്കുന്നതിന്റെ ഗുണം.
കിടപ്പുമുറിയിൽത്തന്നെ സ്റ്റഡി ഏരിയ നൽകുന്നതിൽ തെറ്റുണ്ടോ?
കിടപ്പുമുറിയിലെ സ്റ്റഡി ഏരിയ ചെറിയ കുട്ടികൾക്ക് അനുയോജ്യമല്ല. ഹയർ സെക്കന്ററി അല്ലെങ്കിൽ കോളജ് വിദ്യാർഥികൾക്ക് കിടപ്പുമുറിയിൽത്തന്നെ സ്റ്റഡി ഏരിയ ഒരുക്കാം. ചെറിയ കുട്ടികളുടെ മുറിയിലും സ്റ്റഡി ഏരിയയ്ക്ക് സൗകര്യമൊരുക്കണം. ഇവിടെ പഠനം എന്നതിലുപരി ബാഗും പുസ്തകങ്ങളും സ്ഥിരമായി ഒരിടത്ത് അടുക്കോടും ചിട്ടയോടും കൂടി വയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കേണ്ടത്.

هذه القصة من طبعة July 2025 من Vanitha Veedu.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha Veedu
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Vanitha Veedu
ചൂരൽ ഞൊടിയിടയിൽ
നെയ്തെടുത്ത ചൂരൽ റെഡി ടു യൂസ് രൂപത്തിൽ ലഭ്യമാണ്. ഫർണിച്ചർ, പാർട്ടീഷൻ, പാനലിങ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം.
1 min
February 2026
Vanitha Veedu
മിഴികൾ തേടുന്നു പ്രിയമാം ഇടം
ഇപ്പോൾ എവിടെ പോയാലും വീടുകളിലേക്കായിരിക്കും നോട്ടമെത്തുക. മുൻപ് ഇതൊന്നും കണ്ണിൽ പതിയാഞ്ഞതെന്തേ എന്ന് ചിന്തിക്കാറുണ്ട്.
1 mins
February 2026
Vanitha Veedu
വാടകയ്ക്ക് നൽകൽ കുട്ടിക്കളിയല്ല
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും വാടകയ്ക്ക് എടുക്കുമ്പോഴും പാലിക്കേണ്ട നിരവധി നിയമങ്ങളുണ്ട്
2 mins
February 2026
Vanitha Veedu
അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്
അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
1 min
July 2025
Vanitha Veedu
EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ
ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്
1 mins
July 2025
Vanitha Veedu
മൺസൂണിന്റെ മുഖശ്രീ
മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ
2 mins
July 2025
Listen
Translate
Change font size

