കുടിക്കുന്ന വെള്ളത്തെ പോലും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്. കിണറിലൂടെയും വാട്ടർ അതോറിറ്റി വഴി പൈപ്പിലൂടെയും ലഭിക്കുന്ന വെള്ളത്തിൽ വരെ മാലിന്യങ്ങൾ കലർന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിനു ശേഷം പല കിണറുകളിലെയും വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടി, വെള്ളത്തിന്റെ കാഠിന്യവും കൂടി. ശുദ്ധമായ വെള്ളം ലഭിക്കാൻ ജല ശുദ്ധീകരണ മാർഗങ്ങൾ പിന്തുടരുകയേ ഉള്ളൂ വഴി.
നഗരങ്ങളിൽ ജല അതോറിറ്റി വഴി ലഭിക്കുന്ന പൈപ്പ് വെള്ളമാണ് കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. കിണർ കുഴൽക്കിണർ വെള്ളം മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. എന്നാൽ നഗരം വിട്ടാൽ നേരെ തിരിച്ചാണ്. കിണർവെള്ളം കുടിക്കാനും പൈപ്പുവെള്ളം മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. കാരണം നഗരങ്ങളിൽ സെപ്റ്റിക്ടാങ്ക് കിണറിന് അടുത്താ യിരിക്കും. എന്നാൽ ഉൾപ്രദേശങ്ങളിൽ കിണറും സെപ്റ്റിക് ടാങ്കുമായി 15-25 മീറ്റർ അകലം ഉണ്ടാകും.
പ്യൂരിഫയർ മതിയാകുമോ?
പൈപ്പ് വെള്ളം ശുദ്ധീകരിച്ചാണ് ലഭിക്കുന്നതെങ്കിലും വീടുകളിൽ ഒന്നുകൂടി ശുദ്ധീകരിക്കണം. അടുക്കളയിൽ വാട്ടർ പ്യൂരിഫയർ വച്ചാൽ കുടിവെള്ളവും പാചകത്തിനുള്ള വെള്ളവും ശുദ്ധീകരിച്ചെടുക്കാം. അൾട്രാവയലറ്റ്, അൾട്രാഫിൽറ്ററേഷൻ ഇതുവഴി സാധ്യമാകുന്നു. വെള്ളത്തിലെ ബാക്ടീരിയ, ഇ കോളി, ക്ലോറിൻ തുടങ്ങിയവയുടെ സാന്നിധ്യം ഒഴിവാക്കാം.
هذه القصة مأخوذة من طبعة May 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പഴയ ഓട് എപ്പോഴും ലാഭമല്ല
ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം
അങ്ങാടിയിലെ ആശക്കൂടാരം
സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്
കളയാനുള്ളതല്ല ഗ്രേ വാട്ടർ
ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?
കരുതലോടെ മതി വിഷപ്രയോഗം
ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ
Vlog space @ Home
നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു